ഇനിയുറങ്ങൂ നീലക്കുയിലുകളേ

Title in English
Iniyurangoo

 

ഇനിയുറങ്ങൂ നീലക്കുയിലുകളേ
ഇനിയുറങ്ങൂ കുഞ്ഞിക്കുരുവികളേ
ചിരിയൊക്കെ നിർത്തിയല്ലോ ചിലങ്കകളഴിച്ചല്ലോ
കളി നിർത്തിയിളങ്കാറ്റുമുറക്കമായീ - നീല
മുളം കാട്ടിൽ നിഴൽച്ചോട്ടിലുറക്കമായി

(ഇനിയുറങ്ങൂ..)

മാനത്തു മഞ്ചാടിക്കുരു വാരിക്കളിച്ചൊരു
മാമന്റെ മക്കളുറക്കമായീ - മേഘ
മലർമെത്ത നിവർത്തിയിട്ടുറക്കമായീ 

(ഇനിയുറങ്ങൂ..)

കിളിവാതില്‍പ്പുറത്തുള്ള കുളിരണിപ്പൂനിലാവേ
ഒരു തങ്കക്കിനാവായിട്ടോടീ വായോ - എന്റെ
ഓമനക്കുട്ടനുള്ളൊരുമ്മയുമായ് 

(ഇനിയുറങ്ങൂ..)

 

 

 

മാനത്തുള്ളൊരു മുത്തശ്ശിയിന്നലെ

Title in English
Maanathulloru muthassi innale

 

മാനത്തുള്ളൊരു മുത്തശ്ശിയിന്നലെ
മാവുകൊണ്ടൊരു  നെയ്യപ്പം ചുട്ടൂ
ആകാശവീട്ടിലെ ആയിരം കുഞ്ഞുങ്ങൾ
വായിൽക്കൊതിയോടെ വട്ടമിട്ടൂ

(മാനത്തുള്ളൊരു....)

കുന്നും മലകളും മാമരച്ചില്ലയാൽ
കുഞ്ഞിക്കൈയ്യുകൾ പൊക്കിപ്പിടിച്ചു
താഴെയുള്ളൊരു നീലക്കുളങ്ങൾ
താമരക്കിണ്ണം നീട്ടിപ്പിടിച്ചു

(മാനത്തുള്ളൊരു....)

നെയ്യപ്പം ചുട്ടു പറത്തിന്മേൽ വച്ചു
പയ്യെ മുത്തശ്ശി കണ്ണൊന്നടച്ചു
ഓടിയെത്തിയ വമ്പനാം മേഘം
ഒറ്റയ്ക്കു നെയ്യപ്പം തിന്നുവാൻ നോക്കി

(മാനത്തുള്ളൊരു....)

മധുവിധുവിൻ രാത്രി വന്നു

Title in English
Madhuvidhuvin rathri vannu

 

മധുവിധുവിന്‍ രാത്രി വന്നു (2)
മാധവന്‍ കടന്നുവന്നൂ
ഓര്‍ത്തുവെച്ച പ്രേമഗാനം
ഞാന്‍ മറന്നുപോയ് - സഖീ
(മധുവിധുവിന്‍. . )

 

പൂമുടി ഞാന്‍ കോതിയില്ലാ
പുഷ്പമാല ചൂടിയില്ലാ (2)
ആമദനന്‍ അപ്പോഴേക്കും 
കടന്നുവന്നു
(പൂമുടി... ) 

ചന്ദനമണിഞ്ഞില്ല 
ചന്തം വരുത്തിയില്ല
നന്ദബാലന്‍ പിന്നില്‍ വന്നെന്‍ 
കണ്ണിണ മൂടി - സഖീ
(മധുവിധുവിന്‍.....)

