മകരമാസത്തിലേ മരം കോച്ചും മഞ്ഞത്ത്
മരത്താക്കരയില്‍ നീ വസിക്കുമ്പോള്‍
മകരവിളക്കുംനാള്‍ സന്ധ്യാസമയത്ത്
ആദ്യമായ് നമ്മള്‍ സന്ധിച്ചു
തൃശ്ശിവപേരൂരിൽ തിരുവമ്പാടിയിൽ(2)
തിരുവാഭരണം ചാര്‍ത്തുമ്പോള്‍
തരുണീമണീ നീ എന്റെ നിറുകയില്‍
തിരുപ്രസാദം ചൂടിച്ചൂ (മകരമാസത്തിലേ..)
തൃത്താപ്പൂചൂടി തൃപ്രയാറമ്പലത്തില്‍( 2)
മീനൂട്ടിനായ് ഞാന്‍ നിന്നപ്പോള്‍
ശ്രീരാമപാദം തൊഴുതു വന്നപ്പോള്‍
ശ്രീരാമദാസനെ ഞാന്‍ കണ്ടു (മകരമാസത്തിലേ..)
-----------------------------------------------------------------------------