ചെല്ലപ്പൻ ചേട്ടാ ചെല്ല്‌

Title in English
Chellappan chetta chellu

ചെല്ലപ്പൻ ചേട്ടാ ചെല്ല്‌
എന്റെ ചെല്ലപ്പൻ ചേട്ടാ ചെല്ല്‌
ഒന്നു ചെല്ലപ്പാ അപ്പാ വേഗം
ചെല്ല്‌ ചെല്ല്‌ ചെല്ല് ചെല്ല്
ചെല്ലപ്പൻ ചേട്ടാ ചെല്ല്‌
എന്റെ ചെല്ലപ്പൻ ചേട്ടാ ചെല്ല്‌

നെഞ്ചിലിരിപ്പും ഉള്ളിലിരിപ്പും
നേരെ നിന്നു ചൊല്ല്
വെള്ളിക്കൊലുസിട്ട കാലു പിടിച്ചിട്ട്‌
കണ്മുന കൊണ്ടൊന്നു സൊള്ള്
സ്ത്രീധനം വേണ്ടെന്നു സൂത്രം ചൊല്ല്‌
മോതിരക്കൈമാറ്റം മാത്രം
കല്യാണത്തിനു കൈനകരിയിലെ
കായൽക്കരയിലെ ക്ഷേത്രം
ചെല്ലപ്പൻ ചേട്ടാ ചെല്ല്‌
എന്റെ ചെല്ലപ്പൻ ചേട്ടാ ചെല്ല്‌

Film/album
Year
1982

ശരണമയ്യപ്പാ ശരണമയ്യപ്പാ

ശരണമയ്യപ്പാ ശരണമയ്യപ്പാ
അഭയം നിൻ തിരു ചരണമയ്യപ്പാ
സ്വാമീ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
(ശരണമയ്യപ്പാ...)

പശ്ചാത്താപക്കണ്ണീർമുത്തണിമാലകളണിയുന്നൂ ഞങ്ങൾ
തെറ്റും പിഴയും ചെയ്തൊരു പാപികൾ കെട്ടു നിറയ്ക്കുന്നൂ
സിരകൾ തോറും ദുഃഖത്തിൻ തീക്കനലുകളെരിയുന്നൂ
ഹരിഹരപുത്രാ പരമപവിത്രാ പിഴകൾ പൊറുക്കേണം
സ്വാമീ ശരണമയ്യപ്പാ

കല്ലുവെട്ടാംകുഴിക്കക്കരെ നിന്നുടെ

Title in English
Kalluvettamkuzhi

കല്ലുവെട്ടാംകുഴിക്കക്കരെ നിന്നുടെ
വെള്ളിവളക്കിലുക്കം നിന്റെ
വെള്ളിവളക്കിലുക്കം - പിന്നെ
പുള്ളിക്കുയിലിന്റെ കൊഞ്ചലു പോലൊരു
പെണ്ണിന്റെ മൂളക്കം - ഒരു പഞ്ചാരമൂളക്കം (കല്ലുവെട്ടാം...)

കേട്ടിട്ടടുത്തു വന്നു കുറെ
നാട്ടുകിസ്സ പറഞ്ഞു പിന്നെ
കാട്ടുമുളംകിളി പോലെ നീയെന്നുടെ
ഖൽബിൽ കൂടണഞ്ഞു - എന്നുടെ
ഖൽബിൽ കൂടണഞ്ഞു
ഇണക്കുയിലേ ഒരിക്കലും നീ മറക്കരുതേ

അകത്തെരിയും കൊടുംതീയിൻ

Title in English
Akatheriyum

അകത്തെരിയും കൊടുംതീയിൻ
കടുപ്പമോർത്താൽ നിന്റെ
അടുപ്പിലെ ചെന്തീയിനു തണുപ്പാണല്ലോ
പെണ്ണേ തണുപ്പാണല്ലോ (അകത്തെരിയും..)

കരളിങ്കൽ പെയ്യുന്ന ചുടുകണ്ണീർ മഴവെള്ളം
എരിതീയിലെണ്ണയായ്‌ തീരുന്നല്ലോ
ഓ...ഓ...ഓ...
പഞ്ചവർണ്ണക്കിളി നിന്റെ മോഹവും മുഹബ്ബത്തും
നെഞ്ചിലുള്ള നെരിപ്പോടിൽ
വെന്തെരിഞ്ഞല്ലോ (അകത്തെരിയും..)

ചെറുപ്പത്തിന്നടുപ്പത്ത്‌ തിളപ്പിച്ച നറുംപാലിൽ
അബദ്ധത്തിൽ വിഷവിത്ത്‌ വീണുപോയല്ലോ
ഓ...ഓ...ഓ...
നെടുവീർപ്പിൻ ചുഴലിയിൽ
ചുടുവേർപ്പിൻ ചുഴികളിൽ
കടപൊട്ടിപ്പൂമരം വീണടിഞ്ഞല്ലോ (അകത്തെരിയും..)

Year
1982

അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന

അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന
അമ്പലപ്പുഴയിലെ നാലമ്പലത്തിൽ
നെയ്ത്തിരി കത്തുന്ന കൽവിളക്കും ചാരി
നിർദ്ധനൻ ഞാൻ മിഴിപൂട്ടിനിന്നു..

