ഇതാ ഇതാ ഇവിടെവരെ
ഈ യുഗസംക്രമ സന്ധ്യ വരെ
പരിവർത്തനത്തിന്റെ പാത വരെ
പരിണാമസാഗര സീമവരെ
ഇത ഇതാ ഇവിടെ വരെ
ഒരുനവസന്ദേശമെഴുതിച്ചേർക്കാൻ
ഓമൽ പുലരിയണഞ്ഞു
പുതുപൂവുകളാൽ ഭൂമിദേവിയ്ക്ക്
പുളകം പൂത്തു വിടർന്നു
പൂത്തുവിടർന്നു
ഇതാ ഇതാ ഇവിടെവരെ....
ഒരുനവസുന്ദരഗീതമുതിർക്കാൻ
ഓണക്കിളികളുണർന്നൂ
മോഹനനക്ഷത്ര വീഥിയിലൂടെ
മോഹം പാറിനടന്നൂ
മോഹം പാറിനടാന്നൂ
പാറിനടന്നൂ
ഇതാ ഇതാ ഇവിടെവരെ