ത്രില്ലർ

കാട്ടുമല്ലിക

Title in English
Kaattumallika Malayalam Movie 1966
വർഷം
1966
റിലീസ് തിയ്യതി
അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

ആനപ്പാറയിലെ തലവനായ സിംഹന്റെ മകൾ മല്ലികയും തോഴി താമരയും കാട്ടിൽ ഓടിപ്പാടി നടക്കുന്നവരാണ്. പുലിമലത്തലവനായ ചെമ്പനും ആൾക്കാരും മല്ലികയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ വിക്രമൻ എന്നൊരു യുവാവ് അവരെ ഇടിച്ചു പാകമാക്കി മല്ലികയെ രക്ഷിയ്ക്കുന്നു, മല്ലികയ്ക്ക് വിക്രമനോട് പ്രേമം തോന്നുന്നു. പുലിമലയുടെ യഥാർത്ഥ അവകാശി വിക്രമനാണ്, അവന്റെ അച്ഛനെ ചെമ്പന്റെ അച്ഛൻ പണ്ട് കൊന്നതാണ്. വിക്രമൻ അമ്മയുമൊത്ത് ആനപ്പാറയിലാണ് താമസം. മല്ലികയെ പാട്ടിലാക്കാൻ ചെമ്പൻ ആനപ്പാറയിലെ വീരന്റെ സഹായം തേടുന്നു. ചെമ്പന്റേയും വീരന്റേയും കുടിലതന്ത്രങ്ങൽ വിക്രമനു തുടർച്ചയായി നേരിടേണ്ടി വരുന്നു. അവർ അയച്ച കടുവയോടു പൊരുതി ജയിയ്ക്കാനും വിക്രമനു നിഷ്പ്രയാസം സാധിയ്ക്കുന്നു. ആനന്ദന്റെ അമ്മ മരുന്നു കൊടുത്തു സംരക്ഷിച്ച ആനയും സഹായത്തിനു എത്തുന്നുണ്ട്. ചെമ്പനും വീരനും മല്ലിക, താമര, സിംഹൻ എന്നിവരെ തടവിലാക്കുമ്പോൾ വിക്രമനാണ് രക്ഷ്യ്ക്കെത്തുന്നത്. നിധി കാട്ടിക്കൊടുക്കാത്തൌകാരണം വിക്രമന്റെ അമ്മയെ മർദ്ദിയ്ക്കുന്നുമുണ്ട് ചെമ്പനും വീരനും. വിക്രമൻ വില്ലന്മാരെയെല്ലാം പരാജയപ്പെടുത്തി പുലിമലയുടെ തലവൻ സ്ഥാനം തിരിച്ചു പിടിച്ച് മല്ലികയെ സ്വന്തമാക്കുന്നു.

അനുബന്ധ വർത്തമാനം
  • ശ്രീകുമാരൻ തമ്പി ആദ്യമായി ഗാനരചന നിർവ്വഹിച്ച് സിനിമയിലേക്ക് പ്രവേശിച്ചത് കാട്ടുമല്ലിക വഴിയാണ്. പത്തു പാട്ടുകളാണ് അദ്ദേഹം രചിച്ചത്. “അവളുടെ കണ്ണുകൾ ചെങ്കദളിപ്പൂക്കൾ” ഹിറ്റ് ആയി മാറിയിരുന്നു.
  • ഗീതാഞ്ജലി എന്നൊരു പുതുമുഖമാണ് നായികവേഷം ചെയ്തത്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
അസ്സോസിയേറ്റ് എഡിറ്റർ
സ്റ്റുഡിയോ
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം

തലസ്ഥാനം

Title in English
Thalasthanam
അതിഥി താരം
വർഷം
1992
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയ സമരങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജി പണിക്കർ കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം.

