പ്ലെയേർസ്
- Read more about പ്ലെയേർസ്
- 526 views
ആനകളെ വെച്ച് ബിസിനസ്സ് നടത്തുന്ന തിരുവമ്പാടി മാത്തൻ തരകന്റേയും(ജഗതി ശ്രീകുമാർ) മകൻ തിരുവമ്പാടി തമ്പാന്റേയും(ജയറാം) സൌഹൃദതുല്യമായ ബന്ധത്തിന്റേയും, മധുരയിലെ ശക്തിവേൽ എന്ന പ്രമാണിയുമായുള്ള പ്രതികാരത്തിന്റെ കഥയും തൃശൂർ പട്ടണത്തിന്റേയും പൂരങ്ങളുടേയും പശ്ചാത്തലത്തിൽ പറയുന്നു.
തൃശൂർ നഗരത്തിന്റെ പാരമ്പര്യത്തോളം പഴക്കമുള്ളതാണ് പ്രമുഖ തിരുവമ്പാടി കുടുംബം. നാടു വാണ മഹാരാജാവിൽ നിന്നു ഉടവാൾ വരെ സമ്മാനമായി നേടിയ ആ കുടുംബത്തിന്റെ ഇപ്പോഴത്തെ കാരണവർ മാത്തൻ തരകൻ (ജഗതി ശ്രീകുമാർ) ആണ്. മാത്തന് തൃശൂരിലേയും പരിസരപ്രദേശങ്ങളിലേയും ക്ഷേത്രങ്ങൾക്കും പെരുന്നാളുകൾക്കും ആനയെ വാടകക്ക് കൊടുക്കുന്ന ബിസിനസ്സാണ്. ആനകൾക്കും ആനച്ചമയങ്ങൾക്കും പ്രമുഖ ബിസിനസ്സുള്ള കുടുംബം. മാത്തനെ സഹായിക്കാൻ മകൻ തമ്പാനും (ജയറാം) ഉണ്ട്. ഇരുവരും സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറ്റം. മകനു അച്ഛനോടും തിരിച്ചും നല്ല സൌഹൃദം. മാത്തനെ സഹായിക്കാൻ ആരോരുമില്ലാത്ത കുഞ്ഞൂഞ്ഞും (നെടുമുടി വേണു) ഉണ്ട്. തമ്പാന്റെ വിവാഹം ഉടനെ നടത്തിക്കാൻ വല്ല്യപ്പച്ചനും (ജനാർദ്ദനനും) വീട്ടുകാരും തീരുമാനിക്കുന്നു. പക്ഷെ അഞ്ജലി എന്ന അമ്പലവാസിക്കുട്ടിയോട് പ്രണയമുള്ള തമ്പാൻ അതിനു വഴങ്ങുന്നില്ല. എങ്കിലും വീട്ടൂകാരുടെ നിർബന്ധത്താൽ തമ്പാൻ കുന്നംകുളത്ത് ഒരു ഉയർന്ന ഫാമിലിയിൽ പെണ്ണുകാണാൻ പോകുന്നു. പക്ഷെ അത് അഞ്ജലിയുടെ കൂട്ടുകാരിയായിരുന്നു എന്ന് തമ്പാന് അറിയില്ല്ലായിരുന്നു. ഇത് കണ്ട അഞ്ജലി പിണങ്ങുന്നു. അഞ്ജലിയുടെ പിണക്കം മാറ്റാൻ മാത്തനും തമ്പാനും കൂട്ടുകാരും അഞ്ജലിയെ രാത്രി വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു വരുന്നു. ചില പ്രത്യേക സാഹചര്യങ്ങളാൽ അഞ്ജലിയെ രജിസ്റ്റർ വിവാഹം ചെയ്ത തമ്പാൻ അഞ്ജലിയുമായി വീട്ടിൽ ജീവിതം തുടങ്ങുന്നു.
