ആകാശഗോപുരം-ജോർജി
- Read more about ആകാശഗോപുരം-ജോർജി
- 2 comments
- Log in or register to post comments
- 3110 views
പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം..
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു..
വീണുടഞ്ഞു...
മണ്ണിൻ ഈറൻ മനസ്സിനെ
മാനം തൊട്ടുണർത്തീ...
വെയിലിൻ കയ്യിൽ അഴകോലും
വർണ്ണചിത്രങ്ങൾ മാഞ്ഞു..
വർണ്ണചിത്രങ്ങൾ മാഞ്ഞൂ...
(പുലരി)
കത്തിത്തീർന്ന പകലിന്റെ
പൊട്ടും പൊടിയും ചാർത്തീ...
ദുഃഖസ്മൃതികളിൽ നിന്നല്ലോ
പുലരി പിറക്കുന്നൂ വീണ്ടും..
പുലരി പിറക്കുന്നൂ വീണ്ടും...
(പുലരി)
.
ഉത്തരം കിട്ടാത്ത ചോദ്യം മനുഷ്യൻ
ഉത്തരം കിട്ടാത്ത ചോദ്യം (2)
തൊട്ടിലിൽ കിടത്തിയത് ജനനി
താലി കെട്ടിച്ചയച്ചത് താതൻ (2)
കട്ടിലിൽ കിടത്തിയത് കാന്തൻ ഇനി
പട്ടടക്കു തീ കൊളുത്താനാരോ അമ്മേ
നിൻ പട്ടടയ്ക്കു തീ കൊളുത്താനാരോ (ഉത്തരം...)
മുത്തെടുത്ത ചിപ്പിയിതു വെറും ദേഹം
സത്തെടുത്തു വലിച്ചെറിഞ്ഞ പുറം ചിരട്ട
ഒക്കുകില്ല ഭുവനത്തിലൊരു കൈയ്യിനും ഈ
കെട്ടു പോയ കരിന്തിരി വീണ്ടും കൊളുത്താൻ (ഉത്തരം..)
ഇടവപ്പാതിക്കു കുടയില്ലാതെ
ഇലഞ്ഞിപ്പൂമരച്ചോട്ടിൽ നിന്നിലേ നാം
ഇലഞ്ഞിപ്പൂമരച്ചോട്ടിൽ നിന്നില്ലേ
നാം ഇലഞ്ഞിപ്പൂമരച്ചോട്ടിൽ നിന്നില്ലേ
കുടവുമെടുത്തൊരു കാർമുകിൽ നമ്മെ
കുളിപ്പിച്ചില്ലേ പെണ്ണേ കുളിപ്പിച്ചില്ലേ (ഇടവ...)
ദാവണി തൻ തുമ്പു നീയഴിച്ചു നീർത്തി
പൂവേണിച്ചുരുളുകൾ പിഴിഞ്ഞു തോർത്തി
എന്റെ കണ്ണിന്നുത്സവം മന്മഥ മഹോൽസവം
നിൻ കവിളിൽ നാണത്തിൻ സിന്ദൂരം സിന്ദൂരം (ഇടവ...)
വിളിക്കുന്നു വിളിക്കുന്നു കണ്ണുകൾ
പക്ഷേ വിലക്കുന്നു വിലക്കുന്നു കയ്യുകൾ
കളിത്തോഴീ കളിത്തോഴീ
കളിത്തോഴീ കളിത്തോഴീ
കാമദേവന്റെ കടംകഥ നീ (വിളിക്കുന്നു...)
കാമദേവന്റെ കടം കഥയോ
കാമുകദേവന്റെ പഴകഥയോ
മധുരരാഗത്തിൻ ദീപം കൊളുത്തി
മനസ്സിൽ തപ്പിയാൽ ഉത്തരം കിട്ടും (വിളിക്കുന്നു...)
കൈ കൂപ്പി ഞാൻ യാത്ര ചൊല്ലി
പക്ഷേ കാലുകൾ രണ്ടും, പണിമുടക്കി
സുന്ദരീ നിൻ പുഞ്ചിരിയെന്നെ
ഇന്ദ്രജാലത്തിന്നിരയാക്കീ (വിളിക്കുന്നൂ...)
മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ
ഇന്നു നിന്റെ പൂർണ്ണചന്ദ്രൻ പിണങ്ങി നിന്നല്ലോ (മുല്ലമാല...)
സുന്ദരിയാം വസന്തരാത്രി
മാളികത്തളത്തിൽ മട്ടുപ്പാവിൽ
പൂനിലാവിൽ പൂമെത്ത നീർത്തി
ആത്മനാഥനെ കാത്തിരുന്നു
ആത്മനാഥനെ കാത്തിരുന്നു (മുല്ലമാല...)
കാമുകനാം സുഗന്ധപവനൻ
പാതിരാപ്പൂവിൻ കാതുകളിൽ
പ്രേമമധുരമന്ത്രങ്ങൾ ചൊല്ലി
ആനന്ദ പുളകം ചാർത്തീടുന്നു
ആനന്ദപുളകം ചാർത്തീടുന്നു (മുല്ലമാല...)