ആകാശം പഴയൊരു മേൽക്കൂര

ആകാശം പഴയൊരു മേൽക്കൂര
തൂണില്ലാ തുടലില്ലാ ചുമരില്ലാ
ആശകൾ പടരുന്ന പന്തല്‍പ്പുര
ആയിരം കണ്ണുള്ളൊരോലപ്പുര
ഇതിന്റെ ചോട്ടിൽ ഇളവേൽക്കുന്നു
ഇടയനുമഞ്ച് കുഞ്ഞാടുകളും
ഇല തേടി കുഞ്ഞാടുകളലയുമ്പോൾ
ഇടയനൊരീണം മൂളുന്നു
വെറുതേ മൂളുന്നു (ആകാശം..)


ഇടയ്ക്കിടെ തീവെയിൽക്കായ പൊട്ടി
ച്ചിതറുമ്പോൾ പിന്നെ മഞ്ഞുതിരുമ്പോൾ
ഇടി വെട്ടി മുകിലുകൾ മുത്തുതിരുമ്പോൾ
ഇടയനൊരീണം മൂളുന്നു
വെറുതേ മൂളുന്നു (ആകാശം..)


ഇതു വഴി നക്ഷത്രക്കുട ചൂടി
ഇരവുകളെഴുന്നള്ളി മറയുന്നു
പകലുകൾ മുറിവേറ്റ പദങ്ങളോടെ
ഇതു വഴി വീണെന്നും പിടയുന്നു
ഇടയൻ കേഴുന്നു (ആകാശം..)

------------------------------------------------------