താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ

താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ (2)

നിന്റെ തിരുനടയിൽ നറുനെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (2)
സാന്ദ്രചന്ദന ഗന്ധമായ് നീ വന്നു ചേർന്നാലേ(2)
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയിൽ നീ സാമചന്ദ്രികയായ് (താമരപ്പൂവിൽ...)

നിന്റെ കാലടിയിൽ ജപ തുളസി മലർ പോലെ
സ്നേഹമന്ത്രവുമായ് ഞാൻ പൂത്തു നിന്നീടാം (2)
നിന്റെ മൂക തപസ്സിൽ നിന്നും നീയുണർന്നാലേ(2)
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ
രാഗതംബുരുവിൽ നീ ഭാവ പഞ്ചമമായ് (താമരപ്പൂവിൽ...)

--------------------------------------------------------------------------