ചന്ദ്രന്റെ പ്രഭയിൽ ചന്ദന മഴയിൽ

Title in English
chandrante prabhayil

 

ചന്ദ്രന്റെ പ്രഭയിൽ ചന്ദനമഴയിൽ
സുന്ദരരാവിൻ പുഞ്ചിരിയിൽ (2)
മറന്നു നമ്മൾ മറന്നു നമ്മൾ
മണ്ണും വിണ്ണും പ്രാണസഖീ (2)
ചന്ദ്രന്റെ പ്രഭയിൽ ചന്ദനമഴയിൽ
സുന്ദരരാവിൻ പുഞ്ചിരിയിൽ 

പറന്നു നമ്മൾ പ്രണയം തന്നുടെ
പാലൊളി വാനിൽ പറവകളായ്‌ (2)
ചന്ദ്രന്റെ പ്രഭയിൽ ചന്ദനമഴയിൽ
സുന്ദരരാവിൻ പുഞ്ചിരിയിൽ 

മഴവില്ലുകളെ പിഴിഞ്ഞ ചാറിൽ
എഴുതുക നമ്മുടെ സുന്ദരചിത്രം (2)
പ്രഭയും വസന്തചന്ദ്രനുമായി
പ്രണയിച്ചീടും സുന്ദരചിത്രം (2)
ചന്ദ്രന്റെ പ്രഭയിൽ ചന്ദന മഴയിൽ
സുന്ദരരാവിൻ പുഞ്ചിരിയിൽ

പുല്ലാണെനിക്കു നിന്റെ വാൾമുന

Title in English
Pullaanenikku ninte vaalmuna

പുല്ലാണെനിക്കു നിന്റെ വാൾമുന
പക്ഷേ കൊല്ലുന്നു നിന്റെ കൊച്ചു കണ്മുന
എന്നെ കൊല്ലുന്നു നിന്റെ കൊച്ചു കണ്മുന
(പുല്ലാണെനിക്ക്‌...)

പരിഹാസം ചൊരിയേണ്ട (2)
പയ്യാരം പറയേണ്ട
പടവാളു വീശിയാട്ടെ - വേഗം
പടവാളു വീശിയാട്ടെ
(പരിഹാസം. . . )

പുല്ലാണെനിക്കു നിന്റെ വാൾമുന
പക്ഷേ കൊല്ലുന്നു നിന്റെ കൊച്ചു കണ്മുന
എന്നെ കൊല്ലുന്നു നിന്റെ കൊച്ചു കണ്മുന

വാക്കിലുള്ള വൈഭവം
വാളിലൊന്നു കാണണം - വന്നാട്ടെ
വാളുലച്ചു പോരിന്നായ്‌ - വേഗംവന്നാട്ടെ
വാളുലച്ചു പോരിന്നായ്‌
(വാക്കിലുള്ള... )

കന്യാമറിയമേ തായെ

Title in English
Kanyamariyame thaaye

കന്യാമറിയമേ തായെ
ഞങ്ങൾക്കെന്നെന്നും ആശ്രയം നീയേ (2)
വിണ്ണിൻ പൊന്നുണ്ണിയെ മന്നിൽ വളർത്തിയ
ധന്യയാം മാതാവും നീയേ
ഞങ്ങൾക്കെന്നെന്നും ആശ്രയം നീയേ

(കന്യാമറിയമേ...)

താപത്തിൽ വീണവർ ഞങ്ങൾ
കൊടും പാപം ചുമന്നവർ ഞങ്ങൾ
കൂപ്പുകൈ മുട്ടുമായ്‌ നിൻ തിരുപാദത്തിൽ
മാപ്പിരന്നീടും കിടാങ്ങൾ
മാതാവിൻ പിഞ്ചുകിടാങ്ങൾ

(കന്യാമറിയമേ...)

പൊന്നിൻ വിളക്കുകളില്ലാ നൽകുവാൻ
സുന്ദരപുഷ്പങ്ങളില്ലാ
അമ്മതൻ കോവിലിൽ പൂജയ്ക്കു മക്കൾതൻ
കണ്ണുനീർത്തുള്ളികൾ മാത്രം
വെറും കണ്ണുനീർത്തുള്ളികൾ മാത്രം

(കന്യാമറിയമേ...)

 

Film/album

കടക്കണ്ണിൻ തലപ്പത്ത്‌ കറങ്ങും വണ്ടേ

കടക്കണ്ണിൻ തലപ്പത്ത്‌ കറങ്ങും വണ്ടേ
കളിച്ചും കൊണ്ടേ പറക്കുന്നതെന്തിനോ വണ്ടേ
പൂതി എഴുന്നൊരു കരിവരി വണ്ടേ
പൂമരമിന്നു വിരിഞ്ഞിതു കണ്ടേ
കനിവറ്റ കരിമിഴി ചതിച്ചു പൊന്നേ
കടമിഴി വലവീശളു വലച്ചിടൊല്ലേന്നെ
എന്തിനാണു പൂങ്കരളേ പന്തി രണ്ടിലാക്കണു

എപ്പൊഴാണീ പൂമരം വിരിഞ്ഞു തേൻ കുടിക്കണ്‌

നന്മ നിറഞ്ഞോരമ്മേ

Title in English
Nanma niranjoramme

നന്മ നിറഞ്ഞോരമ്മേ അതിധന്യേ
അതിധന്യേ രാജകന്യേ (2)
കന്യാമറിയേ നീ കരുണക്കടലല്ലോ
താങ്ങും തണലും ഞങ്ങൾക്കെന്നും
തായേ നീയല്ലോ (2) 
നന്മ നിറഞ്ഞോരമ്മേ 

