മഴവില്ലിൻ മലർ

മഴവില്ലിൻ മലർ തേടീ

മണിവാനിൻ അതിർ തേടീ

ഒരു രാഗഹംസമോ അനുരാഗ വീഥിയിൽ

മുന്തിരിക്കിണ്ണം നിറച്ചു വാനം

നിന്നിടും നേരം മിഴികൾ കിനാവിനാൽ

ജീവനിൽ എഴുതും ഗീതം

അഴകിൽ അമൃതിൽ കുളിരിൽ ചിരിയിൽ

ഇരുമാനസം മുങ്ങുമ്പോൾ

ഒരു മോഹം പൂക്കുമ്പോൾ

മഴവില്ലിൻ.......

കുങ്കുമപ്പൂക്കൾ അണിഞ്ഞു ഭൂമി

ഒരുങ്ങും നേരം ഉണരും വികാരങ്ങൾ

ജീവനിൽ വളർത്തും ദാഹം

അറിഞ്ഞും അലിഞ്ഞും

നുകർന്നും നിറഞ്ഞും

ഇരുമാനസം വിങ്ങുമ്പോൾ

ഒരു മെയ്യായ് മാറുമ്പോൾ

മഴവില്ലിൻ.........