സരോവരം പൂ ചൂടി

സരോവരം പൂ ചൂടി എൻ
സഖി നിന്നെപ്പോലെ ഓമൽ
സഖി നിന്നെപ്പോലെ
സലജ്ജമാരെ തിരയുന്നു ഈ
സാരസനയനങ്ങൾ

കൈതപ്പൂവിന്നധരം നുകരും
കാറ്റിനെന്തൊരു ലഹരി
മണമുള്ള ചമ്പകമലരിന്റെ കവിളിൽ
തഴുകും കാറ്റിനു ലഹരി
നിൻ മുഖസൗരഭ ലഹരിയിൽ മുഴുകാൻ
തെന്നലായെങ്കിൽ ഞാനൊരു
തെന്നലായെങ്കിൽ (സരോവരം...)

കാറ്റിൻ കൈകളിലൂഞ്ഞാലാടും
കാടിനെന്തൊരു ലഹരി
സുര പകരുന്നൊരു സുരഭീമാസം
പുണരും കാടിനു ലഹരി
നിൻ പദ ചുംബനമുദ്രകൾ പതിയും
മൺ തരിയായെങ്കിൽ ഞാനൊരു
മൺ തരിയായെങ്കിൽ (സരോവരം...)

---------------------------------------------------------------