കണി കാണേണം കൃഷ്ണാ

കണി കാണേണം കൃഷ്ണാ കണി കാണേണം
കായാമ്പൂവുടലെന്നും കണി കാണേണം
കനിവാർന്നെൻ കരളിൽ കാൽത്തള കിലുക്കി
കളിയാടേണം കൃഷ്ണാ കളിയാടേണം

ഇനിയൊരു ജന്മമുണ്ടെങ്കിൽ നിൻ മാറിലെ
വനമാലയാകേണം ഞാനതിൽ
തുളസിപ്പൂവാകേണം
മണിമുറ്റത്തോടിക്കളിക്കും നിൻ തൃക്കഴ
ലണിയുന്ന പൂമ്പൊടിയാകേണം (കണി കാണേണം..)

ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു
വനവേണുവാകേണം നിൻ സ്വര
സുധയതിലൊഴുകേണം
ഇതിനൊന്നുമിടയായില്ലെങ്കിലോ ഗുരുവായൂർ
മതിലകത്തൊരു മൺ തരിയാകേണം (കണി കാണേണം...)