കല്പാന്തകാലത്തോളം

Title in English
Kalpantha kalatholam

കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും..
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയെ പോലെ..
കവർന്ന രാധികയെ പോലെ...

കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ...
കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
കസ്തൂരിമാനല്ലോ നീ...
കസ്തൂരിമാനല്ലോ നീ...

കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
കാർത്തികവിളക്കാണു നീ...
കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
കതിർമയി ദമയന്തി നീ...
കതിർമയി ദമയന്തി നീ


.

മതി മതി നിന്റെ മയിലാട്ടം

Title in English
Mathi mathi ninte mayilattam

ഓ... ഓ... ഓ.... 

മതി മതി നിന്റെ മയിലാട്ടം - ഇനി
മതി മതി നിന്റെ മയിലാട്ടം
മഴമുകിലേ നിന്റെ പൂവേണിയഴിഞ്ഞെടി
മതി മതി നിന്റെ മയിലാട്ടം - ഇനി
മതി മതി നിന്റെ മയിലാട്ടം

മണിമലച്ചരുവിലെ പൂങ്കുയിലേ - എന്റെ
മലയന്റെ മണിച്ചിരി കേട്ടോ നീ
കുടകുമലയിൽ വെച്ചു കണ്ടോ നീ
കുങ്കുമപ്പൊട്ടണിഞ്ഞ സുന്ദരനേ 
മതി മതി നിന്റെ മയിലാട്ടം - ഇനി
മതി മതി നിന്റെ മയിലാട്ടം

വെള്ളിലം കാടും കരിഞ്ഞൂ

Title in English
Vellilam kaadum

വെള്ളിലംകാടും കരിഞ്ഞു - ഇണ
പുള്ളിമാ‍ന്‍ രണ്ടും പിരിഞ്ഞു
വേദനയാലതു കണ്ടു - പാവം
വേഴാമ്പല്‍ പോലും കരഞ്ഞു 
(വെള്ളിലംകാടും..)

കരിങ്കുയിലുകള്‍ കവിത മൂളുമ്പോള്‍
കരളുരുകുന്നൂ - കവിള്‍ നനയുന്നൂ
വെറുതെ വേണുവൂതി വന്നൂ
വേര്‍പെടാന്‍ മാത്രമെന്‍ മാരന്‍
(വെള്ളിലംകാടും..)

ഇനിയൊരിക്കലും ഇനിയൊരിക്കലും
ഇണക്കുരുവീ നീ വരില്ല പാടുവാന്‍
പിരിഞ്ഞു പോയാലോര്‍ക്കുമോ നീ
കഴിഞ്ഞു പോയ ദിനങ്ങള്‍ 
(വെള്ളിലംകാടും..)

അരയടി മണ്ണിൽ നിന്നു തുടക്കം

Title in English
Arayadi mannil ninnu thudakkam

അരയടി മണ്ണിൽ നിന്നു തുടക്കം
ആറടി മണ്ണിൽ നിൻ ഉറക്കം
മാനവജീവിതമീ ചരിത്രം
കണ്ണീരിൻ കഥയാണാ ചരിത്രം (അരയടി..)

കറുത്ത വാനിൽ ചളിയിൽ മേലേ
ഇരവു തോണ്ടും കുഴിയിൽ ദൂരേ
പകലൊളി തന്റെ ദേഹം മൂടി
പാരിൽ കൺകൾ ബാഷ്പം തൂകി (അരയടി..)

ഒരു മരക്കുരിശ്ശായി കരിമുകിൽ നിന്നു
ഒരു തിരി വെയ്ക്കാൻ താരം വന്നു
കൂരിരുളൊടുവിൽ മൂടും സർവം
ജീവിതനാടക ലീലയിതല്ലോ (അരയടി..)

വിണ്ണാളും ലോകപിതാവേ

Title in English
Vinnalum lokapithave

വിണ്ണാളും ലോകപിതാവേ
മണ്ണായ നിന്നുടെ മകനെ
പാപത്തിന്‍ ഇരുളില്‍ നിന്നും - നിന്‍
പാദാരവിന്ദത്തില്‍ ചേര്‍ക്കൂ
വിണ്ണാളും ലോകപിതാവേ

സങ്കടമാം വന്‍കടല്‍ തന്നില്‍
നിന്‍ കരമല്ലോ ശരണം
നിന്‍ കഴലല്ലോ തീരം
നീയെടുത്താലും ഭാരം
നീയെടുത്താലും ഭാരം
വിണ്ണാളും ലോകപിതാവേ

ഈയാത്മാവില്‍ നീ ചൊരിയും നിന്‍
മായിക കരുണാ പൂരം
ദുരിതത്തിന്‍ വീഥിയില്‍ നിന്നും
പറുദീസാ മാര്‍ഗം കാട്ടൂ
ദുരിതത്തിന്‍ വീഥിയില്‍ നിന്നും
പറുദീസാ മാര്‍ഗം കാട്ടൂ

