ധീര സമീരേ യമുനാ തീരേ
ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ (2)
ഗോപീമാനസ മണിപദ്മങ്ങളില്‍ വാണരുളും വനമാലീ
(ധീരസമീരേ യമുനാ തീരേ ...)
മനസ്സിലിന്നും കൃഷ്ണാ...ആ....
മനസ്സിലിന്നും കൃഷ്ണാ നിന്‍ പ്രിയ ഗോകുലമുണരുന്നു
മനോജ്ഞയമുനാ പുളിനങ്ങളില്‍ നീ മുരളികയൂതുന്നു
അതിന്റെ മായിക ലഹരിയില്‍ നീല കടമ്പു പൂക്കുന്നു
രതിസുഖസാരകളണിയും നൂപുര മണികള്‍ കിലുങ്ങുന്നു
ആഹാഹാഹാഹാ...
രാസകേളികളാടൂ കൃഷ്ണാ (2)
രാധാ രമണഹരേ..രാധാ രമണഹരേ.....
ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ
- Read more about ധീര സമീരേ യമുനാ തീരേ
- 2188 views