അമ്പിളിക്കാരയിലുണ്ണിയപ്പം

അമ്പിളിക്കാരയിലുണ്ണിയപ്പം
ഉമ്മായ്ക്കൊരിത്തിരി ഉപ്പായ്ക്കൊരിത്തിരി
ഉണ്ണിക്കോ?
ഉണ്ണിക്കു തിന്നാൻ ഒത്തിരിയൊത്തിരി (അമ്പിളി...)

മേലേ വീട്ടിലടുക്കളയിൽ 
നീലമുകിലിന്നടുപ്പുകല്ലിൽ (2)
മാനത്തെ മൂത്തമ്മ മക്കൾക്കു നൽകാൻ
നേരമിരുട്ടുമ്പോൾ നെയ്യപ്പം വാർക്കും (അമ്പിളി...)

കുഞ്ഞിക്കൈ രണ്ടിലും കാപ്പു വേണം
കുട്ടിക്കുപ്പായവും തളയും വേണം (2)
ഒപ്പത്തിനൊപ്പം രണ്ടു കവിളത്തും
ഉപ്പാടെ ചുണ്ടുകൊണ്ടുമ്മ വേണം (2)