കണ്ണിണകൾ നീരണിഞ്ഞതെന്തിനോ

കണ്ണിണകള്‍ നീരണിഞ്ഞതെന്തിനോ
മന്ദഹാസം ചുണ്ടിലേന്തിയ ഗായകാ (കണ്ണിണകള്‍..)

സ്മരണതന്‍ മരുഭൂവിലിന്നീ രാത്രിയില്‍
കരയുവാനായ് വന്നു ചേര്‍ന്ന കാമുകാ
സ്മരണതന്‍ മരുഭൂവിലിന്നീ രാത്രിയില്‍
കരയുവാനായ് വന്നു ചേര്‍ന്ന കാമുകാ
കവിള്‍ നനഞ്ഞു കണ്ഠമിടറി പാടും നിന്‍
കദനഗാനമാര്‍ക്കുവേണ്ടി തീര്‍ത്തു നീ (കണ്ണിണകള്‍..)

സുരഭിയാം മധുമാസസുന്ദരവാടിയില്‍
വനശലഭം വന്നു ചേര്‍ന്ന വേളയില്‍
സുരഭിയാം മധുമാസസുന്ദരവാടിയില്‍
വനശലഭം വന്നു ചേര്‍ന്ന വേളയില്‍
ഇടി മുഴങ്ങി മാരിവീശി കാറ്റിനാല്‍
ചിറകൊടിഞ്ഞു വീണുപോയി രാക്കിളി (കണ്ണിണകള്‍..)