അങ്ങകലെ കിഴക്കൻ ദിക്കിൽ

അങ്ങകലെ കിഴക്കൻ ദിക്കിൽ

പൂമര കൊമ്പിലിരുന്നു

കോകിലം ഇണയെ വിളിക്കുന്നു

അനുരാഗ ഗാനം പാടി

അനുരാഗ ഗാനം പാടി (അങ്ങകലെ..)

ഇണയോ വിളി കേൾക്കുന്നില്ല

അനുപല്ലവി പാടുന്നില്ല (ഇണയോ.. )

ഈ സന്ധ്യതൻ അരുണിമയിൽ

ഈണവുമായ്‌ കാത്തിരിന്നു (ഈ സന്ധ്യതൻ..)

ഒരു വേഴാമ്പൽ പോലെ

ആയിരം കിനാക്കളുമായ്

ഓർമയിൽ നീ മാത്രമേ

ഒരു നാൾ ഞാൻ കൊതിച്ചു നിന്നു

പറന്നു പോകാൻ ഒരുങ്ങി നിന്നു (ഒരു നാൾ..)(അങ്ങകലെ..)

അനുരാഗ ഗാനം പാടി അനുരാഗ ഗാനം പാടി .....