കൂട്ടിലടച്ചൊരു പക്ഷി

കൂട്ടിലടച്ചൊരു പക്ഷി ആരും
കൂട്ടില്ലാത്തൊരു പക്ഷി
പാട്ടു മറന്നൊരു പക്ഷി ആരോ
വേട്ടയാടുന്ന പക്ഷീ
ഞാനൊരു കൂട്ടിലെ പക്ഷി

എന്റെ ചിറകുകൾ മുറിച്ചെടുത്തവർ
വർണ്ണവിശറികൾ തീർക്കും
എന്റെ തൂവൽത്തിരികൾ കൊണ്ടവർ
സ്വന്തം തൂലിക തീർക്കും
എന്റെ നീലാകാശം മാത്രം
കണ്ടു കണ്ണീർ വാർക്കും (കൂട്ടിലടച്ചൊരു....)

എന്റെ ഹൃദയം ചുരന്നെടുത്തവർ
തങ്കപ്പൂത്താലി തീർക്കും
എന്റെ ദുഃഖം വാറ്റിയെടുത്തവർ
സ്വന്തം ഗീതികൾ തീർക്കും
എന്റെ നീലാകാശം മാത്രം
കണ്ടു കണ്ണീർ വാർക്കും (കൂട്ടിലടച്ചൊരു...)

------------------------------------------------------------------