ഊഞ്ഞാലേ പൊന്നൂഞ്ഞാലേ

ഊഞ്ഞാലേ പൊന്നൂഞ്ഞാലേ
മുത്തിയമ്മ മുട്ടയിട്ടു
മുട്ട തോണ്ടി തോട്ടിലിട്ടു
ആരിരോ ആരിരാരോ

തോട്ടിലാകെ കൈത വന്നു
പയ്യു വന്നു കൈത തിന്നൂ
കൈ നിറയെ പാലും തന്നൂ
ആരിരോ ആരിരാരോ (ഊഞ്ഞാലേ....)

പാലെടുത്തു പായസം വച്ചൂ
പായ്‌ വിരിച്ചു കിണ്ണം വെച്ചൂ
പഞ്ചസാര വേറെ വെച്ചൂ
ആരിരോ ആരിരാരോ

ഉണ്ണുവാൻ ആരാരുണ്ട്‌
ഉണ്ണിയുണ്ട്‌ ഞാനുമുണ്ട്‌
വല്യപ്പൻ എങ്ങോ പോയി
ആരിരോ ആരിരാരോ (ഊഞ്ഞാലേ...)

ഭാരതമെന്നാൽ പാരിൻ നടുവിൽ

Title in English
Bharathamennaal

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ 
കേവലമൊരുപിടിമണ്ണല്ല 
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ 
ജന്മഗൃഹമല്ലോ

വിരുന്നുവന്നവര്‍ ഭരണം പറ്റി 
മുടിഞ്ഞു പണ്ടീ വീടാകെ
വീടുപുതുക്കിപ്പണിയും വരെയും
വിശ്രമമില്ലിനിമേല്‍

തുടങ്ങിവെച്ചു നാമൊരുകര്‍മ്മം 
തുഷ്ടിതുളുമ്പും ജീവിത ധര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം 
സുന്ദരമാക്കും നവകര്‍മ്മം
ആ.....

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ 
കേവലമൊരുപിടിമണ്ണല്ല 
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ 
ജന്മഗൃഹമല്ലോ

കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ

Title in English
Kizhakku dikkile

കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍
കരിക്കു പൊന്തിയ നേരത്ത്‌
മുരുക്കിന്‍ തയ്യേ നിന്നുടെ ചോട്ടില്‍
മുറുക്കിത്തുപ്പിയതാരാണ്‌
മുറുക്കിത്തുപ്പിയതാരാണ്‌
(കിഴക്കു... )

മലമുകളിലെ കിറുക്കന്‍ കാറ്റിന്‌
കലിയിളകിയ കാലത്ത്‌
കലിയിളകിയ കാലത്ത്‌ (2)
മുല്ലവീട്ടിലെ മുത്തശ്ശിതള്ളേടെ
പല്ലുകൊഴിച്ചതാരാണ്‌
പല്ലുകൊഴിച്ചതാരാണ്‌
(കിഴക്കു... )

കല്യാണമോതിരം കൈമാറും നേരം

Title in English
Kalyana mothiram

കല്യാണമോതിരം കൈമാറും നേരം 
കള്ളക്കണ്ണങ്ങോട്ടു നീട്ടിയില്ലേ
കള്ളിയെപ്പോലെ നീ നോക്കിയില്ലേ

(കല്യാണ... )

ഉല്‍ക്കണ്ഠയെന്തിനോ ഉല്‍ക്കണ്ഠയെന്തിനോ
കല്‍ക്കണ്ടമാണു നിന്‍ കാട്ടുരാജ - നല്ല
കല്‍ക്കണ്ടം - നല്ല കല്‍ക്കണ്ടമാണു 
നിന്റെ കാട്ടുരാജ

(കല്യാണ... )

എല്ലാര്‍ക്കും പാഴ്‌മുളയെന്നു തോന്നി
പുല്ലാംകുഴലെന്നെനിക്കു തോന്നി (2)
പുന്നാരപ്പാട്ടിനാല്‍ പൂമാല ചാര്‍ത്തിടും
പൊന്നോടക്കുഴലെന്നു ഞാനറിഞ്ഞൂ- അവന്‍
പൊന്നോടക്കുഴലെന്നു ഞാനറിഞ്ഞു

(കല്യാണ... )

തൊട്ടിലിലിൽ നിന്ന് തുടക്കം

Title in English
Thottilil ninnu thudakkam

തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത്
കട്ടിലില്‍ യാത്രയൊടുക്കം 
തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത്
കട്ടിലില്‍ യാത്രയൊടുക്കം 

അവിടെനിന്നാര്‍ക്കും ഇല്ല മടക്കം 
ആറടിമണ്ണിലുറക്കം - ഒരുനാള്‍ 
ആറടിമണ്ണിലുറക്കം 
അവിടെനിന്നാര്‍ക്കും ഇല്ല മടക്കം 
ആറടിമണ്ണിലുറക്കം - ഒരുനാള്‍ 
ആറടിമണ്ണിലുറക്കം 

ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല 
കഷ്ടവും കരച്ചിലും ഇവിടെയില്ലാ...
ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല 
കഷ്ടവും കരച്ചിലും ഇവിടെയില്ലാ...

കല്യാണരാത്രിയിൽ കള്ളികൾ

Title in English
Kalyana rathriyil

കല്യാണരാത്രിയിൽ കള്ളികൾ തോഴിമാർ
നുള്ളീ - പലതും ചൊല്ലീ - പിന്നെ
മെല്ലെ മെല്ലെ മണിയറയിൽ തള്ളീ
(കല്യാണ...)

കാണാതിരിക്കുവാൻ ഞാൻ കൊതിച്ചു - പിന്നെ
കതകിന്റെ പിന്നിൽപ്പോയ്‌ ഞാനൊളിച്ചു (2)
കല്യാണപ്പിറ്റേന്ന് കാണാതിരുന്നപ്പോൾ - നീറി (2)
ഖൽബ്‌ നീറി - ഞാനോ
സ്നേഹം കൊണ്ടാളാകെ മാറി 
(കല്യാണ...)

അനുരാഗപ്പൂമരം തളിരണിഞ്ഞു - അതിൽ
ആശതൻ പൂക്കാലം പൂചൊരിഞ്ഞു (2)
കനിയൊന്നു കാണുവാൻ കായൊന്നു കാണുവാൻ
മോഹം വല്ലാത്ത ദാഹം - ആരും
കാണാത്ത കണ്മണിയേ വായോ (2) 

നല്ലോലപ്പൈങ്കിളി നാരായണക്കിളി

Title in English
Nallola painkili

നല്ലോലപ്പൈങ്കിളീ നാരായണക്കിളീ 
നാളെയ്ക്കൊരുവട്ടിപ്പൂ വേണം 
നാളെയ്ക്കൊരുവട്ടിപ്പൂ വേണം 
(നല്ലോല... )

വന്മലക്കാട്ടിലെ വനമുല്ല വേണം 
വാടാത്ത വാകപ്പൂ വേണം (2)
മാരന്റെ കോവിലില്‍ പൂജിക്കാനാണേ 
വീരന്നു നേദിക്കാനാണേ (2)
വീരന്നു നേദിക്കാനാണേ 
(നല്ലോല... )

ആരോ ..അവനാരോ ....
നിന്റെ വീരനാരോ മണിമാരനാരോ 
നിന്റെ വീരനാരോ മണിമാരനാരോ

കരളുറപ്പുള്ളവന്‍ കണ്ടാലോ സുന്ദരന്‍ 
കരവാളെടുത്താലോ കെങ്കേമന്‍ - അവന്‍ 
കരവാളെടുത്താലോ കെങ്കേമന്‍ 

അപ്പം വേണം അടവേണം

Title in English
Appam venam ada venam

രാരിരാരാരോ രാരിരാരാരോ
മ്....
അപ്പം വേണം അടവേണം
അമ്പാടിക്കുട്ടനു ചോറൂണ് (2)
വായോ വായോ വയനാടന്‍ കാറ്റേ
വയറു നിറച്ചും ചോറുതരാം (2)

കാലേ കുളിയ്ക്കണം കസവുമുണ്ടുടുക്കണം
കാവില്‍ പോവാന്‍ തുണവേണം (2)
വായ്ക്കുരവയിടാന്‍ വണ്ടുകള്‍ വേണം
വയമ്പരയ്ക്കാന്‍ കിളി വേണം

കുഞ്ഞിപ്പെണ്ണേ കുയിലാളേ
കന്നിനിലാവിനെ കറന്നില്ലേ (2)
നറും പാലിനാല്‍ പ്രഥമന്‍ വേണം 
നാട്ടാര്‍ക്കൊക്കെ വിരുന്നാണ്
അപ്പം വേണം അടവേണം
അമ്പാടിക്കുട്ടനു ചോറൂണ്

കന്നിനിലാവത്ത് കസ്തൂരി പൂശുന്ന

കന്നിനിലാവത്ത് കസ്തൂരി പൂശുന്ന
കൈതേ കൈതേ കൈനാറീ
കയ്യിലിരിക്കണ പൂമണമിത്തിരി
കാറ്റിന്റെ കയ്യിൽ കൊടുത്താട്ടേ
കാറ്റിന്റെ കയ്യിൽ കൊടുത്താട്ടേ

തച്ചോളിവീട്ടിലെ പൂമാരനിന്നെന്റെ
തങ്കക്കിനാവേറി വന്നാലോ
ചാമരംവീശേണം ചന്ദനം പൂശണം
ചാരത്തുവന്നാട്ടെ പൂങ്കാറ്റേ

മുത്തുവിതച്ചപോൽ മാ‍നത്തു പൂക്കണ
തെച്ചീ ചെട്ടിച്ചി ചേമന്തി
വീരൻ വരുന്നേരം പൂമാല ചാർത്തുവാൻ
വിണ്ണിലെ താലത്തിൽ പൂതരേണം

കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല

Title in English
kottum njan kettilla

കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി

തട്ടാനും വന്നില്ല തങ്കമുരുക്കിയില്ല(2)
കൊന്നത്തയ്യിന്നാരുകൊടുത്തു
പൊന്നുകൊണ്ടൊരു മണിമാല - സഖി
പൊന്നുകൊണ്ടൊരു മണിമാല

കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി

കണ്ണാടിയില്ലാഞ്ഞോ കളിയാട്ടം കൂടീട്ടോ
പച്ചമുരിക്കിൻ നെറ്റിയിലൊക്കെ
പാറിയല്ലോ സിന്ദൂരം -സഖി
പാറിയല്ലോ സിന്ദൂരം