നഗരത്തിലെ പ്രമുഖ ക്ഷേത്രത്തിൽ പൂരം കൊടിയേറി. തിടമ്പേറ്റേണ്ട പ്രധാന ആന തമ്പാന്റെ ഉത്തരവാദിത്വമുള്ളതായിരുന്നു. പക്ഷെ തമ്പാനോടും കൂട്ടരോടൂം ശത്രുതയുള്ള പരമേശ്വരന്റെ (സന്തോഷ്) ബുദ്ധിപൂർവ്വമുള്ള നീക്കത്തിൽ തമ്പാന് കൊടുക്കാമെന്ന് ഏറ്റിരുന്ന പൊള്ളാച്ചിയിലെ ആന ഉടമസ്ഥൻ ആനയെ പരമേശ്വരനു നൽകുന്നു. മറ്റൊരു മാർഗ്ഗമില്ലാതായപ്പോൾ തമ്പാനും കൂട്ടരും ഉത്തരേന്ത്യയിലെ സോനാപൂരിൽ പോയി ആനമേളയിൽ നിന്ന് ലക്ഷണമൊത്തൊരു ആനയെ വിലക്കു വാങ്ങിക്കൊണ്ടുവരുന്നു. തമിഴ് നാട്ടിലെ മധുര വഴി ആനയെക്കൊണ്ടു വരും വഴി അവർക്കു മുന്നിൽ ഒരു കൊലപാതകം നടക്കുന്നു. മധുരയിലെ വലിയൊരു പ്രമാണിയായ ശക്തിവേലും സംഘവും പട്ടാപ്പകൽ തെരുവിൽ വെച്ച് ഒരാളെ മർദ്ദിക്കുകയും കൊല്ലുകയും ചെയ്യുന്നു. നിർഭാഗ്യവശാൻ അത് സംഭവിക്കുന്നത് തമ്പാന്റെ കാറിനു മുൻപിലാണ്.
മധുരയിലെ ഒരു ദിവസത്തെ താമസത്തിനു ശേഷം തിരിച്ചുപോരാനൊരുങ്ങുന്ന തമ്പാനും സംഘവും അച്ഛൻ മാത്തനും കുഞ്ഞൂഞ്ഞും പുറത്തേക്ക് പോയതായി അറിയുന്നു. പുറത്ത് പോയ മാത്തനും കുഞ്ഞൂഞ്ഞും അബദ്ധവശാൽ സത്യവേലും സംഘവുമായി എതിരിടേണ്ടിവരുന്നു. മാത്തന്റെ കാർ തട്ടി ശക്തിവേലിന്റെ അനുജൻ ശിവ അപകടത്തിൽ പെടുന്നു. ഇത് ശക്തിവേലിനെ ക്രുദ്ധനാക്കുന്നു. ശക്തിവേൽ മാത്തനും തമ്പാനുമെതിരെ തിരിയുന്നു.
പ്രാഞ്ചിയേട്ടൻ & സെയിന്റെ എന്ന ചിത്രത്തിനുശേഷം തൃശൂർ നഗരവും തൃശൂർ ഭാഷയുമായി മറ്റൊരു ചിത്രം.
മലേഷ്യാ നഗരത്തെ അടക്കി വാഴുന്ന അധോലോക നേതാവ് സാമൂഹ്യപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും അവളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പക്ഷെ, മകളുടെ ഭര്‍ത്താവായി വരുന്ന വ്യക്തിയെക്കുറിച്ചും അയാളുടെ കുടുംബത്തെക്കുറീച്ചുമൊക്കെ ചില നിര്‍ബന്ധങ്ങളുള്ള പെണ്‍കുട്ടിയുടേ അച്ഛന്റെ മുന്നില്‍ തന്റെ അധോലോക ബന്ധങ്ങളെ മറച്ച് വെച്ച് വലിയൊരു കുടുംബമുള്ള നല്ല വ്യക്തിയാണെന്ന് കാണിക്കാന്‍ അധോലോക നേതാവ് നടത്തുന്ന ശ്രമങ്ങള്‍.
