ഉണർന്നൂ ഞാൻ ഉണർന്നൂ
ഉദയത്തിൻ മടിയിൽ ഞാൻ ഉണർന്നൂ
അരുണകിരണമായ് പ്രണയകിരണമായ്
ദേവൻ വന്നെന്നെയുണർത്തീ (ഉണർന്നൂ..)
വനാന്തവീഥിയിലോടി നടന്നൊരു
വാനമ്പാടി ഞാൻ
വാനവീഥിയിലെന്നെ വിളിച്ചു
വാസന്ത ചന്ദ്രലേഖ
രജനീഗന്ധിയായ് ഞാൻ മയങ്ങീ
ചങ്ങലവട്ടയായ് എന്നെ വിളിച്ചൂ
ചൈത്ര സുന്ദര താരം (ഉണർന്നൂ...)
വിണ്ണിലുയർന്നൊരു വാർമഴവില്ലിൻ
വർണ്ണപുഷ്പമാല
സ്വന്തമാക്കുവാൻ മോഹിച്ചാക്കിളി
അന്ധകാരത്തിൽ വീണു
ക്ഷുദ്രകീടമായ് ഞാനിരുന്നൂ
മുഗ്ദ്ധ ദിനകരൻ ഉമ്മ വെച്ചെന്നെയൊരു
ചിത്ര ശലഭമായ് മാറ്റീ (ഉണർന്നൂ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page