പാപത്തിൻ മരുവിൻ
പാതകളിരുളുമ്പോൾ
മക്കൾക്കെന്നും കൈത്തിരിയാവതു
മറിയേ നീയല്ലോ (2)
നന്മ നിറഞ്ഞോരമ്മേ 

കൈക്കുമ്പിൾ നീട്ടി പാപികൾ
നിൽക്കുമ്പോഴമ്മേ (2)
എന്തും നൽകി ആശകൾ തീർപ്പത്‌
നിന്തിരുവടിയമ്മേ (2)

നന്മ നിറഞ്ഞോരമ്മേ അതിധന്യേ
അതിധന്യേ രാജകന്യേ

 

അരക്കാ രൂഫാ മാറാൻ കൊറുക്കാ

Title in English
Arakka roofa

 

തീര്‍ച്ഛായില്ല ജനം മൂര്‍ച്ഛായെന്നും മറ്റും 
ആനവരുന്നതിന്നാളുകളോടീട്ട്
ഇത് എന്തൊരു തൊന്തരമാണിത് കേള് (2)

അരക്കാരൂഫാ മാറാന്‍ കൊര്‍ക്കായിബൂറാഹിം 
പോയി വരുമ്പം പീടിക കണ്ടില്ല
പിന്നേം പിന്നേം സംശയിച്ച് അള്ളാ
കാത്തോനബി ഉള്ളായെന്നും മറ്റും 
കൊറക്കട സങ്കടം പറഞ്ഞാല്‍ തീരൂല്ലാ

തീര്‍ച്ഛായില്ല ജനം മൂര്‍ച്ഛായെന്നുംമറ്റും 
ആനവരുന്നതിന്നാളുകളോടീട്ട്
അല്ലാ മൂഞ്ചോമാദിധോബാ നമ്മള
സിക്കണനോക്ക് നമ്മളസിക്കണനോക്ക് 
ഇക്കളബോസാ ആനബരുന്നത് കണ്ടില്ലേ 
ബെരല് മുറിഞ്ഞ്
ഇത് എന്തൊരു തൊന്തരമാണിത് കേള്

മാനത്തെക്കുന്നിൻ ചെരുവിൽ

Title in English
Maanathe kunnin cheruvil

 

മാനത്തെക്കുന്നിൻ ചെരുവിൽ 
മുല്ലപ്പൂ കൂമ്പാരം
മുല്ലപ്പൂ വാരിയെടുത്തൊരു
മാലകെട്ടാൻ വരുമോ - നീ 
മാനസറാണി

മഴവില്ലിൻ നൂലിനാലൊരു
മലർമാല കോർത്തു തരാം
തൂമഞ്ഞിൻ പനിനീർ തൂകി
വാടാതെ വച്ചിടുമോ -
പ്രേമഗായകാ

മാനത്തെക്കുന്നിൻ ചെരുവിൽ 
മുല്ലപ്പൂ കൂമ്പാരം
മുല്ലപ്പൂ വാരിയെടുത്തൊരു
മാലകെട്ടാൻ വരുമോ - നീ 
മാനസറാണി

മഴവില്ലിൻ നൂലിനാലൊരു
മലർമാല കോർത്തു തരാം
തൂമഞ്ഞിൻ പനിനീർ തൂകി
വാടാതെ വച്ചിടുമോ -
പ്രേമഗായകാ

ഇക്കാനെപ്പോലത്തെ മീശ

ഇക്കാനെപ്പോലത്തെ മീശ വച്ചേ മൈ ഡിയർ
ഇക്കാനെപ്പോലത്തെ മീശ വച്ചേ ഒരു
പഴുതാര പോലത്തെ കരിമീശ മേൽ മീശ മൈ
കരിമീശാ മേൽമീശാ
വാടത്തോട്ടിലു കുളിക്കാൻ ചെന്നപ്പം
പൂഞ്ഞാൻ കൊത്തണ മേൽ മീശാ മൈ മീശാ (ഇക്കാ..)

എളാമ്മാന വെരട്ടണ ഞമ്മടെ മീശക്കു
വാപ്പാനെക്കാണുമ്പ പനിയാണേ പനിയാണേ (ഇക്കാ...)

കര കാണാത്തൊരു കടലാണല്ലോ

Title in English
Karakaanathoru kadal

 

കര കാണാത്തൊരു കടലാണല്ലോ
കരുണയെഴാത്തൊരു കാറ്റാണല്ലോ. . . 
കുയിലുകളേ കുയിലുകളേ
കൂടു വെടിഞ്ഞതുചിതമായോ
കര കാണാത്തൊരു കടലാണല്ലോ

കരയിൽ കാക്കും ഉടയവർ തന്നുടെ
കരളിൻ  മിടിപ്പു പോലെ
ഇടി വെട്ടുന്നേ ഇടി വെട്ടുന്നേ
ഇടിവെട്ടുന്നേ ഉറ്റവരെല്ലാം
ചുടുകണ്ണീർമഴ പെയ്യുന്നൂ
കര കാണാത്തൊരു കടലാണല്ലോ
കരുണയെഴാത്തൊരു കാറ്റാണല്ലോ. . . 

മരണം വായ പിളർന്നതു പോലെ
മറകടലങ്ങനെ ചീറ്റുന്നു
അമരം തെറ്റിയ ജീവിതമാകും
ചെറുതോണിയിതാ താഴുന്നൂ
കര കാണാത്തൊരു കടലാണല്ലോ
കരുണയെഴാത്തൊരു കാറ്റാണല്ലോ. . .