മലേഷ്യാ നഗരത്തെ അടക്കി ഭരിക്കുന്ന അധോലോക നേതാവാണ് തേജാ ഭായി (പൃഥീരാജ്) തേജയുടെ വാക്കുകള്‍ക്കപ്പുറം മലേഷ്യാ നഗരം ചലിക്കില്ല. നഗരത്തിലെ കര്‍ത്താ (സുമന്‍) എന്ന ബിസിനസ്സ് മാനു വേണ്ടി ഡീലുകള്‍ ചെയ്യുന്ന തേജാ വി കോര്‍പ്പറേറ്റ്സിന്റെ ചില സ്ഥാപനങ്ങള്‍ ബലമായി കര്‍ത്താക്കുവേണ്ടി ഒഴിച്ചെടുക്കാന്‍ ശ്രമിക്കുന്നു. വി കോര്‍പ്പറേറ്റ്സിന്റെ മാനേജര്‍ ഗോപകുമാറിനെ (അശോകന്‍) തോക്കിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് തേജാ ഈ കൃത്യം ചെയ്യുന്നത്.
നഗരത്തില്‍ സാമൂഹ്യപ്രവര്‍ത്തനം ചെയ്യുന്ന വേദിക (അഖില)യോട് തേജാക്ക് പ്രണയം തോന്നുന്നു. വേദികയുടെ സ്നേഹം കിട്ടാന്‍ വേണ്ടി തേജാ പല സൂത്രങ്ങളും അവളുടെ മുന്നില്‍ അഭിനയിക്കുന്നു. താനും ചാരിറ്റിയും സാമൂഹ്യപ്രവര്‍ത്തകനുമൊക്കെയായ റോഷന്‍ വര്‍മ്മയാണെന്ന് വേദികയെ തെറ്റിദ്ധരിപ്പിക്കുന്നു. തന്റെ വിവാഹം മറ്റൊരുത്തനുമായി നിശ്ചയിക്കാനൊരുങ്ങുന്ന കാര്യം വേദിക റോഷന്‍ വര്‍മ്മ(തേജ്) അറിയിച്ചു ഒപ്പം താന്‍ റോഷന്‍ വര്‍മ്മയെ പ്രണയിക്കുന്നുവെന്നും. വേദികയും തന്നോട് അഗാധ പ്രണയത്തിലാണെന്നു മനസ്സിലാക്കിയ റോഷന്‍ (തേജ്) അവളെ വിവാഹംകഴിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നു. പക്ഷെ വേദികയുടെ അച്ചനും മലേഷ്യാ നഗരത്തിലെ വലിയൊരു ബിസിനസ്സ് മാനുമായ ദാമോദര്‍ ജി (തലൈവാസല്‍ വിജയ്) ക്ക് മകളുടെ ഭര്‍ത്താവായി വരുന്ന ആളെക്കുറിച്ച് ചില നിര്‍ബന്ധങ്ങളുണ്ടായിരുന്നു. വലിയ കുടുംബം, തറവാട്ട് മര്യാദ, നല്ല വ്യക്തിത്വം, കുടുംബത്തിലിന്നേവരെ ആരും ഒരു പോലീസ് കേസു പോലും ഉണ്ടായിട്ടുള്ളവരാകരുത് അതൊന്നും കൂടാതെ താന്‍ ബഹുമാനിക്കുന്ന തന്റെ ആത്മീയ ഗുരു (സുരാജ് വെഞ്ഞാറമൂട്) റോഷനെ കണ്ട് തൃപ്തിപ്പെടണം അങ്ങിനെ പലതും.
