പകൽക്കിളി പറന്നു പോയി

പകൽക്കിളി പറന്നു പോയീ ഈ
വയല്‍പ്പൂവിൻ കവിളിലെ കണ്ണുനീർ കാണാതെ
പകൽ‌ക്കിളി പറന്നു പോയീ
ഒഴിഞ്ഞ കൂടുമായ് നിന്നൂ ഞാനൊരു
കരിഞ്ഞ പൂവുമായ് നിന്നൂ 
പകൽക്കിളി പറന്നു പോയീ

ഒരു വെള്ളിത്തൂവൽ ഞാൻ എടുത്തു വെച്ചൂ
ഒരു പാട്ടിന്നോർമ്മ വീണ്ടും ചിറകടിച്ചൂ
ഒരു കതിർമണിയോ
ഒരു കണ്ണീർക്കണമോ എൻ
കരളിൽ വീണുറഞ്ഞൊരു കരിമുത്തായീ (പകൽ..)

ഇനി യാത്ര പറയുകെൻ സ്വപ്നങ്ങളേ
ഇരുളിൽ വിടർന്ന നിശാഗന്ധികളേ
കരിനീലനിറമോലും ഒരുമുഖപടത്താൽ
എൻ ഹൃദയവിപഞ്ചികേ പതിഞ്ഞു പോകൂ  (പകൽ..)