മങ്കമാരെ മയക്കുന്ന കുങ്കുമം

മങ്കമാരെ മയക്കുന്ന കുങ്കുമം
മാംഗല്യപ്പൊട്ടിനുള്ള മലർകുങ്കുമം ആഹാ
മലർകുങ്കുമം
മറുനാടൻ കുങ്കുമം മയിലാഞ്ചി വേണം
ആർക്കു വേണം ഓ...ആർക്കു വേണം ഓ...
ആർക്കു വേണം (മങ്കമാരെ..)

ഓ..ഓ...ഓ..
മാരിവില്ലിൻ നിറമുള്ള ഓ..ഓ..ഓ..
മാരിവില്ലിൻ നിറമുള്ള മായകുങ്കുമം
വടനാട്ടിൽ നിന്നു വന്ന വർണ്ണകുങ്കുമം
കാശ്മീരിൽ നിന്നു വരും കസ്തൂരി കുങ്കുമം(2)
മായ്ച്ചാലും മായാത്ത മഞ്ഞ കുങ്കുമം ഹോ (മങ്കമാരെ...)

ഓ..ഓ...ഓ.
അമ്പിളിതൂനെറ്റിക്കു  ഓ..ഓ...ഓ.
അമ്പിളിതൂനെറ്റിക്കു മുക്കുറ്റിച്ചാന്ത്
അല്ലിമിഴിയിലെഴുതുവാൻ അഞ്ജനക്കൂട്ട്
കുളി കഴിഞ്ഞ് കുറി വരയ്ക്കാൻ കുടകുമല ചന്ദനം(2)
മുടി മാടിക്കെട്ടുവാൻ മുല്ലപ്പൂത്തൈലം ആഹാ മുല്ലപ്പൂത്തൈലം(മങ്കമാരെ...)