മൂന്നാം വയസ്സില്‍ നാടു വിട്ട് പോയി മലേഷ്യ നഗരത്തിലെത്തി അവിടത്തെ ഇരുണ്ട് വഴികളില്‍ വളര്‍ന്ന് അധോലോക ബന്ധങ്ങളുമായി ഒടുക്കം അധോലോക നേതാവായി മാറീയ തേജാ എന്ന റോഷന്‍ വര്‍മ്മക്ക് അതുകൊണ്ട് തന്നെ വേദികയെ സ്വന്തമാക്കാന്‍ തന്റെ വ്യക്തിത്വം മറച്ചു വെച്ചെ പറ്റുമായിരുന്നുള്ളു. തന്റെ അധോലോക ജീവിതം മറച്ചു വെച്ച് തിരുവനന്തപുരത്തെ വലിയൊരു തറവാട്ടിലെ അംഗമാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ തേജാ ശ്രമം നടത്തുന്നു. വേദികയുടേയും അവളുടെ അച്ഛന്‍ ദാമോദര്‍ ജി യുടേയും മുന്നില്‍ തേജായെന്ന റോഷന്‍ വര്‍മ്മ നടത്തുന്ന ഈ ശ്രമങ്ങളാണ് പിന്നീടുള്ള കഥ. സിനിമയുടെ റിവ്യൂ ഇവിടെ വായിക്കാം.
സുഹൃത്തുക്കളെ പോലെ കഴിയുന്ന ഒരു അഛന്റെയും മകന്റെയും കഥ. ഫോർട്ട് കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായിട്ടാണ് കഥ വികസിക്കുന്നത്. ഭാര്യയുടെ ചികിത്സാചെലവിനായി ബോട്ട് പണയം വെക്കേണ്ടിവന്ന നിക്കോളാസ്(നെടുമുടി), മകൻ ഫ്രെഡ്ഡിയുമായി(മോഹൻലാൽ) ചേർന്ന് ബ്രോക്കർ പണി, പഞ്ചഗുസ്തി തുടങ്ങി പല പണികളും പരീക്ഷിക്കുന്നു. ഇതിൽ നിന്നും കിട്ടുന്ന വരുമാനമാണ് ബോട്ട് പണയത്തിനെടുത്ത അവറാനു(ഇന്നസെന്റ്) കൊടുക്കുന്നത്. പലിശയും ബോട്ടിന്റെ അറ്റകുറ്റ പണികളും ഒക്കെയായി വലിയൊരു തുക അടച്ചു തീർക്കാനുണ്ട്. ഒരു ദിവസം പത്രത്തിൽ വന്ന പഴയ കാർ വില്പനയ്ക്ക് എന്ന പരസ്യം കണ്ട ഫ്രെഡ്ഡിയും നിക്കോളാസും ആ കാർ തേടി മിസ്സിസ് വില്യംസിന്റെ(വത്സല മേനോൻ) വീട്ടിൽ എത്തുന്നു.
ഭർത്താവ് മരിച്ച മിസ്സിസ് വില്യംസും മകൾ ഷെറിനും(രമ്യ കൃഷ്ണൻ) ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വിഷമിക്കുകയായിരുന്നു. കാർ നിക്കോളാസും ഫ്രെഡ്ഡിയും കൂടി പഴയ സാധനങ്ങൾ ബലഹീനതയായ മുണ്ടക്കൽ ശിവരാമമേനോനു(പറവൂർ ഭരതൻ) വിൽക്കുന്നു. നിക്കൊലാസിനെയും ഫ്രെഡ്ഡിയെയും വാടക വീട്ടിൽനിന്നും ഇറക്കിവിടാനായി വീട്ടുടമ(ശങ്കരാടി) അപ്പാജി(എൻ എൽ ബാലകൃഷ്ണൻ)യെന്ന ഗുണ്ടയെ കൊണ്ടുവരുന്നു. പക്ഷെ അപ്പാജിയും നിക്കോളാസും സുഹൃത്തുക്കളായതിനാൽ വീടുടമയുടെ പദ്ധതി പാളുന്നു. ഇതിനിടയിൽ മിസ്സിസ് വില്യംസിന്റെ വീട്ടിൽ ഷെറിന് ഡാഡിയുടെ സമ്മാനമായി കിട്ടിയ പിയാനോ വിൽക്കാൻ അവർ പരസ്യം കൊടുക്കുകയും, ഇത് കണ്ട ഫ്രെഡ്ഡിയും നിക്കോളാസും ഇത് ജെ ജെ എന്ന ജയിംസ് ജോസഫിനു(തിലകൻ) വിൽക്കാൻ ശ്രമിച്ചെങ്കിലും നടനില്ല. തുടർന്ന് അവർ ജെ ജെ തന്നുവിട്ടതാണ് എന്ന വ്യാജേന ജെ ജെ യുടെ സുഹൃത്ത് പണിക്കർക്ക് വിൽകുന്നു. അതിനിടെ ജെ ജെ യുടെ പഴയ സുഹൃത്തും ഇപ്പോൾ ശത്രുവും ആയ ചാച്ച(ഉമ്മർ) ജയിൽ മോചിതനാവുന്നു. തുടർന്ന് പഴയ സുഹൃത്തായ വില്യംസിന്റെ വീട്ടിൽ വില്യംസിന്റെ പിയാനോ അന്വേഷിച്ച് എത്തുകയും ചെയ്യുന്നു. ചാച്ചയെ നിക്കൊലാസിന്റെയും ഫ്രെഡ്ഡിയുടെയും സഹായത്തോടെ തട്ടിക്കൊണ്ടുവരാൻ ജെ ജെ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വില്യംസിന്റെ പിയാനോ ചാച്ച അന്വേഷിക്കണമെങ്കിൽ അതിന് എന്തെങ്കിലും പ്രത്യേകത ഉണ്ടാവും എന്നു മനസിലാക്കിയ ജെ ജെ, ആ പിയാനോ തേടുന്നു. ഇതറിഞ്ഞ ഫ്രെഡ്ഡിയും നിക്കോളാസും അതേ പിയാനോയും തേടിപോകുന്നു.
ഓ ഡാനി ബോയ് എന്ന ഐറിഷ് നാടോടിഗാനം ഇതിൽ ഉൾപെടുത്തിയിരിക്കുന്നു. ഔസെപ്പച്ചൻ പശ്ചാത്തല സംഗീതം കൊടുത്തിരിക്കുന്ന ഈ ചിത്രത്തിൽ മറ്റു ഗാനങ്ങൾ ഇല്ല.
ബോംബയിൽ നേരായ മാര്ഗത്തിലൂടെ അല്ല വില്യംസും ചാച്ചയും ജെ ജെ യും ബിസിനസ് നടത്തിയിരുന്നത്. ഒരു കൊട്ടാരത്തിൽ നിന്ന് വിലയേറിയ രത്നങ്ങൾ കൈക്കലാക്കിയ വില്യംസിനെയും ചാച്ചയെയും ജെ ജെ ചതിച്ചതിനെ തുടർന്നാണ് അവർ ജയിലിലാവുകയും തുടർന്ന് വില്യംസ് ജയിലിൽ മരിക്കുക്കയും ചെയ്യുന്നത്. ഈ രത്നങ്ങൾ ഒളിപ്പിച്ച സ്ഥലത്തിന്റെ മാപ്പ് പിയാനോയിൽ ഉണ്ടെന്നു മനസിലാക്കിയ ചാച്ച, അത് ലഭിക്കാനായി പിയാനോയ്ക്കു പുറകെ പോകുന്നു. അതിനു മുന്നേ മാപ്പ് കൈക്കലാക്കിയ ഫ്രെഡ്ഡിയും നിക്കോളാസും സ്ഥലത്ത് എത്തിപ്പെടുന്നു. അതിനു പുറകെ ജെ ജെ യും ചാച്ചയും എത്തിയെങ്കിലും ഏറ്റുമുട്ടലലിൽ അവരെ കീഴടക്കിയ ഫ്രെഡ്ഡിയും നിക്കോളാസും അപ്പാജിയും അവരെ പോലീസിൽ ഏല്പിക്കുന്നു. ബോട്ട് തിരിച്ചെടുത്ത ഫ്രെഡ്ഡിയും ഷെറിനും ഒന്നാകുന്നു.