ഹൃദയത്തിലുരുകാത്ത ദാരിദ്ര്യ ദുഃഖമാം
വെണ്ണയും കണ്ണീരാം പാൽക്കിണ്ണവും
ഗോകുലപാലകനേകുവാൻ നിന്ന ഞാൻ
വൃന്ദാവന കുളിർത്തെന്നലായി
വൃന്ദാ‍വന സാരംഗമായി
(അഷ്ടപദീലയം)

കണ്ണനെ കാണാതെ തളർന്നു ഞാൻ കളിത്തട്ടിൽ
കൃഷ്ണഗാഥ പാടി വീണുറങ്ങി...
ശംഖൊലി കേട്ടു ഞാനുണർന്നപ്പോൾ കണികണ്ടു
നിൻ തിരുമാറിലെ വനമാലയും
നിൻ വിരലൊഴുകും മുരളികയും
(അഷ്ടപദീലയം)

.

ഗാനശാഖ

തിരുവുള്ളക്കാവിലിന്നു തിരുവാതിര പൊടിപൂരം

Title in English
Thiruvullakkavilinnu Thiruvathira Podipooram

തിരുവുള്ളക്കാവിലിന്നു
തിരുവാതിര പൊടിപൂരം (2)
അരിമുല്ലകൾ പൂക്കും കാലം
ഭഗവതിക്കു തിരുനാള്‌(2)
ഭഗവതിക്ക്‌ തിരുനാള്‌
( തിരുവുള്ള...)

വെളുക്കാനേഴര രാവുള്ളപ്പോൾ
വെള്ളാമ്പൽ കടവിലിറങ്ങീ(2)
നീരാട്ടും തുടികുളിയും (2)
കളമൊഴിമാരുടെ കളിചിരിയും
തിരുവുള്ളക്കാവിലിന്നു
തിരുവാതിര പൊടിപൂരം

പൂക്കൈതപ്പൂ മുടിയിൽ ചൂടി
കണ്ണാന്തളി ചെവിയിൽ തിരുകി(2)
വാലിട്ടു കണ്ണെഴുതി
വരമഞ്ഞൾക്കുറി ചാർത്തീടാം (2)
(തിരുവുള്ള..)

Year
1982

നീലമേഘമാലകൾ

Title in English
Neelameghamaalakal

നീലമേഘമാലകള്‍ നീരദമുല്ലമാലകള്‍ (2)
അണിയും വധൂമണിയായ് മനോഹരി നീലഗിരിനാരി (2)
നീലമേഘമാലകള്‍ നീരദമുല്ലമാലകള്‍ (2)
അണിയും വധൂമണിയായ് മനോഹരി നീലഗിരിനാരി (2)

പ്രേമചുംബനമായ് കുനിഞ്ഞു കാമുകന്‍ വാനം
പുണര്‍ന്നൂ കാമിനിയാളെ (2)
ചൈത്രമാസം തീര്‍ത്തുവല്ലോ
പുത്തന്‍ മണിയറ ദൂരെ (2)
അണിയും വധൂമണിയായ് മനോഹരിനീലഗിരിനാരി
നീലമേഘമാലകള്‍ നീരദമുല്ലമാലകള്‍ 
അണിയും വധൂമണിയായ് മനോഹരി നീലഗിരിനാരി 

മാസം മാധവമാസം

മാസം മാധവമാസം
ഗാനദാഹം തീർക്കുവാൻ
മന്ദഹസിക്കും മാസം
ആത്മമോഹം തീർക്കുവാൻ
ലയമോടെ ശ്രുതിയോടെ
ദിവ്യരാഗം പകർന്നൊഴുകി
പ്രേമലോകം (മാസം...)

കാലമേ തെല്ലിട നിൽക്കൂ
വാനമേ നീ ചെവിയോർക്കൂ
സംഗീതമാം ഗംഗയിൽ മന്ദമായ്‌
നീന്തുകയായ്‌ ഞങ്ങൾ
രാജഹംശപ്പക്ഷികൾ പോലെ (മാസം...)

മാരുതൻ താളം കൊട്ടി
വല്ലികൾ മുദ്രകൾ കാട്ടീ
സങ്കൽപമാം നന്ദനവാടിയിൽ
വിരിയുകയായ്‌ ഞങ്ങൾ
പാരിജാതപ്പൂവുകളായ്‌ (മാസം...)

ആരാധികയുടെ താമരപ്പൂ

ആരാധികയുടെ താമരപ്പൂ
വാങ്ങിയില്ലല്ലോ
ദൂരത്തു ദൂരത്തു പോയിടും
ദേവഗായകൻ (ആരാധിക...)

അന്നൊരു നാളരികെ ആഗതനാം സമയം
സ്വാഗതഗാനം നീ കേട്ടതില്ല
എങ്കിലും ഞാൻ എൻ കരളിൽ
പൊൻ തിരിയുമായ്‌ കാത്തിരിക്കും (ആരാധിക...)

കണ്ണുനീരാണെൻ പൂക്കൾ
ഗദ്ഗദം എന്റെ മന്ത്രം
പ്രേമപൂജ നീ കണ്ടതില്ല
നിന്നെ മാത്രം നിന്നെ മാത്രം
എന്നുമെന്നും കാത്തിരിപ്പൂ (ആരാധിക...)