അഞ്ജനശിലയിലെ വിഗ്രഹമേ
മഞ്ജീര ശിഞ്ജിത സംഗീതമേ
അമ്പലത്തുളസിയില്‍ കതിരെണ്ണാന്‍ പോകുന്ന
തുമ്പിയോ തൂമുല്ലക്കാറ്റോ നീ (അഞ്ജന.....)
ആല്‍ത്തറ മേളത്തിലാറാടി
ആട്ടക്കഥകളില്‍ നീരാടി
ആരാധകരുടെ കൂടെയാണെങ്കിലും
ആരാഞ്ഞതെപ്പോളും നിന്‍മിഴികള്‍ (2) (അഞ്ജന.....)
ഉയരങ്ങളില്‍ പ്രേമ മൌനങ്ങളില്‍
നൂറു കടവാവല്‍ തൂങ്ങുമ്പോള്‍
ഒരുസന്ധ്യയാകാന്‍ ഞാനും കൊതിച്ചെന്‍
ചിറകുമൊതുക്കി ഉറങ്ങുന്നു(2) (അഞ്ജന.....)
---------------------------------------------------------------------