പമ്പയാറിൻ പനിനീർക്കടവിൽ

പമ്പയാറിൻ പനിനീർക്കടവിൽ
പന്തലിച്ചൊരു പൂമരത്തണലിൽ
ഒരു ദിനമൊരുദിനം നമ്മൾക്ക്
വനഭോജനത്തിനു പോകാം
കാട്ടിൻ നടുവിൽ കേൾക്കാമപ്പോൾ
വാദ്യസംഗീതം നല്ലൊരു
വാദ്യസംഗീതം
കുയിലും കുരുവിയും ഊതിനടക്കും
കുഴലിന്റെ പേരെന്ത്
ഫ്ലൂട്ട്...ഫ്ലൂട്ട്...
ഹഹാ ഹഹാ ഹഹാ
ലല്ലാ ലല്ലാല്ലാല ലാലല്ലാ ലാ ലാലാ (പമ്പയാറ്റിൻ..)

കാട്ടിൽ നടക്കും ആനത്തലവൻ
നീട്ടി വിളിക്കുവതെന്താണു
ട്രമ്പറ്റ്...ട്രമ്പറ്റ്...
നദിയുടെ മാറിൽ കുളിരല മെല്ലെ
പുതിയൊരു വാദ്യം വായിച്ചു
ജലതരംഗം ജലതരംഗം
ഹഹാ ഹഹാ ഹഹാ
ലല്ലാ ലല്ലാല്ലാല ലാലല്ലാ ലാ ലാലാ (പമ്പയാറ്റിൻ..)

വാനിൻ മുകിലുകളിടിനാദത്തിൽ
വായിക്കുന്നൊരു നവമേളം
മൃദംഗം ..തബല..
തബല..ഭിഗ് ഡ്രം
കെറ്റിൽ ഡ്രം ഭിഗ് ഡ്രം..കെറ്റിൽ ഡ്രം
ഹഹാ ഹഹാ ഹഹാ
ലല്ലാ ലല്ലാല്ലാല ലാലല്ലാ ലാ ലാലാ (പമ്പയാറ്റിൻ..)