Director | Year | |
---|---|---|
ശ്രീരാമപട്ടാഭിഷേകം | ജി കെ രാമു | 1962 |
ചിലമ്പൊലി | ജി കെ രാമു | 1963 |
മായാവി | ജി കെ രാമു | 1965 |
ജി കെ രാമു
മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ കഥകളി ഈ ചിത്രത്തിൽ നിബന്ധിച്ചിട്ടുണ്ടെന്നത് ഒരു പ്രത്യേകതയാണ്.
"ഹൃദ്രോഗിയായ കൃഷ്ണമേനോന്റെ തേയിലത്തോട്ടം ഏറ്റു നടത്തുന്നത് മരുമകൻ പ്രതാപനാണ്. മകൻ രഘുവിനെ ഗോവിന്ദക്കുറുപ്പിന്റെ മകൾ വാസന്തിയെക്കൊണ്ടു വിവാഹം കഴിപ്പിക്കണമെന്നാണ് കൃഷ്ണമേനോന്റെ ആഗ്രഹം. പ്രതാപനു ഓഹരി അധികം നീക്കിവച്ചിട്ടില്ല എന്നറിഞ്ഞ് അയാൾ കൃഷ്ണമേനോനെ ശ്വാസം മുട്ടിച്ച് കൊന്നുകളഞ്ഞു, പണമെല്ലാം അപഹരിച്ചും കൊണ്ട്. രഘുവിനെ വകവരുത്താൻ പ്രതാപൻ ചെയ്ത ചില പണികൾ വാസന്തി തട്ടിമാറ്റി. രഘു മാനസിക വിഭ്രാന്തി അഭിനയിച്ചു രക്ഷപെട്ടു. രഘുവിന്റെ സ്നേഹിതൻ മധു സഹായത്തിനെത്തി, മുസ്ലീം വേഷത്തിൽ തോട്ടത്തിലെ കണക്കപ്പിള്ളയായി ജോലി നേടി.പ്രതാപന്റെ ഹിംസയ്ക്കിരയാകുന്നവരെ പതിവായി ഒരു മുഖം മൂടി വച്ച മായാവി ചാടി വന്ന് രക്ഷപെടുത്തിപ്പോന്നു. തോട്ടം തൊഴിലാളി പാച്ചുപിള്ളയുടെ ഇരട്ടമക്കളായ ജയന്തിയും മാലിനിയും ഉള്ളതിൽ മാലിനിയെ പ്രതാപൻ അധീനതയിലാക്കിയിരിക്കയാണ്. ജയന്തിയേയും നോട്ടമിട്ടിട്ടുണ്ട്. പക്ഷെ ജയന്തിയ്ക്ക് മധുവിനോടാണു സ്നേഹം. മധുവിനെ തിരിച്ചറിഞ്ഞ പ്രതാപൻ അയാളെ രഹസ്യസങ്കേതത്തിൽ അടച്ചു പൂട്ടി. ജയന്തിയേയും .വിദൂഷകരായ ഭാസിയും പക്കീറും കൂടെയുണ്ട്. ഗോവിന്ദക്കുറുപ്പിനേയും വാസന്തിയേയും പ്രതാപൻ പിടിച്ച് തടവിലാക്കി. വാസന്തിയിലും പ്രതാപനു കണ്ണുന്നറിഞ്ഞ മാലിനി ജയന്തിയെ മോചിപ്പിച്ചു. പ്രതാപനെ വെടിവയ്ക്കാനുള്ള അവളുടെ ഉദ്യമത്തിൽ അവൾക്കു തന്നെ വെടിയേറ്റു മരിക്കേണ്ടി വന്നു. വാസന്തിയെ ഉപദ്രവിക്കുന്ന പ്രതാപന്റെ അടുക്കൽ മായാവി ചാടിവീണു. ഉഗ്രൻ പോരാട്ടത്തിനവസാനം പോലീസ് സ്ഥലത്തെത്തി പ്രതാപനെ അറസ്റ്റു ചെയ്തു.
മായാവി മുഖം മൂടി മാറ്റി. രഘുവാണത്. രഘു വാസന്തിയേയും മധു ജയന്തിയേയും വിവാഹം ചെയ്തു. "