അമേരിക്കയിൽ താമസമാക്കിയ വിഷ്ണു ഒരു അവധിക്കാലം ചിലവഴിക്കാനായാണ് ഇന്ത്യയിൽ എത്തുന്നത്. മദ്യപാനത്തിന് അടിമയായി മാറിയിരുന്ന വിഷ്ണുവിന്റെ കൂട്ടുകെട്ട് തന്റെ കാര്യസ്ഥന്റെ അളിയൻ തോമസ് കുട്ടിക്കൊപ്പമായിരുന്നു. ഒരിക്കൽ മദ്യപിച്ച് വണ്ടിയോടിക്കുന്നതിനിടയിൽ വിഷ്ണുവിന്റെ കാർ കറന്റ് തങ്കപ്പനെ ഇടിക്കുന്നു. തോമസ് കുട്ടിയുടെ നിർദ്ദേശ പ്രകാരം അയാൾ വണ്ടി നിർത്താതെ പോകുന്നു. പിറ്റേ ദിവസം തങ്കപ്പൻ വണ്ടിയിടിച്ചു മരിച്ച വിവരം അവർ അറിയുന്നു. വാഹന അപകടങ്ങളിൽപെടുന്നവർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കാൻ സഹായിക്കുന്ന വക്കീലാണ് വാസുദേവ്. അയാൾ ഒരു വൻ തുക ഇൻഷുറൻസ് കമ്പനിയിൽ നിന്നും മേടിച്ചു തരാമെന്ന് പറഞ്ഞു തങ്കപ്പന്റെ ഭാര്യ ഭവാനിയെ സമീപിക്കുന്നു. തങ്കപ്പന്റെ മകൾ ജയശ്രീയെ അയാൾക്ക് കോളേജിൽ വച്ച് തന്നെ ഇഷ്ടമായിരുന്നു. അയാൾ പണ്ട് ഒരു പ്രണയാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും അവളത് നിരസിച്ചിരുന്നു. തന്റെ കാര്യസ്ഥൻ മത്തായിച്ചൻ വഴി തങ്കപ്പന്റെ വീടുമായി ഒരു ബന്ധം വിഷ്ണു സ്ഥാപിച്ചെടുക്കുന്നു. ജയശ്രീ വിഷ്ണുവുമായി അടുക്കുന്നു. അതോടെ വക്കീലും വിഷ്ണുവും പരസ്പരം പാരകൾ വയ്ക്കുവാൻ തുടങ്ങുന്നു. ജയശ്രീയുടെ ജോലി ശരിയാക്കുന്ന കാര്യത്തിൽ അവർ ഒരു മത്സരത്തിൽ എത്തുന്നു. തങ്കപ്പനെ ഇടിച്ചത് ഒരു കോണ്ടസ കാറാണെന്ന് എസ് ഐ അബ്ദുൾ ജബ്ബാർ കണ്ടെത്തുന്നു. വിഷ്ണു എന്തിനു തങ്കപ്പന്റെ കുടുംബവുമായി അടുക്കുന്നു എന്നതിനെ ചുറ്റിപ്പറ്റി അന്വേഷിക്കുന്ന വക്കീൽ, വിഷ്ണുവിന്റേത് ഒരു കോണ്ടസ കാർ ആണെന്ന് കണ്ടെത്തുന്നു. തോമസ് കുട്ടിയെ ചോദ്യം ചെയ്യുന്ന അബ്ദുൾ ജബ്ബാർ കാര്യങ്ങൾ മനസിലാക്കുന്നു. വക്കീലും ജബ്ബാറും തങ്കപ്പന്റെ വീട്ടിലെത്തി വിഷ്ണുവിനെ അറസ്റ്റ് ചെയ്യുന്നു. തങ്കപ്പന്റെ ഇൻഷുറൻസ് സംബന്ധമായ പേപ്പറുകൾ തയ്യാറാക്കുന്നതിനിടയിൽ അവിടെയെത്തുന്ന വക്കീലിന്റെ സുഹൃത്ത് ലാലു, തങ്കപ്പനെ വിഷ്ണുവിന്റെ കാർ ഇടിച്ചെങ്കിലും അയാൾക്ക് ഒന്നും സംഭവിച്ചില്ല എന്നും, പിറകെ വന്ന മറ്റൊരു കോണ്ടസ കാറിടിച്ചാണ് തങ്കപ്പൻ മരിച്ചതെന്നും പറയുന്നു.
