Director | Year | |
---|---|---|
വജ്രം | പ്രമോദ് പപ്പൻ | 2004 |
തസ്ക്കരവീരൻ | പ്രമോദ് പപ്പൻ | 2005 |
എബ്രഹാം ആൻഡ് ലിങ്കൺ | പ്രമോദ് പപ്പൻ | 2007 |
ബ്ലാക്ക് സ്റ്റാലിയൻ | പ്രമോദ് പപ്പൻ | 2010 |
ബാങ്കോക് സമ്മർ | പ്രമോദ് പപ്പൻ | 2011 |
മുസാഫിർ | പ്രമോദ് പപ്പൻ | 2013 |
പ്രമോദ് പപ്പൻ
ബാങ്കോക്ക് നഗരത്തില്‍ ജീവിക്കുന്ന യുവ മലയാളി തന്റെ സുഹൃത്തിന്റെ സഹോദരിയെ മാഫിയാ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍, ഒപ്പം ഈ സഹോദരനെത്തേടി നാട്ടില്‍ നിന്നും അനുജന് ബാങ്കോക്കിലെത്തുന്നു. പിന്നീട് ഈ പെണ്‍കുട്ടിക്കുവേണ്ടി ഇരു സഹോദരരും ബാങ്കോക്ക് മാഫിയാ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍.
ബാങ്കോക്ക് നഗരത്തില്‍ ജീവിക്കുന്ന യുവ മലയാളി തന്റെ സുഹൃത്തിന്റെ സഹോദരിയെ മാഫിയാ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍, ഒപ്പം ഈ സഹോദരനെത്തേടി നാട്ടില്‍ നിന്നും അനുജന് ബാങ്കോക്കിലെത്തുന്നു. പിന്നീട് ഈ പെണ്‍കുട്ടിക്കുവേണ്ടി ഇരു സഹോദരരും ബാങ്കോക്ക് മാഫിയാ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍.
പൂര്‍ണ്ണമായും ബാങ്കോക്കില്‍ ചിത്രീകരിച്ച ചിത്രം
എച്ച് ഡി ക്യാമറയില്‍ ഷൂട്ട് ചെയ്ത ചിത്രം
ആശുപത്രിക്കിടക്കിലെ അമ്മയുടെ അടുത്തുനിന്നാണ് ശ്രീഹരി (രാഹുല്‍) തന്റെ സഹോദരനെത്തേടി ബാങ്കോക്ക് നഗരത്തിലെത്തുന്നത്. സഹോദരനെ അമ്മയുടെ അടുക്കലെത്തിക്കുക എന്നൊരു ദൌത്യമായിരുന്നു ശ്രീഹരിക്ക്. പക്ഷെ നഗരത്തില്‍ സഹോദരനെ കണ്ടെത്തിയില്ല. എംബസിയിലെ ഉദ്യോഗസ്ഥയായും മലയാളിയുമായ മരിയ ശ്രീഹരിയെ സഹായിക്കുന്നു. ശ്രീഹരി നല്ലൊരു ചെറൂപ്പക്കാരനാണ് എന്ന് മനസ്സിലാക്കിയ മരിയ തന്റെ കൂട്ടുകാരി റസിയ(ശ്രുതി ലക്ഷ്മി)യും മാത്രമുള്ള തന്റെ വീട്ടില്‍ ഗസ്റ്റായി താമസിപ്പിക്കുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് നടത്തുന്ന അന്വേഷണത്തില്‍ ഒരു കഫേയിലെ കസ്റ്റമേഴ്സിനു വിനോദത്തിനുവേണ്ടിയൊരുക്കിയ ബോക്സിങ്ങ് റിംഗില്‍ വെച്ച് തന്റെ സഹോദരനായ മാധവനെ (ജയകൃഷ്ണന്) മര്‍ദ്ദനമേറ്റു അവശനിലയില്‍ കണ്ടെത്തുന്നു. മരിയയുടെ ശുശ്രൂഷയില്‍ സുഖം പ്രാപിക്കുന്ന ജയകൃഷ്ണന് തന്റെ കഥ പറയുന്നു. ബാങ്കോക്കിലെ ‘പട്ടായ‘ നഗരത്തില്‍ ബിസിനസ്സ് നടത്തി വന്ന താന്‍ ഒരു ദിവസം രാത്രിയാത്രയില്‍ യാദൃശ്ചികമായി റോഡില്‍ വെച്ച് ഒരു മാഫിയാ സംഘത്തിന്റെ ആക്രമണത്തിനു വിധേയരാകുന്ന ചെറുപ്പക്കാരനേയും പെണ്‍കുട്ടിയേയും കാണുന്നു. ആക്രമണത്തില്‍ ചെറുപ്പക്കാരന് മരികുകയും പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ട ബാദ്ധ്യത മാധവനാകുകയും ചെയ്യുന്നു. പാലക്കാട് ഒരു ബ്രാഹ്മണ കുടുംബത്തില്‍ നിന്ന് തന്റെ സഹോദരനെ കാണാന്‍ ബാങ്കോക്ക് നഗരത്തിലെത്തിയതായിരുന്നു ഗംഗ (റിച്ച) എന്ന ആ പെണ്‍കുട്ടി. സഹോദരന് നഗരത്തില്‍ ബിസിനസ്സ് ചെയ്യുന്നു. നാട്ടില്‍ ആകെയുള്ളത് അവരുടെ പാട്ടി (സുകുമാരി) മാത്രമാണ്. അടുത്ത ദിവസം ഗംഗയെ പെണ്ണു കാണാന്‍ വേണ്ടി ആരെയോ ഗംഗയും സഹോദരനും കാത്തിരിക്കുകയയിരുന്നു. അതിനു തലേ രാത്രിയിലാണ് മാഫിയകളുടെ ആക്രമണമുണ്ടായത്. മാധവന് ബാങ്കോക്ക് പോലീസ് വഴി എല്ലാ നിയമ സഹായങ്ങളും അന്വേഷിക്കുന്നുവെങ്കിലും ഒന്നും ഫലവത്താകുന്നില്ല. ഗംഗയോട് ഇഷ്ടം തോന്നിയ മാധവന് അവളെ വിവാഹം കഴിക്കാന്‍ അനുവാദം ചോദികുന്നു. പ്രണയബദ്ധരായ ഇവരെ പക്ഷെ, മാഫിയാ സംഘം പിന്തുടരുന്നു. ഗംഗയുടെ മരിച്ചു പോയ ചേട്ടന് ഈ സംഘത്തില്‍ നിന്നും നല്ലൊരു തുക കടമായി വാങ്ങിയിട്ടൂണ്ടെന്നും അത് തിരിച്ചുകിട്ടീയില്ലെങ്കില് ഗംഗയെ അവര്‍ക്ക് വേണമെന്നും ആവശ്യപ്പെടുന്നു. ഗംഗയെ ജീവിത സഖിയാക്കാന്‍ തീരുമാനിച്ച മാധവന് ഒറ്റക്ക് അധോലോക സംഘങ്ങളോട് ഏറ്റുമുട്ടുന്നു. പക്ഷെ സംഘം മാധവനെ തടവിലാക്കുന്നു. ആ അവസ്ഥയില്‍ നിന്നായിരുന്നു ശ്രീഹരിയും സംഘവും മാധവനെ രക്ഷപ്പെടൂത്തിയത്.
തുടര്‍ന്നു ശ്രീഹരിയും മാധവനും മാഫിയാ തലവന്‍ വില്ലിയുമായി നേരിട്ടുള്ള ആക്രമണത്തിനു ഇറങ്ങിത്തിരിക്കുന്നു. വില്ലിയേയും അയാളുടേ ഭാര്യയേയും ബന്ദിയാക്കി ഈ ശ്രമത്തില്‍ നിന്നും പിന്മാറാന് നിര്‍ബന്ധിക്കുന്നു. പക്ഷെ, അടുത്ത ദിവസം ഇവരുടെ തടവില്‍ നിന്ന് വില്ലിയും ഭാര്യയും രക്ഷപ്പെടുന്നു. ശ്രീഹരിയോട് നാട്ടിലേക്ക് തിരിച്ചുപൊയ്ക്കോളാനും ഈ സംഘത്തിനോട് ഞാന്‍ ഏറ്റുമുട്ടിക്കോളാമെന്നും അതില്‍ താന്‍ മരിച്ചാലും അമ്മക്ക് നീയെന്ന ഒരു സഹോദരന് ബാക്കിയുണ്ടാവുമെന്നും മാധവന് പറയുന്നു. നാട്ടിലേക്ക് തിരിക്കുന്ന ശ്രീഹരി എയര്‍പോര്‍ട്ടില്‍ വെച്ച് അപ്രതീക്ഷിതിമായി ഗംഗയേയും കൊണ്ട് എവിടേക്കോ പോകാനൊരുങ്ങുന്ന വില്ലിയെ കാണുന്നു. വില്ലിയില്‍ നിന്നും ഗംഗയെ രക്ഷിച്ച് മരിയയുടെ വീട്ടിലെത്തിക്കുന്നു ശ്രീഹരി. പക്ഷെ, ഗംഗക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു. ഇതുവരെ കേട്ടതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ മറ്റൊരു കഥ...
- 1371 views