ഇന്ദുലേഖ ഇന്നു രാത്രിയിൽ

ഇന്ദുലേഖ ഇന്നു രാത്രിയിൽ
വന്നണഞ്ഞു പൊൻവിളക്കുമായ്
എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ
മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ 
(ഇന്ദുലേഖ..)

ആകാശപുഷ്പവേദിയിൽ
ആനന്ദനൃത്തമാടുവാൻ
കാർമുകിൽ മാല നൂപുരം
കാലടിയിൽ ചാർത്തി വന്നുവോ
എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ
മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ 
ഇന്ദുലേഖ ഇന്നു രാത്രിയിൽ

ഇന്ദ്രനീലജാലകങ്ങളിൽ
ഇന്നു രാവിൽ താരകാവലി
വന്നു ചേർന്നുവോ രഹസ്യമായ്
എന്നെ നോക്കി പുഞ്ചിരിച്ചുവോ
എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ
മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ 
ഇന്ദുലേഖ ഇന്നു രാത്രിയിൽ