ശാപശിലകൾക്കുയിരു നൽകും ദേവ
പാദങ്ങളെവിടെ എവിടെ
പാനപാത്രങ്ങളിൽ കണ്ണീരുമായിതാ
പാപത്തിൻ പുഷ്പങ്ങളിവിടെ
ആദിയിലുണ്ടായ സർഗ്ഗവചനമേ
ആദത്തിനാശ്വാസമേകാൻ
എന്തിനീ സ്ത്രീയെന്ന ദുഃഖത്തെ തീർത്തതിൽ
സൗന്ദര്യകഞ്ചുകം ചാർത്തി
വേദന തൻ പുൽത്തണ്ടു തീർത്തു നീ
വേറൊരു പുൽത്തണ്ടു തീർത്തു (ശാപശിലകൾ..)
ആദിയുഷസ്സ് കൊളുത്തിയ നാളമേ
ആയിരം മൺ വിളക്കിൽ നീ
ജന്മദുഃഖത്തിന്റെയാഗ്നേയ പുഷ്പമായ്
പിന്നെയും പൂത്തു വിടർന്നു
സ്നേഹം തഴുകാത്ത ജീവനിൽ നീയിന്നും
ദാഹമായ് നീറിപ്പടർന്നു നിത്യ
ദാഹമായ് നീറിപ്പടർന്നു (ശാപശിലകൾ...)