കൊഞ്ചുന്ന പൈങ്കിളിയാണു

Title in English
Konchunna painkiliyaanu

കൊഞ്ചുന്ന പൈങ്കിളിയാണ് 
മൊഞ്ചുള്ള സുന്ദരിയാണ്
പൂമകള്‍ പുതുമാപ്പിളയ്ക്കൊരു 
പൂന്തേന്‍ മൊഴിയാണ് (2)

മൈലാഞ്ചിച്ചാറണിയേണം 
മാന്‍കണ്ണില്‍ മയ്യെഴുതേണം
താലിവേണം മാലവേണം 
കൊരലാരം വേണം (2)

മാപ്പിളയേ കൊണ്ടുവരുമ്പം 
മലര്‍കൊണ്ട് മഞ്ചലുവേണം
കാപ്പണീച്ചൊരു കൈകള്‍ കൊട്ടി
പാട്ടും പാടേണം (2)
കൊഞ്ചുന്ന പൈങ്കിളിയാണ് 
മൊഞ്ചുള്ള സുന്ദരിയാണ്
പൂമകള്‍ പുതുമാപ്പിളയ്ക്കൊരു 
പൂന്തേന്‍ മൊഴിയാണ്

കസവണിവിരിയിട്ട കട്ടിലു വേണം
മണമെഴുമകിലിന്റെ പുകപരത്തേണം (2)
പലപല പനിനീരത്തറു വേണം

Film/album

കഥ പറയാമെൻ കഥ പറയാം

Title in English
Kadha parayaamen kadha

 

കഥ പറയാമെൻ കഥ പറയാം
കണ്ണീരിലെഴുതിയ കഥ പറയാം (2)
കാലക്കടലിൻ തീരത്തിലൊരു നാൾ
കളിയാടീയിരു ഹൃദയങ്ങൾ (2)
മധുരിത ജീവിതാശകളാലേ
മൺകോട്ട കെട്ടീ ഹൃദയങ്ങൾ (2)
കഥ പറയാമെൻ കഥ പറയാം
കണ്ണീരിലെഴുതിയ കഥ പറയാം

കണ്ണീർ കുടിച്ചാൽ കൊതി തീരാത്തൊരു
ദുർവിധി ഒരുനാളിതു കണ്ടൂ (2)
തകർന്നു കോട്ടകൾ തകർന്നു സർവ്വം
തള്ളിവരും കടൽത്തിരയാലേ (2)
കഥ പറയാമെൻ കഥ പറയാം
കണ്ണീരിലെഴുതിയ കഥ പറയാം

Film/album

കണ്ണീരെന്തിനു വാനമ്പാടി

Title in English
Kanneerenthinu vaanambaadi

 

കണ്ണീരെന്തിനു വാനമ്പാടി 
മണ്ണു മണ്ണായ് മറയുമ്പോള്‍ 
മണ്ണു മണ്ണായ് മറയുമ്പോള്‍ 
കണ്ണീരെന്തിനു വാനമ്പാടി 
മണ്ണു മണ്ണായ് മറയുമ്പോള്‍ 
മണ്ണു മണ്ണായ് മറയുമ്പോള്‍ 
ലാ ഇലാഹാ ഇല്ലല്ലാഹു (2)

വിതച്ചതെല്ലാം കയ്യിലെടുപ്പതു
വിധിയുടെ വെറുമൊരു വിളയാട്ടം (2)
വൃഥാവില്‍ മനുജന്‍ കേണാലും - മൃതി
വിട്ടുതരില്ലാ കൈനീട്ടം (2)
കണ്ണീരെന്തിനു വാനമ്പാടി 
മണ്ണു മണ്ണായ് മറയുമ്പോള്‍ 
മണ്ണു മണ്ണായ് മറയുമ്പോള്‍ 
ലാ ഇലാഹാ ഇല്ലല്ലാഹു (2)

Film/album

തള്ളാനും കൊള്ളാനും നീയാരു മൂഢാ

Title in English
Thallaanum kollaanum

 

തള്ളാനും കൊള്ളാനും നീയാരുമൂഢാ
വല്ലാത്ത വ്യാമോഹമല്ലോ മനസ്സില്‍ 
വേണ്ട വേണ്ട വിഷാദം സഹോദരീ

അല്ലാഹുവിന്‍ പാദതാരില്‍പ്പതിക്കു
തള്ളില്ലൊരാളും തടയില്ലൊരാളും (2)
മരുഭൂവില്‍ പാ‍ന്ഥനു തണലാകുമള്ളാ
ഇണപോയ കുരുവിക്കും തുണയാകുമള്ളാ
അല്ലാഹുവിന്‍ പാദതാരില്‍പ്പതിക്കു
തള്ളില്ലൊരാളും തടയില്ലൊരാളും