കഥാസംഗ്രഹം

ഗവ: ലോ കോളേജിൽ ചേരുന്ന ഉണ്ണികൃഷ്ണൻ സീനിയർ വിദ്യാർത്ഥികളാൽ റാഗ് ചെയ്യപ്പെടുന്നു. അവർക്ക് വഴങ്ങാതിരിക്കുന്ന ഉണ്ണികൃഷ്ണൻ, അവരുടെ നേതാവ് പപ്പനുമായി കോർക്കുന്നു. പപ്പൻ അവനെ കുട്ടികളുടെ മുന്നിൽ വച്ച അപമാനിക്കുന്നു. അതിൽ പ്രകോപിതനായ ഉണ്ണികൃഷ്ണൻ, പപ്പനെ കുത്തുന്നു. പ്രബലനായ രാഷ്ടീയ നേതാവ് ജി പരമേശ്വരൻ എന്ന ജി പിയുടെ വലം കൈയായിരുന്നു പപ്പൻ. ജി പിയുടെ ആളുകൾ ഉണ്ണികൃഷ്ണനെ ജി പിയുടെ അടുത്ത് എത്തിക്കുന്നു. ഉണ്ണികൃഷ്ണൻ എന്ന യുവാവിനെ തന്റെ പാർട്ടിക്ക് ആവശ്യമുണ്ട് എന്ന് തിരിച്ചറിഞ്ഞ ജി പി, പപ്പനുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് അവരെ ഒന്നിപ്പിക്കുന്നു. പിന്നീട് കോളേജിലെ സമരങ്ങളുടെ മുന്നിൽ പപ്പനും ഉണ്ണികൃഷ്ണനുമായി. അതിനിടയിൽ സ്വാശ്രയ കോളേജ് പ്രശ്നത്തിൽ ജി പിയുടെ പാർട്ടി പ്രക്ഷോഭം ആരംഭിക്കുന്നു. പപ്പനും ഉണ്ണികൃഷ്ണനുമെല്ലാം സമരത്തിൽ പങ്കെടുക്കുന്നു. ഒടുവിൽ സമരം പരാജയമാകുമെന്ന് കാണുന്ന ജി പി, സമരം വിജയിക്കാനായി ഒരു രക്തസാക്ഷിയെ ഉണ്ടാക്കാൻ തീരുമാനിക്കുന്നു. സമരത്തിൽ പെട്രോൾ തലവഴി ഒഴിച്ച് പ്രകടനം നടത്തുവാൻ ജി പി ഉണ്ണികൃഷ്ണനോട് ആവശ്യപ്പെട്ടു. തീ വയ്ക്കേണ്ട കാര്യമില്ലെന്നും പെട്രോൾ ഒഴിച്ചാൽ മാത്രം മതിയെന്നും പറഞ്ഞ് ഉണ്ണികൃഷ്ണനെ മനസ്സിലാക്കുന്ന ജി പി, പക്ഷേ തന്റെ ഒപ്പം നിൽക്കുന്ന ഗുണ്ടകളോട് സമരത്തിനിടയിൽ നുഴഞ്ഞു കയറുവാനും, ഉണ്ണികൃഷ്ണൻ പെട്രോൾ ഒഴിക്കുമ്പോൾ തീ വയ്ക്കുവാനും പറയുന്നു. അങ്ങനെ ഉണ്ണികൃഷ്ണൻ കൊല്ലപ്പെടുന്നു. ജി പി ആ മരണം ഒരു രാഷ്ട്രീയ ആയുധമാക്കുന്നു. ബോംബെയിൽ ജോലി നോക്കുന്ന് ഉണ്ണികൃഷ്ണന്റെ സഹോദരൻ ഹരികൃഷ്ണൻ അവന്റെ മരണാരന്തര കർമ്മങ്ങൾക്കായി നാട്ടിലെത്തുന്നു. ഉണ്ണിയുടെ മരണം ഹരിയെ ആകെ ഉലയ്ക്കുന്നു. പക്ഷേ ഉണ്ണി അങ്ങനെ ചെയ്യുമെന്ന് ഹരി വിശ്വസിക്കുന്നില്ല. പല വഴികളിലൂടെ അയാൾ പോലീസ് അന്വേഷണത്തിനു ശ്രമിക്കുന്നുവെങ്കിലും എല്ലാം ജി പിയുടെ സ്വാധീന ശക്തിക്കു മുന്നിൽ പരാജയപ്പെടുന്നു. ഒടുവിലയാൾ സ്വയം അന്വേഷണം തുടങ്ങുന്നു. അയാൾക്ക് കൂട്ടായി ജേർണലിസ്റ്റ് മീരയും ചേരുന്നു. സമരത്തിനിടെ മീരയെടുത്ത ചില ഫോട്ടോകൾ, ഉണ്ണിയുടെ മരണകാരണം കണ്ടുപിടിക്കാൻ ഹരിയെ സഹായിക്കുന്നു. ഹരിയുടെ അന്വേഷണം തന്റെ നേർക്ക് തിരിയുന്നു എന്നു കാണുമ്പോൾ, ഹരിയെ വകവരുത്തുവാൻ ജി പി ശ്രമിക്കുന്നു. തുടർന്ന് ജി പിക്കെതിരെ ഹരി തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നു