മാനത്തെ മണ്ണാത്തിക്കൊരു

Title in English
Maanathe mannathikkoru

മാനത്തെ മണ്ണാത്തിക്കൊരു പൂത്താലികിട്ടി
പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോഴതാ
മാനത്തെ - അതാ മാനത്തെ- മണ്ണാത്തിക്കൊരു പൂത്താലികിട്ടി
പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോഴതാ
മാനത്തെ - അതാ മാനത്തെ - മണ്ണാത്തിക്കൊരു പൂത്താലികിട്ടി

ഗോപുരമേടയിൽ (F)

Title in English
Gopuramedayil (F)

ഗോപുരമേടയിൽ നർത്തനമാടാൻ
നൂപുരമണിയുമ്പോൾ നീ മണി
നൂപുരമണിയുമ്പോൾ
അറിയില്ലാരും നിന്റെ മനസ്സിലെ
അരുമക്കിളിയുടെ തേങ്ങലുകൾ
അരുമക്കിളിയുടെ തേങ്ങലുകൾ

അഴകിന്നലകളിലൊരുങ്ങി വരുമ്പോൾ
അരങ്ങിലാടുകയായീ നീ
അരങ്ങിലാടുകയായീ
മധുമദമാർന്നവർ കേളീലോലം
പുതിയൊരു ലഹരി നുകർന്നു... (ഗോപുര മേടയിൽ...)

അഴികൾക്കുള്ളിലമർന്നൊരു ചിറകുകൾ
വിടരാൻ വെമ്പുകയായീ
വിടരാൻ വെമ്പുകയായീ
പകലുകൾ രാവുകൾ നീലാകാശ-
ച്ചരിവിലണഞ്ഞു വിളിപ്പൂ
ചരിവിലണഞ്ഞു വിളിപ്പൂ....(ഗോപുര മേടയിൽ...)

Film/album

നമസ്തേ കൈരളീ

Title in English
Namaste kairali

നമസ്തേ കൈരളീ... 
നടനഗാന കേളീ കൈരളീ
നമസ്തേ കൈരളീ (2)
തുഞ്ചൻ പൈങ്കിളി പാടീ
കുഞ്ചൻ തന്മയിലാടീ (2)
അൻപിൽ വീണക്കമ്പി മുറുക്കിയ 
തമ്പി പദം പാടും ദേവീ
(നമസ്തേ കൈരളീ.......)

തൂലികയും തൂമ്പാ‍യും കയ്യിൽ
തുല്ല്യമിയന്നു കരവാളും(2)
പരദേശികളെ അകറ്റാനാദ്യം (2)
പടക്കിറങ്ങീ മലയാളം
പഴശ്ശി വേലുത്തമ്പികളടരിൽ
പ്രാണൻ നൽകീ പതറാതേ
പാലിച്ചരുളിയ പാവനചരിതേ
ഭാരതീ പരദേവതേ
(നമസ്തേ കൈരളീ.......)

വെള്ളിനിലാവത്തു തുള്ളിക്കളിക്കുന്ന

Title in English
Vellinilaavathu

 

ഓ…ഓ…
വെള്ളിനിലാവത്തു തുള്ളിക്കളിക്കുന്ന
പുള്ളിമാൻകുട്ടികൾ പോലെ
വെള്ളത്തിലെ തിരക്കൈകൾ തന്മേലേ
പള്ളിയോടം തുഴയാൻ പോരൂ…
പള്ളിയോടം തുഴയാൻ

നീലപ്പൂമേഘത്തിൽ നീരാടാൻ വന്ന
നീയാരെൻ പ്രിയതാരമേ
നിന്നെയും തേടിയിരിക്കുകയാണതാ
വിണ്ണിൻചരിവിലൊരമ്പിളി

അമ്പിളിക്കല മാറിലൊഴുകുമീ
അമ്പരപ്പൊയ്കയിൽ പോരുവാൻ
താമരക്കിളി തന്നീടും
പ്രേമത്തിന്റെ കളിയോടം (2)

ആടിപ്പാടിയെൻ ജീവിതപ്പൊയ്കയിൽ
തേടിവന്ന കിനാവേ
ആശതൻ കതിർവീശിയെൻ ജീവിതം
ആകെ മിന്നും നിലാവേ
ഓ…ഓ..

മനസ്സിന്റെ താളുകൾക്കിടയിൽ

Title in English
manassinte thalukalkkidayil

കൃഷ്ണാ ഗോപീമനോ... മോഹനാ....
മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു
മയില്‍പ്പീലിയൊളിച്ചുവച്ചൂ...
പലരും മോഹിച്ചു പലരും ചോദിച്ചു
ഒടുവില്‍ നിന്മുടിയില്‍ ഞാന്‍ ചൂടിച്ചു
മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു..

എന്റെ വസന്ത വനവേണുഗാനങ്ങള്‍
എല്ലാം നിനക്കുഞാന്‍ നേദിപ്പൂ
നിന്റെയനശ്വരഗാനയമുനയില്‍
നിന്റെയനശ്വരഗാനയമുനയില്‍
നിന്നൊരു ബിന്ദുഞാന്‍ യാചിച്ചു
നിന്നോടു യാചിച്ചൂ...
മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു..