ശീർക്കാഴി ഗോവിന്ദരാജൻ

Submitted by Sandhya on Thu, 07/16/2009 - 13:04
Name in English
Seerkazhi Govindarajan

1960 ലെ ‘നീലിസാലി’ എന്ന ചിത്രത്തിലെ ‘കരകാണാത്തൊരു’ എന്ന പാട്ടാണ് മലയാളസിനിമയിലേ അദ്ദേഹത്തിന്റെ ആദ്യഗാനം. പ്രശസ്തനായ ഈ തമിഴ്മലയാളസിനിമാ ഗായകനു ‘കലൈമാമണി’ ഉൾപ്പെടെ പലപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിലും വിദഗ്ദ്ധനായിരുന്ന അദ്ദേഹം മലയാള-തമിഴ് സംഗീതാസ്വാദാകരുടെയിടയിൽ അതിപ്രശസ്തനാണ്.

മനുസന്റെ നെഞ്ചില്‍

Title in English
Manusante nenchil

മനുസന്റെ നെഞ്ചില്‍ പടച്ചോന്‍ കുയിച്ചിട്ട
മധുരക്കനിയാണനുരാഗം - ഒരു
മധുരക്കനിയാണനുരാഗം

മനുഷ്യന്റെയുള്ളില്‍ ഈശ്വരന്‍ കുഴിച്ചിട്ട
മാണിക്യക്കല്ലാണനുരാഗം - ഒരു
മാണിക്യക്കല്ലാണനുരാഗം

വെയിലേറ്റു വാടുകയില്ലാ 
തീയില്‍ക്കുരുത്തൊരു കനിയാണ് (2)
സ്വര്‍ഗ്ഗത്തെ സുന്ദരിമാരവര്‍
നട്ടുനനച്ചൊരു കനിയാണ് (2)
പുരുഷനും പെണ്ണും കല്യാണത്തിനു 
കറിവെച്ചീടണ കനിയാണ് (2)

മനുസന്റെ നെഞ്ചില്‍ പടച്ചോന്‍ കുയിച്ചിട്ട
മധുരക്കനിയാണനുരാഗം - ഒരു
മധുരക്കനിയാണനുരാഗം

ദൈവത്തിൻ പുത്രൻ ജനിച്ചൂ

Title in English
Daivathin puthran janichu

 

ദൈവത്തിന്‍ പുത്രന്‍ ജനിച്ചു
ഒരു പാവന നക്ഷത്രം വാനിലുദിച്ചു (2)
കന്യകമാതാവിന്‍ കണ്ണിലുണ്ണിയെ 
കാണായി പശുവിന്‍ തൊഴുത്തില്‍ -അന്നു
കാണായി പശുവിന്‍ തൊഴുത്തില്‍ 
ദൈവത്തിന്‍ പുത്രന്‍ ജനിച്ചു

മാനവരാശിതന്‍ പാപങ്ങളാകെ തന്‍
പാവനരക്തത്താല്‍ കഴുകീടുവാന്‍
ഗാഗുല്‍ത്താ മലയില്‍ ബലിയാടായ് തീരാന്‍
ബതല്‍ഹാമില്‍ പശുവിന്‍ തൊഴുത്തിലെ പുല്ലില്‍
ദൈവത്തിന്‍ പുത്രന്‍ ജനിച്ചു

നയാപൈസയില്ലാ കൈയ്യിലൊരു

Title in English
Nayaa paisayilla

 

നയാപ്പൈസ്സയില്ലാ - കൈയ്യിലൊരു 
നയാപ്പൈസ്സയില്ലാ (2)
നഞ്ചു വാങ്ങി തിന്നാന്‍ പോലും 
നയാപ്പൈസ്സയില്ലാ (2)
(നയാപ്പൈസ്സയില്ലാ.. )

കടം വാങ്ങുവാന്‍ ആളില്ലാ 
പണയം വെയ്ക്കാന്‍ പൊന്നില്ലാ (2)
കണ്മണി നിന്നെ കാണും നേരം 
കരളില്‍ കടന്നല് കുത്തുന്നു (2)
(നയാപ്പൈസ്സയില്ലാ.. )

കാലിയടിച്ചൊരു വയറാണ് 
കണ്ടേടത്തു നടപ്പാണ് (2)
തൊള്ളപൊളിക്കണ പെഴ്സേ - നിന്നുടെ 
പള്ള ഒഴിഞ്ഞു കിടപ്പാണ് (2)
(നയാപ്പൈസ്സയില്ലാ...) 

ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ

Title in English
Ottakkannittu nokkum kaakke

 

ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ - തെക്കേ
വീട്ടിലെന്തു വര്‍ത്താനം കാക്കേ (2)
പൂവാലനായി നില്‍ക്കും കോഴി - ഇപ്പോള്‍
കൂവിയതെന്താണെന്‍ കോഴി (2)

കൊത്താനറിയാത്ത കോഴി (2)- കാലില്‍
കെട്ടിയതാരാണെന്‍ കോഴി (2)
തെക്കേലെ സുന്ദരി തന്‍ കൂട്ടില്‍ നിന്നെ
പൂട്ടിയതെന്താണെന്‍ കോഴി
പൂട്ടിയതെന്താണെന്‍ കോഴി

ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ - തെക്കേ
വീട്ടിലെന്തു വര്‍ത്താനം കാക്കേ 
പൂവാലനായി നില്‍ക്കും കോഴി - ഇപ്പോള്‍
കൂവിയതെന്താണെന്‍ കോഴി 

വാനിലെ മണിദീപം മങ്ങി

Title in English
Vaanile manideepam

 

വാനിലെ മണിദീപം മങ്ങി (3)
താരമുറങ്ങി അമ്പിളിമങ്ങി
താഴേ ലോകമുറങ്ങീ (2)
നീലക്കടലേ നീലക്കടലേ
നീയെന്തിനിയുമുറങ്ങീലേ (2)
വാനിലെ മണിദീപം മങ്ങി

എന്തിനു കടലേ ചുടുനെടുവീര്‍പ്പുകള്‍ 
എന്തിനു മണ്ണിതിലുരുളുന്നു (2)
എന്തിനു കവിളില്‍ കണ്ണീരോടെ
കാറ്റിനെ നോക്കി കരയുന്നു (2)
വാനിലെ മണിദീപം മങ്ങി 
വാനിലെ മണിദീപം മങ്ങി

 

നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍

Title in English
Neeyallatharundennude

 

നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവെയ്ക്കാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവെയ്ക്കാന്‍

നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍ (2)
നീയല്ലാതാരുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാന്‍ (2)

ഞാന്‍ വളര്‍ത്തിയ ഖല്‍ബിലെ മോഹം 
പോത്തുപോലെ വളര്‍ന്നല്ലോ - ഞാന്‍
കാത്തുകാത്തു കുഴഞ്ഞല്ലോ (2)

കത്തുമടക്കിത്തന്നില്ലല്ലോ കടപ്പുറത്ത് വന്നില്ലല്ലോ
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവെയ്ക്കാന്‍

കഥ പറയാമോ കാറ്റേ

Title in English
Kada parayaamo kaatte

 

കഥ പറയാമോ കാറ്റേ - ഒരു
കഥ പറയാമോ കാറ്റേ
കദനം നീക്കണ കവിത തുളുമ്പണ
കഥ പറയാമോ കാറ്റേ - ഒരു
കഥ പറയാമോ കാറ്റേ

തങ്കത്തംബുരു മീട്ടും കരളിൽ
സംഗീതത്തിൻ അമൃതം വഴിയാൻ (2)
പുത്തൻ സ്മരണകളാകും ചെറു ചെറു-
പൂമ്പാറ്റകളുടെ ചിറകുകൾ വിരിയാൻ (2)
കഥ പറയാമോ കാറ്റേ - ഒരു
കഥ പറയാമോ കാറ്റേ

മണ്ടി നടക്കും വനനദി തന്നുടെ
ചുണ്ടിൽ പൊട്ടിച്ചിരികളുയർത്തിയ
കളിയിൽ കാനനമുല്ലകൾ തന്നുടെ -
ചെവിയിൽ നീ ചെന്നോതിയ നിന്നുടെ (2)

താമരക്കണ്ണാലാരെ തേടണ

Title in English
Thaamarakkannaalaare thedanu

 

താമരക്കണ്ണാലാരെ തേടണ തമ്പുരാട്ടി
പൂമരച്ചോട്ടിലാരെ തേടണ തമ്പുരാട്ടി
മുല്ലമലർക്കാവിൽ നിന്നൊരു 
മുരളി മൂളണ കേൾക്കുമ്പം
കള്ളനോട്ടം കാട്ടിയെന്തിനു 
വളകിലുക്കണു തമ്പുരാട്ടി
തമ്പുരാട്ടി  തമ്പുരാട്ടി. . . 
ഉള്ളിലെന്തേ  തമ്പുരാട്ടി
(തമ്പുരാട്ടി...)

ഝല ഝല ഝൽ ചഞ്ചലപാദം
കിലുകിലു കിങ്ങിണി മണിനാദം (2)
തധിമി തധിമി ധിമി മൃദംഗമേളം
താളമനോഹര ഗാനം 
(ഝല ഝല ഝൽ... )

ആടുക നമ്മൾ പാടുക നമ്മൾ
വാടിയിലാടും മലരുകൾപോൽ
ആടുക നമ്മൾ കുയിലുകളൂതിടും
ഓടക്കുഴലിൽ മയിലുകൾപോൽ
(ഝല ഝല ഝൽ.... )

തൊട്ടാൽ മൂക്കിന്നു ശുണ്ഠി നീ

Title in English
Thottaal mookkinnu

തൊട്ടാൽ മൂക്കിനു ശുണ്ഠി നീ മുട്ടാപ്പോക്കുള്ള മണ്ടീ
തണ്ടൊടിഞ്ഞൊരു താമര പോൽ കണ്ടാലെന്തിനു വാട്ടം
കണ്ടു മുട്ടും നേരമെന്തിനു വീട്ടിലേക്കൊരോട്ടം

(തൊട്ടാൽ...)

കണ്ണുകൾക്കെൻ കോലമൊട്ടും ഇഷ്ടമില്ലെന്നാകിൽ
കവിളിലെങ്ങനെ മഴവില്ലിൻ നിഴലാട്ടം വന്നൂ
കരളിലൊരു പൂങ്കിനാവു കിക്കിളീ കൂട്ടുന്നുണ്ടോ 

(തൊട്ടാൽ...)

വായിൽ നിന്നൊരു വാക്കു വീണാൽ വൈരമിങ്ങ് വീഴുമോ
ഭൂമിയാകെ പാതാളത്തിൽ തലകുത്തിത്താഴുമോ
വാക്കു വേണ്ട വാക്കു വേണ്ട നോക്കൂ പോരും പൊന്നേ

(തൊട്ടാൽ...)