ചെമ്പകപ്പൂവിതൾ പോലാം
അമ്പിളിക്കല തിരുമുടിയിൽ
അൻപോടണിയുന്ന തമ്പുരാനേ
ചന്ദ്രശേഖരഭഗവാനേ കൈ തൊഴുന്നേൻ
തൊഴുന്നേൻ തിരുമുടിച്ചാർത്തിലൊളിക്കും മന്ദാകിനിയ്ക്കും
തൊഴുന്നേൻ തിരുനെറ്റിയിലെ കനൽ മിഴിയ്ക്കും
തൊഴുന്നേൻ തിരുമടിത്തട്ടിലിരിക്കും ഗണപതിയ്ക്കും
കൈ തൊഴുന്നേൻ പാതി മെയ്യാം ശ്രീപാർവതിക്കും
തൊഴുന്നേൻ ത്രികാലങ്ങളളക്കും പൊൻ തുടിക്കും
കൈ തൊഴുന്നേൻ തൃശൂലമേന്തും തൃക്കരത്തിനും
തൊഴുന്നേൻ പദതാളമേളം തളിർക്കും പൊൻ ചിലമ്പിനും
തൊഴുന്നേൻ തിരുവൈക്കം വാണരുളും ദേവാ
തൊഴുന്നേൻ തിരുവിടൽ പൊഴിയും വെണ്ണീറാം നിലാവിന്നും
തൊഴുന്നേൻ മാറണിയും മണി നാഗമാലയ്ക്കും
തൊഴുന്നേൻ മൂവുലകുമിളകും നടരാജകേളികൾക്കും
തൊഴുന്നേൻ തിരു വൈക്കം വാണരുളും ദേവാ (ചെമ്പക...)
-------------------------------------------------------