ചലനം ജ്വലനം ഋതുവിൻ നടനം
ശിലയിൽ ഇലയിൽ ചിതറും സലിലം (2)
കാറ്റിന്റെ ഓളങ്ങളിൽ
അമൃതിൻ കണികൾ അരുളും ഗഗനം
കരളിൽ ഇളകും കടലിൻ നിനദം
അജ്ഞാത വർണ്ണങ്ങളിൽ
അനുഭൂതിയാകുന്നു ഞാൻ
എങ്ങനെ നീയിന്നെൻ അംഗതലങ്ങളിൽ
ആയിരം വിരലാൽ ശ്രുതി മീട്ടി (2)
എങ്ങനെ നീയെന്റെ ആത്മദലങ്ങളിൽ
ആയിരം ചൊടിയാൽ തേൻതൂകി
കളഹംസങ്ങൾ പൂകും പുളിനം
പുതുമഴയൊന്നിൽ ഉതിരും ഗന്ധം
നദിയോലുന്ന കനവിൻ നടയിൽ
നവകോലങ്ങൾ എഴുതും നേരം
മണിമന്ത്രമൊഴിയാൻ ദർശനമേകിയ
പൈങ്കിളി മഞ്ജിമ തൂകുമ്പോൾ (2)
നീരദം നീന്തും നീരജപൊയ്കയിൽ
കാർത്തിക താരം വിടരുന്നു
അതിൽ കിരണങ്ങളണിയും മുകുളം
ഇതൾ ചൂടുന്നു മണ്ണിൽ ഹൃദയം
വാൽനക്ഷത്രമൊന്നെന്റെ മുന്നിൽ
പാലൊളി ചിന്തി നിൽകുന്ന നേരം
ചലനം ജ്വലനം ഋതുവിൻ നടനം
Film/album
Year
1990
Singer
Music
Lyricist