പാരിൽ സ്നേഹം

പാരില്‍ സ്നേഹം ശാശ്വതമെന്നായ്
പാവങ്ങള്‍ കവികള്‍ പാടി - വെറും
പാവങ്ങള്‍ കവികള്‍ പാടി
മഞ്ഞുതുള്ളിയെ മാറോടണച്ചിടും
സുന്ദരകിരണം ചൊല്ലും
ഇനിയൊരുനാളും പിരിയുകയില്ലനാം
ഇതു വെറും നാടകം മാത്രം
ഇതു വെറും നാടകം മാത്രം

ചന്ദനവനങ്ങളിലന്തിയുറങ്ങും
ചന്ദ്രിക തന്നുടെ കാതില്‍
ചന്ദനവനങ്ങളിലന്തിയുറങ്ങും
ചന്ദ്രിക തന്നുടെ കാതില്‍
നിന്നെ ഞാന്‍ സഖീ പിരിയില്ലെന്നായ്
തെന്നല്‍ കാപട്യം ചൊല്ലും
തെന്നല്‍ കാപട്യം ചൊല്ലും

മലരിതള്‍ പൊഴിയും മധുപന്‍ പിരിയും
മലരണിക്കാടുകള്‍ കരിയും
മലരിതള്‍ പൊഴിയും മധുപന്‍ പിരിയും
മലരണിക്കാടുകള്‍ കരിയും
മഴവില്ലൊളിതന്‍ പിറകില്‍ വരുന്നതു
മാരിയും കാറും മാത്രം