കഥാവസാനം എന്തു സംഭവിച്ചു?

ഉണ്ണിക്ക് സംഭവിച്ചതെന്തെന്ന് പപ്പനും കൂട്ടരും തിരിച്ചറിയുന്നു. വിദ്യാർത്ഥികളെ സ്വാർത്ഥ ലാഭത്തിനായി ഉപയോഗിക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ അവർ ഹരിക്കൊപ്പം ഒന്നിക്കുന്നു. ജി പിക്കെതിരെയുള്ള പോരാട്ടത്തിനൊടുവിൽ വിദ്യാർത്ഥികളുടെ കൈകളാൽ ജി പി കൊല്ലപ്പെടുന്നു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
സംഘട്ടനം
ഡിസൈൻസ്
Submitted by m3db on Sat, 02/14/2009 - 16:19

അടയാളം

Title in English
Adayalam (Malayalam Movie)

അതിഥി താരം
വർഷം
1991
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Direction
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
പ്രൊഡക്ഷൻ മാനേജർ
Film Score
Art Direction
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്

രാജമല്ലി

Title in English
Rajamalli (Malayalam Movie)
അതിഥി താരം
വർഷം
1965
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

​"കൊയ്ത്തു പരിശോധിക്കാൻ നാട്ടിൻ പുറത്തെത്തിയ ജന്മിയുടെ മകൾ രാജമല്ലിയും ജന്മിയുടെ കുടിയാൻ പാണ്ടന്റെ മകൻ വീരമണിയും പ്രേമബദ്ധരായി. വീരമണി ഓടക്കുഴലും വായിച്ച് അലയുന്നവനാണ്. രാജമല്ലിയുടെ തൊഴിമാരെ ചെളി വാരിയെറിഞ്ഞതിനാൽ വീരമണിയുടെ അച്ഛൻ പാണ്ടനെ ജന്മിയുടെ ആൾക്കാർ മർദ്ദിച്ച് അവശനാക്കി. ഒടിയും മന്ത്രവാദവും മറ്റും വശമുള്ള ഗിരിവർഗ്ഗക്കാരുടെ അടുത്ത് വീരമണി അച്ഛനുമായെത്തി.  കൊള്ളക്കാരുടെ നേതാവായ ഗുരുവിനും പാണ്ടനെ രക്ഷിക്കാനായില്ല. വീരമണി ആ സംഘത്തിൽ ചേരുകയും ചെയ്തു. ആയോധനമുറകളിൽ വീര്യവാനായ വീരമണിയോട് മുഖ്യ കൊള്ളക്കാരൻ രുദ്രനു വിരോധമായി. ഗുരുവിനും ജന്മിയോട് പ്രതികാരമുണ്ട്,​അയാൾ ജന്മിയെ കൊല്ലിച്ചു, രാജമല്ലിയെ തടവുകാരിയായി പിടിച്ചു. കാളിയ്ക്കു ബലിയർപ്പിക്കാൻ അവളെ തെരഞ്ഞെടുത്തു. അച്ചന്റെ മരണത്തിനുത്തരവാദി വീരമണിയാണെന്നു ധരിച്ച രാജമല്ലി അവനെ വെറുത്തു. രുദ്രനു രാജമല്ലിയെ വേൾക്കാൻ മോഹമായി. തമ്മിൽ പൊരുതി ജയിക്കുന്നവനു അവളെ വേൾക്കാമെന്ന് ഗുരു നിർദ്ദേശിച്ചു. അങ്കത്തിൽ വീരമണി ജയിച്ചു.  വീരമണി രാജമല്ലിയെ വിവാഹം കഴിച്ചു. അയാൾ നല്ലവനെന്നു രാജമല്ലിയ്ക്കു ബോദ്ധ്യപ്പെട്ടു.

