ഒട്ടിയ വയറ്റിലെ കൊട്ടുമേളം

ഒട്ടിയ വയറ്റിലെ കൊട്ടുമേളം എന്റെ
പട്ടിണിപ്പാട്ടിന്റെ പക്കമേളം
കേട്ടുനിൽക്കും നാട്ടുകാരേ നീട്ടൂ രണ്ടു പൈസ
വരവു ശീമക്കാറിലേറി നഗരം ചുറ്റും
സാറന്മാരേ അപ്പപ്പാ അപ്പാ ഫട്ട്‌
പട്ടിലും കസവിലും മുങ്ങിപ്പൊങ്ങി
ഷാപ്പുകൾ ചുറ്റും കൊച്ചമ്മമ്മാരേ
തെരുവുതെണ്ടിയെന്നെ കണ്ടൂ
കരുണ കാട്ടൂ കൈ നീട്ടൂ
നോട്ടുകെട്ടുകൾ ബാഗിലാക്കി
പൂത്തിവെയ്ക്കും വമ്പന്മാരേ അപ്പപ്പാ
അപ്പാ ഫട്ട്‌
ആശ മുഴുത്താൽ മിസാ നിങ്ങടെ
മീശക്കു പിടിക്കും ജയിലിൽ തള്ളും
മാളികപ്പുറമേറി ഞെളിഞ്ഞാൽ
തോളിൽ നാളെ മാറാപ്പ്‌
പണക്കൊഴുപ്പാൽ കണക്കുകൂട്ടി
ധനവും പൊന്നും പലിശയും കൂട്ടി
ആ..ആ..ആ.

പലപല പേരിൽ പ്രമാണമെഴുതി
ഉലകം ചുറ്റും പ്രമാണിമാരേ
പുതുയുഗത്തിൽ ധർമ്മനീതി
കരുതി വേഗം കണ്ണു തുറക്കൂ