മുത്തുകൾ കോർത്ത മുടിപ്പൂ ചൂടിയ
മുഗ്ദ്ധ സൗന്ദര്യമേ നിന്റെ
പൂമുടിച്ചുരുളിൽ ചുംബിക്കാനണയും
കാമുകൻ ഞാൻ നിന്റെ
കാമുകൻ ഞാൻ
പാണിതലങ്ങളാം പദ്മദലങ്ങളെ
ഞാനൊന്നു തഴുകിക്കോട്ടേ
തഴുകിത്തഴുകിയാത്തങ്കത്തകിടിൽ ഞാൻ
എഴുതും പുതിയൊരു മന്ത്രം എന്റെ
ഹൃദയശ്രീചക്ര മന്ത്രം (മുത്തുകൾ..)
ശാപശിലയായ പാവമഹല്യയോ
പാടി ഞാനുണർത്തും നിന്നെ
തഴുകിത്തഴുകിയാത്താരുണ്യത്തേൻ കുടത്തി
നരുളും പുതിയൊരു ജന്മം നാം
ഇണ പിരിയാത്തൊരു ജന്മം (മുത്തുകൾ...)
-------------------------------------------------------------