​ ഗുരു തന്റെ അനന്താരാവകാ‍ശിയായി വീരമണിയെ നിർദ്ദേശിച്ചതോടെ രുദ്രന്റെ ആൾക്കാർ ഗുരുവിനെ കത്തിയെറിഞ്ഞ് കൊലപ്പെടുത്തി. രാജമല്ലി പ്രസവത്തോടെ മരിച്ചു. കുഞ്ഞ്നു മുലപ്പാൽ കൊടുക്കാൻ ഒരു സ്ത്രീയെ നിയോഗിച്ചു, പിന്നെ അവളുടെ കയ്യിൽത്തന്നെ വളർത്താനേൽ‌പ്പിച്ചു. പോലീസുകാർ വീരമണിയെ വളഞ്ഞു പിടിച്ചു, കീഴടങ്ങാൻ അയാൾ തീരുമാനിച്ചും കഴിഞ്ഞിരുന്നു. പക്ഷെ പിന്തുടർന്നു വന്ന രുദ്രന്റെ വെടിയേറ്റ് വീരമണി മരിച്ചു. നിയമപാലകർ രുദ്രനേയും കൊള്ളക്കാരേയും പിടികൂടി സ്ഥലത്ത് സമാധാനം പുനഃസ്ഥാപിച്ചു."

അനുബന്ധ വർത്തമാനം

​പ്രശസ്ത ക്യാമെറാമാനും സംവിധായകനുമായ എ. വിൻസന്റ് ഇതിന്റെ സാങ്കേതികോപദേഷ്ടാവ് ആയിരുന്നു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ലാബ്
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം
പരസ്യം

മായാവി

Title in English
Mayavi
Mayavi
വർഷം
1965
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