മുത്തുനബി മുഹമ്മദ് മുസ്തഫാ മുന്നം
മെക്കായില്‍ ജന്മമെടുത്ത നാളില്‍ 
പിതാവബ്ദുള്ള മണ്മറഞ്ഞു
മാതാവാമിനയും വേര്‍പിരിഞ്ഞു
അല്ലാഹുവിന്‍ കല്‍പ്പനയായ്
ഹലിമാവിൽ കണ്മണിയായ്

Film/album

എൻ കണ്ണിന്റെ കടവിലടുത്താൽ

Title in English
En kanninte kadaviladuthal

 

എൻകണ്ണിന്റെ കടവിലടുത്താൽ 
കാണുന്ന കൊട്ടാരത്തിലു
പ്രാണന്റെ നാടു ഭരിക്കണ സുൽത്താനുണ്ട്
പാടിയാടി നാടുവാഴണ സുൽത്താനുണ്ട്
ഒരു സുൽത്താനുണ്ട്

എൻ കരളിന്റെ കതകു തുറന്നാൽ
കാണുന്ന പൂങ്കാവിങ്കലു
മാണിക്യമണിയറതന്നില് റാണിയൊന്നുണ്ട്
നാണമോടേ വീണ മീട്ടണ റാണിയൊന്നുണ്ട്
മധുവാണിയൊന്നുണ്ട്

മലർത്തിങ്കൾ വിരിയുന്ന മധുമയരാവിൽ
മാമ്പൂ പൊഴിയുന്ന മകരനിലാവിൽ (2)
ഞാനെന്റെ സുൽത്താനൊരു മാല നൽകീടും
പൂമാല നൽകീടും
(കണ്ണിന്റെ.... )

Film/album

വെളിക്കു കാണുമ്പം

Title in English
Velikku kaanumbam

 

വെളിക്കുകാണുമ്പം നിനക്ക് -
ഞാനൊരു പരുക്കന്‍ മുള്ളുള്ള മുരിക്ക് (2)
കളിയല്ലെന്നുടെ കരള്‍ തുറക്കുമ്പം
കരിക്കു നല്ലൊരു കരിക്ക് (2)

പറകയല്ല ഞാന്‍ കള്ളം - 
തുറന്നു നോക്കുകെന്നുള്ളം (2)
നിറച്ചുമുണ്ടെടീ നിനക്കു മോന്തുവാന്‍ 
മധുരച്ചക്കര വെള്ളം (2)

പയുത്തമാങ്ങതന്‍ 
മുയുത്തൊരണ്ടിയില്‍ 
ഇരിക്കും വണ്ടിനെപ്പോലെ (2)
മനസ്സിനുള്ളിലെ നിനവില്‍ക്കേറി നീ
കരണ്ടുതിന്നണ് ബാലേ (2)

ചവറ്റിലക്കിളിപോലെ 
ചിലക്കയാണു ഞാന്‍ മോളേ (2)
കറപ്പു തിന്നണ പതിവുമുട്ടിയ 
കാസരോഗിയെപ്പോലെ (2)

Film/album

കണ്ണുനീരിതു കണ്ടതില്ലയോ

Title in English
Kannuneerithu kandathillayo

കണ്ണുനീരിതു കണ്ടതില്ലയോ കാർമുകിൽ വർണ്ണാ
കണ്ണുനീരിതു കണ്ടതില്ലയോ കാർമുകിൽ വർണ്ണാ
വന്നു വാങ്ങുകെൻ ജീവനാകുമീ നല്ല തൂവെണ്ണ
എൻ താമരക്കണ്ണാ (വന്നു...)
കണ്ണുനീരിതു കണ്ടതില്ലയോ

മാറിൽ നീ ചൂടും മാലയിലൊരു മാലതി മലരായി (2)
മാധവാ തവ മായയാലെന്നെ മാറ്റുക വേഗം
നീ മാറ്റുക വേഗം
ഞാനൊരു വെറും കാനനത്തിലെ
പുൽക്കൊടിയല്ലോ (2)
തൂവുകെന്നിൽ നീ പാവന മണിവേണുവിൻ ഗാനം
എൻ ജീവിത ഗാനം (2)
കണ്ണുനീരിതു കണ്ടതില്ലയോ