വിഷ്ണുവും തോമസ് കുട്ടിയും ജാമ്യത്തിൽ ഇറങ്ങുന്നു. വക്കീലിന്റെ സ്റ്റെനോഗ്രാഫർ ശോഭ ലാലു പറഞ്ഞ കാര്യങ്ങൾ അവരെ അറിയിക്കുന്നു. ലാലുവിനെയും കൂട്ടുകാരേയും വിഷ്ണുവും തോമസ് കുട്ടിയും പിടികൂടി ജബ്ബാറിനെ ഏൽപ്പിക്കുന്നു. ആർ ടി ഓഫീസിൽ നിന്നും തങ്കപ്പനെ ഇടിച്ച കാർ വക്കീലിന്റെതാണെന്ന് വിഷ്ണു മനസിലാക്കുന്നു. എന്നാൽ അതേ സമയം ആ കാറും ഒരു മൃതദ്ദേഹവും കത്തി നശിച്ച നിലയിൽ പോലീസ് കണ്ടെത്തുന്നു. വക്കീൽ താൻ കാർ വിറ്റ സ്റ്റീഫൻ ഡിസൂസയെ കാണുവാൻ പോകുന്നു. സത്യം വക്കീൽ മനസ്സിലാക്കി എന്നറിയുന്ന സ്റ്റീഫൻ അയാളെ കൊല്ലാൻ നോക്കുന്നു. അവിടെയെത്തുന്ന വിഷ്ണു വക്കീലിനെ രക്ഷിക്കുന്നു. ജബാർ സ്റ്റീഫനെ അറസ്റ്റ് ചെയ്യുന്നു. വിഷ്ണു ജയശ്രീയെയും, വക്കീൽ ശോഭയേയും വിവാഹം കഴിക്കുന്നു.
രാമൻ നായരും കുറുപ്പും അയൽവാസികൾ ആണെങ്കിലും എന്നും കലഹത്തിലാണ്. കുറുപ്പിന്റെ മകനും പോലീസ് കോണ്‍സ്റ്റബിളുമായ കേശവ കുറുപ്പും നായരുടെ മകൾ തങ്കമണിയും തമ്മിൽ അടുപ്പത്തിലാണ്. രാമൻ നായരുടെ മകൻ ഉണ്ണി പട്ടാളത്തിൽ ചേരുവാൻ ട്രെയിനിംഗിനു പോകുന്നു. എന്നാൽ ആദ്യ പോസ്റ്റിംഗ് പഞ്ചാബിൽ ആണെന്ന് അറിയുന്ന അയാൾ ഭ്രാന്തഭിനയിച്ച് അവിടെ നിന്നും രക്ഷപ്പെടുന്നു. നാട്ടിലെ ഉണ്ണിയുടെ സുഹൃത്തും തട്ടിപ്പുകാരനുമായ വേലപ്പാനായിരുന്നു ആ ബുദ്ധിയുടെ പിറകിൽ. നാട്ടിലെത്തിയിട്ടും ഉണ്ണി ഭ്രാന്തഭിനയം തുടരുന്നു. തന്റെ സഹോദരിയുമായി കേശവ കുറുപ്പ് സംസാരിക്കുന്നത് കാണുന്ന ഉണ്ണി, അയാളെ മർദ്ദിക്കുന്നു. അടുത്ത ദിവസം ഉണ്ണിയും വേലപ്പനും തമ്മിൽ സംസാരിക്കുന്നത് കേൾക്കുന്ന കേശവ കുറുപ്പ്, ഉണ്ണിയുടെ ഭ്രാന്ത് അഭിനയമാണെന്നും അത് താൻ റിപ്പോർട്ട് ചെയ്യുമെന്നും പറയുന്നു. ഉണ്ണിയും വേലപ്പനും നാടു വിടുന്നു.