​"ഹൃദ്രോഗിയായ കൃഷ്ണമേനോന്റെ തേയിലത്തോട്ടം ഏറ്റു നടത്തുന്നത് മരുമകൻ പ്രതാപനാണ്. മകൻ രഘുവിനെ  ഗോവിന്ദക്കുറുപ്പിന്റെ മകൾ വാസന്തിയെക്കൊണ്ടു വിവാഹം കഴിപ്പിക്കണമെന്നാണ് കൃഷ്ണമേനോന്റെ ആഗ്രഹം. പ്രതാപനു ഓഹരി അധികം നീക്കിവച്ചിട്ടില്ല എന്നറിഞ്ഞ് അയാൾ കൃഷ്ണമേനോനെ ശ്വാസം മുട്ടിച്ച് കൊന്നുകളഞ്ഞു, പണമെല്ലാം അപഹരിച്ചും കൊണ്ട്. രഘുവിനെ വകവരുത്താൻ പ്രതാപൻ ചെയ്ത ചില പണികൾ വാസന്തി തട്ടിമാറ്റി. രഘു മാനസിക വിഭ്രാന്തി അഭിനയിച്ചു രക്ഷപെട്ടു. രഘുവിന്റെ സ്നേഹിതൻ മധു സഹായത്തിനെത്തി, മുസ്ലീം വേഷത്തിൽ തോട്ടത്തിലെ കണക്കപ്പിള്ളയായി ജോലി നേടി.പ്രതാപന്റെ ഹിംസയ്ക്കിരയാകുന്നവരെ പതിവായി ഒരു മുഖം മൂടി വച്ച മായാവി ചാടി വന്ന് രക്ഷപെടുത്തിപ്പോന്നു. തോട്ടം തൊഴിലാളി പാച്ചുപിള്ളയുടെ ഇരട്ടമക്കളായ ജയന്തിയും മാലിനിയും ഉള്ളതിൽ മാലിനിയെ പ്രതാപൻ അധീനതയിലാക്കിയിരിക്കയാണ്. ജയന്തിയേയും നോട്ടമിട്ടിട്ടുണ്ട്. പക്ഷെ ജയന്തിയ്ക്ക് മധുവിനോടാണു സ്നേഹം. മധുവിനെ തിരിച്ചറിഞ്ഞ പ്രതാപൻ അയാളെ രഹസ്യസങ്കേതത്തിൽ അടച്ചു പൂട്ടി. ജയന്തിയേയും .വിദൂഷകരായ ഭാസിയും പക്കീറും കൂടെയുണ്ട്. ഗോവിന്ദക്കുറുപ്പിനേയും വാസന്തിയേയും പ്രതാപൻ പിടിച്ച് തടവിലാക്കി. വാസന്തിയിലും പ്രതാപനു കണ്ണുന്നറിഞ്ഞ മാലിനി ജയന്തിയെ മോചിപ്പിച്ചു. പ്രതാപനെ വെടിവയ്ക്കാനുള്ള അവളുടെ ഉദ്യമത്തിൽ അവൾക്കു തന്നെ വെടിയേറ്റു മരിക്കേണ്ടി വന്നു. വാസന്തിയെ ഉപദ്രവിക്കുന്ന പ്രതാപന്റെ അടുക്കൽ മായാവി ചാടിവീണു. ഉഗ്രൻ പോരാട്ടത്തിനവസാനം പോലീസ് സ്ഥലത്തെത്തി പ്രതാപനെ അറസ്റ്റു ചെയ്തു.

 

അനുബന്ധ വർത്തമാനം

മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ കഥകളി ഈ ചിത്രത്തിൽ നിബന്ധിച്ചിട്ടുണ്ടെന്നത് ഒരു പ്രത്യേകതയാണ്.

നിർമ്മാണ നിർവ്വഹണം
കഥാവസാനം എന്തു സംഭവിച്ചു?

​മായാവി മുഖം മൂടി മാറ്റി. രഘുവാണത്.  രഘു വാസന്തിയേയും മധു ജയന്തിയേയും വിവാഹം ചെയ്തു.  "

അസ്സോസിയേറ്റ് എഡിറ്റർ
സ്റ്റുഡിയോ
Assistant Director
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

കറുത്ത കൈ

Title in English
Karutha Kai (1964)-Malayalam Movie
വർഷം
1964
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

കൊള്ളസംഘത്തലവനായ അജ്ഞാതനായ് കറുത്ത കൈ ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ പോലീസ്  മേധാവി ഭാസു (പ്രേം നസീർ) എത്തുന്നു. മാധവമേനോന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിക്കത്ത് ലഭിച്ചതോടെ അദ്ദേഹം ‘കറുത്ത കൈ' യെ പിടിയ്ക്കുന്നവർക്ക് ആയിരം രൂപാ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. സ്ഥലത്തെ പ്രധാനിയായ തമ്പിയുടെ ( തിക്കുറുശ്ശി) മകൾ ലതയുമായി (ഷീല) ഭാസു പ്രേമത്തിലാകുന്നു.  അച്ഛന്റെ കൊലപാതികിയായ ‘കറുത്ത കൈ’ യിനെ പിടിയ്ക്കാൻ രാധ (ശാന്തി) എന്ന പെൺകുട്ടിയുമുണ്ട്. ‘കറുത്ത കൈ’ പിടിയ്ക്കപ്പെടാറായപ്പോൾ കൂടുതൽ കൊലപാതകങ്ങൾ അയാൾ ചെയ്യുന്നു, സ്വന്തം മകൾ ഉൾപ്പെടെ.

