സമയം ചൈത്രസായന്തനം

സമയം ചൈത്രസായന്തനം
സ്ഥലമോ പൂത്ത പൂങ്കാവനം
സുന്ദരിയാം ശകുന്തള വന്നരികിൽ നിന്നിട്ടും
കണ്ണു മൂടിയിരിക്കുന്നു  ദുഷ്യന്തൻ തന്റെ
കണ്ണു മൂടിയിരിക്കുന്നു ദുഷ്യന്തൻ (സമയം...)

ആനന്ദമാലിനീ തീരം മനസ്സിൽ
ആഷാഡ പഞ്ചമീ നേരം
ചാരുമുഖി മിഴികളാൽ മാടി മാടി വിളിച്ചിട്ടും
മാറി മാറി നടക്കുന്നു ദുഷ്യന്തൻ ഏതോ
മാമുനിയാണിന്നെന്റെ ദുഷ്യന്തൻ (സമയം...)

മന്ദാരമലരമ്പനെന്റെ കവിളിൽ
സിന്ദൂരം ചാർത്തുന്ന പ്രായം
ഓമനവാക്കുകളാൽ പൂ വാരിയെറിഞ്ഞിട്ടും
ഒഴിയുന്നു മാറുന്നൂ ദുഷ്യന്തൻ വല്ലാത്ത
ദുഷ്യന്തൻ വല്ലാത്ത ദുഷ്യന്തൻ