Director | Year | |
---|---|---|
Raajamalli | R S Prabhu | 1965 |
രാജമല്ലി | ആർ എസ് പ്രഭു | 1965 |
ആർ എസ് പ്രഭു
പ്രശസ്ത ക്യാമെറാമാനും സംവിധായകനുമായ എ. വിൻസന്റ് ഇതിന്റെ സാങ്കേതികോപദേഷ്ടാവ് ആയിരുന്നു.
"കൊയ്ത്തു പരിശോധിക്കാൻ നാട്ടിൻ പുറത്തെത്തിയ ജന്മിയുടെ മകൾ രാജമല്ലിയും ജന്മിയുടെ കുടിയാൻ പാണ്ടന്റെ മകൻ വീരമണിയും പ്രേമബദ്ധരായി. വീരമണി ഓടക്കുഴലും വായിച്ച് അലയുന്നവനാണ്. രാജമല്ലിയുടെ തൊഴിമാരെ ചെളി വാരിയെറിഞ്ഞതിനാൽ വീരമണിയുടെ അച്ഛൻ പാണ്ടനെ ജന്മിയുടെ ആൾക്കാർ മർദ്ദിച്ച് അവശനാക്കി. ഒടിയും മന്ത്രവാദവും മറ്റും വശമുള്ള ഗിരിവർഗ്ഗക്കാരുടെ അടുത്ത് വീരമണി അച്ഛനുമായെത്തി. കൊള്ളക്കാരുടെ നേതാവായ ഗുരുവിനും പാണ്ടനെ രക്ഷിക്കാനായില്ല. വീരമണി ആ സംഘത്തിൽ ചേരുകയും ചെയ്തു. ആയോധനമുറകളിൽ വീര്യവാനായ വീരമണിയോട് മുഖ്യ കൊള്ളക്കാരൻ രുദ്രനു വിരോധമായി. ഗുരുവിനും ജന്മിയോട് പ്രതികാരമുണ്ട്,അയാൾ ജന്മിയെ കൊല്ലിച്ചു, രാജമല്ലിയെ തടവുകാരിയായി പിടിച്ചു. കാളിയ്ക്കു ബലിയർപ്പിക്കാൻ അവളെ തെരഞ്ഞെടുത്തു. അച്ചന്റെ മരണത്തിനുത്തരവാദി വീരമണിയാണെന്നു ധരിച്ച രാജമല്ലി അവനെ വെറുത്തു. രുദ്രനു രാജമല്ലിയെ വേൾക്കാൻ മോഹമായി. തമ്മിൽ പൊരുതി ജയിക്കുന്നവനു അവളെ വേൾക്കാമെന്ന് ഗുരു നിർദ്ദേശിച്ചു. അങ്കത്തിൽ വീരമണി ജയിച്ചു. വീരമണി രാജമല്ലിയെ വിവാഹം കഴിച്ചു. അയാൾ നല്ലവനെന്നു രാജമല്ലിയ്ക്കു ബോദ്ധ്യപ്പെട്ടു.
ഗുരു തന്റെ അനന്താരാവകാശിയായി വീരമണിയെ നിർദ്ദേശിച്ചതോടെ രുദ്രന്റെ ആൾക്കാർ ഗുരുവിനെ കത്തിയെറിഞ്ഞ് കൊലപ്പെടുത്തി. രാജമല്ലി പ്രസവത്തോടെ മരിച്ചു. കുഞ്ഞ്നു മുലപ്പാൽ കൊടുക്കാൻ ഒരു സ്ത്രീയെ നിയോഗിച്ചു, പിന്നെ അവളുടെ കയ്യിൽത്തന്നെ വളർത്താനേൽപ്പിച്ചു. പോലീസുകാർ വീരമണിയെ വളഞ്ഞു പിടിച്ചു, കീഴടങ്ങാൻ അയാൾ തീരുമാനിച്ചും കഴിഞ്ഞിരുന്നു. പക്ഷെ പിന്തുടർന്നു വന്ന രുദ്രന്റെ വെടിയേറ്റ് വീരമണി മരിച്ചു. നിയമപാലകർ രുദ്രനേയും കൊള്ളക്കാരേയും പിടികൂടി സ്ഥലത്ത് സമാധാനം പുനഃസ്ഥാപിച്ചു."