അനുബന്ധ വർത്തമാനം
  • യേശുദാസും കമുകറയും ഒന്നിച്ചു പാടിയ “പഞ്ചവർണ്ണ തത്ത പോലെ’ ഹിറ്റ് ആയി മാറി.
  • ഒരു പകൽ മാന്യൻ ആണ് വില്ലൻ എന്നത് മലയാളം സിനിമയെ സംബന്ധിച്ച് പുതുമയാർന്നതായിരുന്നു. അതും തിക്കുറിശ്ശി അഭിനയിക്കുന്ന റോൾ.
കഥാവസാനം എന്തു സംഭവിച്ചു?

തമ്പി തന്നെയാണ് കറുത്ത കൈ എന്ന് അവസാനം തെളിയുന്നു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
അസ്സോസിയേറ്റ് എഡിറ്റർ
സ്റ്റുഡിയോ
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
Choreography

കാട്ടുമൈന

Title in English
Kattumaina (Malayalam Movie)

kattumaina poster

വർഷം
1963
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

വന്മലക്കൂട്ടത്തിലെ മൂത്തോരായ ആദിച്ചനരയന്റെ മകൻ വീരനും (ആനന്ദൻ) തേന്മലക്കൂട്ടത്തിലെ മാർത്താണ്ഡനരയന്റെ വളർത്തുപുത്രി മൈനയും (ശാന്തി) പ്രേമബദ്ധരാണ്. ഈ കുടുംബക്കാർ തമ്മിൽ വിദ്വേഷമുണ്ട്. ആദിച്ചനരയന്റെ അനന്തിരവൾ നീലിയുമായി (ഷീല) ജിയോളജിക്കാരൻ പ്രഭാകരൻ (പ്രേംനസീർ) പ്രേമത്തിലാവുന്നു. അഭ്രഖനി കണ്ടുപിടിയ്ക്കാൻ എത്തിയതാണിദ്ദേഹം. പ്രഭാകരനോട് മൈനയ്ക്കു തോന്നിയ സഹോദരനിർവ്വിശേഷമായ സ്നേഹത്തെ വീരൻ തെറ്റിദ്ധരിച്ച് കുഴപ്പങ്ങളുണ്ടാ‍ാക്കുന്നു. മൈന വാസ്തവത്തിൽ പ്രഭാകരന്റെ നഷ്ടപ്പെട്ടുപോയ സഹോദരിയാണെന്ന് അവളണിഞ്ഞിട്ടുള്ള മാലയും പതക്കവും വെളിവാക്കുന്നു. വിഭിന്നമലക്കാരുടെ വർഗ്ഗപ്പോർ അവസാനിക്കുന്നു.

 

അസോസിയേറ്റ് ക്യാമറ
അനുബന്ധ വർത്തമാനം

ആ‍നന്ദൻ എന്ന തമിഴ് നടനാണ് പ്രധാന റോളിൽ. ടാർസൻ രീതിയിലെടുത്ത ആദ്യ മലയാള സിനിമയാണിത്. എസ് പി പിള്ളയുടെ കാടൻ നാറാപിള്ള എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
അസ്സോസിയേറ്റ് എഡിറ്റർ
സ്റ്റുഡിയോ
Assistant Director
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം

വനമാല

Title in English
Vanamala-(1951) Malayalam Movie

വർഷം
1951
റിലീസ് തിയ്യതി
കഥാസംഗ്രഹം

വസന്തവിലാസത്തിലെ സെമീന്ദാർക്ക് നാളുകൾക്ക് ശേഷം മാല എന്ന കുട്ടിയുണ്ടായി. സെക്രട്ടറി പ്രസാദിനു ഇത് ഇഷ്ടപ്പെട്ടില്ല. കാരണം കുട്ടികളില്ലെങ്കിൽ പ്രസാദിന്റെ മകൻ അശോകനെ ദത്തെടുക്കാമെന്ന് പണ്ട് സെമീന്ദാർ വാക്കു നൽകിയിരുന്നു. പ്രസാദ് കുട്ടിയെ തട്ടിയെടുത്ത് ബാബു എന്നൊരാളിനെ ഏൽ‌പ്പിക്കുന്നു, കൊല്ലാൻ. ബാബു ഒരു കൊട്ടയിൽ മാലയെ കാട്ടിൽ ഉപേക്ഷിയ്ക്കുകയാണുണ്ടായത്. കുഞ്ഞിനെ ഒരു ആനക്കുട്ടി കാട്ടുമൂപ്പന്റെ കയ്യിലേൽ‌പ്പിക്കുന്നു. നളിനി എന്ന പേരിൽ അവൾ വളർന്നു. പതിനാറു കൊല്ലങ്ങൾക്കു ശേഷം  അശോകനും കൂട്ടുകാരൻ ഗുണ്ടുമണിയും കാട്ടിലെത്തി നായാട്ടിനായി. ആനയോടൊപ്പം കണ്ട നളിനിയിൽ അശോകനു അനുരാഗമുദിച്ചു. ഗുണ്ടുമണിയ്ക്കും കിട്ടി ഒരു തോഴിയെ-ലില്ലി.  സെമീന്ദാറും ഭാര്യയും ഈ കാട്ടിനടുത്തുള്ള അവരുടെ ശിവലോകം എസ്റ്റേറ്റിൽ എത്തി. അശോകന്റെ പ്രണയചാപല്യങ്ങൾ പ്രസാദിനു ഇഷ്ടപ്പെട്ടില്ല. നളിനിയുടെ കഴുത്തിലെ മാലയും ലോക്കറ്റും കണ്ടതോടെ ഇവൾ മാല തന്നെയാണെന്ന് പ്രസാദ് മനസ്സിലാക്കുന്നു. പ്രച്ഛന്നവേഷത്തിൽ എത്തി നളിനിയെ വധിയ്ക്കാൻ ഒരുമ്പെട്ട  പ്രസാദിനേയും ബാബുവിനേയും അശോകൻ നേരിട്ടു.  നീണ്ടു നിന്ന വാൾപ്പയറ്റിനൊടുവിൽ നളിനി എറിഞ്ഞ കത്തി കൊണ്ട് പ്രസാദ് മരിച്ചു. മരണവേളയിൽ അയാൾ കുറ്റം ഏറ്റു പറഞ്ഞ് സെമീന്ദ്ദാറോട് മാപ്പപേക്ഷിച്ചു. അശോകൻ നളിനി എന്ന മാലയെ കല്യാണം കഴിച്ചു സുഖമായി വാണു.

അനുബന്ധ വർത്തമാനം
    • മലയാളത്തിലെ ആദ്യത്തെ വനസാ‍ഹസിക ചിത്രം.
    • പി. എ. തോമസിന്റെ സിനിമാ പ്രവേശം,നായകനായി. പിന്നീട് നിർമ്മാതാ‍വും സംവിധായകനുമായി തോമസ്.
    • ബേബി ലക്ഷ്മി എന്ന ആനക്കുട്ടിയുടെ അഭിനയം ആരേയും ആനന്ദസാഗരത്തിൽ ആറാടിക്കും എന്ന പ്രസ്താവന പാട്ട്പുസ്തകത്തിലും നോട്ടീസിലും പ്രകടമാക്കിയിരുന്നു.
    • പാട്ടുകൾ പലതും ഹിന്ദി റ്റ്യൂൺ കടമെടുത്തവയാണ്.
Cinematography