ആ വിധം പെണ്ണുങ്ങൾ ഭൂമീലുണ്ടോ
മാനത്തൂന്നെങ്ങാനും പൊട്ടി വീണോ
വന്നാട്ടെ പോയ് നോക്കാം തങ്കക്കുടം ഈ
വയറും തലയും ഞാൻ സൂക്ഷിച്ചോളാം
പൊന്നിൻ കട്ടയാണെന്നാലും
നെഞ്ചിൽ കൊണ്ടാൽ മറിഞ്ഞു വീഴും
പൊന്നിൻ സൂചിയാണെന്നാലും
കണ്ണിൽ കൊണ്ടാൽ മുറിഞ്ഞു നോവും
പൊന്നിപ്പെണ്ണേ പൊങ്ങിപ്പൊങ്ങി (2)
മാനം മുട്ടല്ലേ
പൊരുളും കരളും കവർന്നെടുത്തു കൊല്ലിച്ചേക്കല്ലേ
ആ...ആ...ആ...... (പൊന്നിൻ...)
അല്ലിപ്പെണ്ണിൻ അവതാരത്തിനു വെല്ലാനായിട്ടാരുണ്ട്(2)
ഇടത്തു വെച്ചാൽ വലത്തു മാറും കഴുത്തു പോകും സൂക്ഷിച്ചോ
അടുത്തു കേറി തടുത്തു മാറി
തൊടുത്തു വീഴ്ത്തും നോക്കിക്കോ
പതിനെട്ടടവിൽ പമ്പരമുറയിൽ
പയറ്റി നോക്കാം വന്നാട്ടേ
ആ...ആ...ആ....(പൊന്നിൻ...)
ചുരിക തടുക്കാം വാളു തടുക്കാം
ഉറുമി തടുക്കാം ചങ്ങാതീ (2)
കണ്മുന കൊണ്ടൊരു കവണയെറിഞ്ഞാൽ
ജന്മം പോകും ചങ്ങാതി അവളുടെ
കണ്മുന കൊണ്ടൊരു കവണയെറിഞ്ഞാൽ
ജന്മം പോകും ചങ്ങാതി
ആ...ആ...ആ.... (പൊന്നിൻ...)
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page