പട്ടണത്തിലെത്തുന്ന അവർ വേലപ്പന്റെ സുഹൃത്തായ കോയയെ ചെന്ന് കാണുന്നു. ഗ്യാസ് എജൻസി നടത്തുന്ന അയാൾ, തന്റെ ജോലിക്കാരനായ മാത്തുക്കുട്ടിയുടെ കയ്യിലിരിപ്പ് കാരണം ചീത്തവിളി കേട്ടു കൊണ്ടിരിക്കയാണ്. കോയ അവരെ രണ്ടു പേരെയും മാത്തുക്കുട്ടിക്കൊപ്പം ജോലിക്ക് നിയമിക്കുന്നു. ഉണ്ണിയും വേലപ്പനും കൂടി മാത്തുക്കുട്ടിയെ ഒതുക്കുന്നു. ഒരിക്കൽ ഒരു സ്റ്റൗവ് നന്നാക്കാൻ പോകുമ്പോൾ അവർ മമ്മി എന്ന് വിളിക്കുന്ന ഒരു സ്ത്രീയെ പരിചയപ്പെടുന്നു. അവരുമായി സൗഹൃദത്തിലാകുന്ന ഉണ്ണിയെയും വേലപ്പനേയും അവർ അവരുടെ പിറന്നാളിന് ക്ഷണിക്കുന്നു. എന്നാൽ ആ ദിവസം മുതൽ അവരെ കാണാതാകുന്നു. ഉണ്ണിയും വേലപ്പനും ആ വീട്ടിൽ താമസമാക്കുന്നു. മമ്മിയുടെ മകളാണ് താൻ എന്ന് പറഞ്ഞു മീര എന്നൊരു ഒരു പെണ്‍കുട്ടിയും കൂട്ടുകാരിയും അവിടെ താമസിക്കാൻ വരുന്നു. എന്നാൽ അവരും മമ്മിയുടെ പരിചയക്കാർ മാത്രമാണെന്ന് ഉണ്ണി മനസ്സിലാക്കുന്നു. അതിനിടയിൽ ഒരാൾ അവരുടെ വീട്ടിലും ഗ്യാസ് എജൻസിയിലും വന്ന് അവരെ ഭീഷണിപ്പെടുത്തുകയും, ആ വീട്ടിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ആ സമയം ഉണ്ണിയുടെ അച്ഛന്റെ നിർദ്ദേശപ്രകാരം ഉണ്ണിയെ അന്വേഷിച്ച് കേശവ കുറുപ്പ് പട്ടണത്തിൽ എത്തുന്നു.
ഉണ്ണിയേയും വേലപ്പനേയും ഭീഷണിപ്പെടുത്തിയത് മമ്മിയുടെ ഭർത്താവിനു മറ്റൊരു സ്ത്രീയിലുണ്ടായ മകനായിരുന്നു. അയാൾ സ്വത്തിനു വേണ്ടി മമ്മിയുടെ ഭർത്താവിനെ കൊലപ്പെടുത്തി. മമ്മിയെ തട്ടിക്കൊണ്ട് പോയതും അതിനായായിരുന്നു. അയാളുടെ ആളുകൾ മീരയെ തട്ടിക്കൊണ്ട് പോകാൻ നോക്കുന്നു. തടയാൻ ശ്രമിക്കുന്ന ഉണ്ണിയേയും വേലപ്പനേയും അവർ ആക്രമിക്കുന്നുവെങ്കിലും കേശവ കുറുപ്പും കൂടി എത്തുന്നതോടെ അവർ രക്ഷപ്പെടുന്നു. പിന്നീടവർ വീട്ടിൽ വരികയും വീട്ടിലിരുന്ന മുദ്രപത്രങ്ങൾ എടുത്ത് രക്ഷപ്പെടുകയു ചെയ്യുന്നു. അവരെ പിന്തുടരുന്ന ഉണ്ണിയും സംഘവും ഒരു സംഘട്ടനത്തിനൊടുവിൽ മമ്മിയെ രക്ഷിക്കുന്നു.