വീടിനു പൊന്മണി വിളക്കു നീ
തറവാടിനു നിധി നീ കുടുംബിനി (2)
പതിയെ കൂപ്പും നിൻ കരതാരുകൾ
പതിയുവതെല്ലാം സഫലം
കടമകൾ ചെയ്‌വാൻ അർപ്പിച്ചൊരു നിൻ
കമനീ ജന്മം വിമലം
വീടിനു പൊന്മണി വിളക്കു നീ
തറവാടിനു നിധി നീ കുടുംബിനി
പകലിരവെല്ലാം പണി ചെയ്താലും
പരിഭവമില്ലാ പകയില്ലാ (2)
പരിസേവനമാം പരിമളമോലും
പനിനീർ പുഷ്പം നിൻ ഹൃദയം
വീടിനു പൊന്മണി വിളക്കു നീ
തറവാടിനു നിധി നീ കുടുംബിനി
തൻ സുഖമെല്ലാം അന്യർക്കായി
ത്യാഗം ചെയ്യും മനസ്വിനി
മാനിനിമാരുടെ വംശത്തിനു നീ
മാതൃകയല്ലോ കുടുംബിനി
വീടിനു പൊന്മണി വിളക്കു നീ
തറവാടിനു നിധി നീ കുടുംബിനി