കന്നിനിലാവ് ഇന്നലെ

കന്നിനിലാവ് ഇന്നലെ ഒരു
കമ്മലു വെച്ചു മറന്നേ പോയ്‌
അല്ലിക്കുളങ്ങരെ വെള്ളിക്കുളങ്ങരെ
ആകാശത്തെ പൂക്കുളങ്ങരെ 
കന്നിനിലാവ് ഇന്നലെ ഒരു
കമ്മലു വെച്ചു മറന്നേ പോയ്‌

നീലമുകിലുകൾ കണ്ടില്ല
നീന്താൻ വന്നപ്പോ കണ്ടില്ലാ
താമരവള്ളിക്കുടിലിൽ വെച്ചവർ
ചേലയുടുത്തപ്പോ കണ്ടില്ല 
കന്നിനിലാവ് ഇന്നലെ ഒരു
കമ്മലു വെച്ചു മറന്നേ പോയ്‌

കമ്മലു കട്ടവളാരാണ്
ഞാനല്ല കട്ടതു മറ്റൊരുത്തി
പത്തു വെളുപ്പിന് പാരിലെത്തിയ
കറുകറുത്തൊരു പെണ്ണാണു
കന്നിനിലാവ് ഇന്നലെ ഒരു
കമ്മലു വെച്ചു മറന്നേ പോയ്‌

മാണിക്യം കൊണ്ടുള്ള കല്ലാണു
മാറ്റു മുഴുത്തുള്ള പൊന്നാണു
കാറ്റേ കാറ്റേ കന്നിക്കാറ്റേ
കള്ളിയെ വെക്കം പിടിച്ചാട്ടേ 

കന്നിനിലാവ് ഇന്നലെ ഒരു
കമ്മലു വെച്ചു മറന്നേ പോയ്‌
അല്ലിക്കുളങ്ങരെ വെള്ളിക്കുളങ്ങരെ
ആകാശത്തെ പൂക്കുളങ്ങരെ 
കന്നിനിലാവ് ഇന്നലെ ഒരു
കമ്മലു വെച്ചു മറന്നേ പോയ്‌