Director | Year | |
---|---|---|
തകരച്ചെണ്ട | അവിരാ റബേക്ക | 2007 |
പിഗ്‌മാൻ | അവിരാ റബേക്ക | 2013 |
നെഗലുകൾ | അവിരാ റബേക്ക | 2015 |
ക്രോസ്റോഡ് | ലെനിൻ രാജേന്ദ്രൻ, അശോക് ആർ നാഥ്, ശശി പരവൂർ, നേമം പുഷ്പരാജ്, മധുപാൽ, പ്രദീപ് നായർ, രാജീവ് രവി, ബാബു തിരുവല്ല, അവിരാ റബേക്ക, നയന സൂര്യൻ, ആൽബർട്ട് ആന്റണി | 2017 |
അവിരാ റബേക്ക
സമത്വ സുന്ദരമായ ലോകം സ്വപ്നം കാണുന്നവനും മണ്ണൂം മനുഷ്യനും പ്രകൃതിയും ചൂഷണം ചെയ്യപ്പെടുന്നതിനെ ചെറുത്തുനിൽക്കുന്നവനുമായ സാമൂഹ്യപ്രതിബദ്ധതയുള്ള ശ്രീകുമാർ എന്ന ചെറുപ്പക്കാരന്റെ ആശങ്കകളും ആകുലതകളും നിറഞ്ഞ ജീവിതവും ചെറുത്തു നിൽപ്പും തിരിച്ചടികളുമാണു മുഖ്യ പ്രമേയം
സമത്വ സുന്ദരമായ ലോകം സ്വപ്നം കാണുന്നവനും മണ്ണൂം മനുഷ്യനും പ്രകൃതിയും ചൂഷണം ചെയ്യപ്പെടുന്നതിനെ ചെറുത്തുനിൽക്കുന്നവനുമായ സാമൂഹ്യപ്രതിബദ്ധതയുള്ള ശ്രീകുമാർ എന്ന ചെറുപ്പക്കാരന്റെ ആശങ്കകളും ആകുലതകളും നിറഞ്ഞ ജീവിതവും ചെറുത്തു നിൽപ്പും തിരിച്ചടികളുമാണു മുഖ്യ പ്രമേയം
ഒരു യുവാവിന്റെ ആശങ്കകളും ആകുലതകളും നിറഞ്ഞ സംഘർഷഭരിതമായ അനുഭവങ്ങളുടെ ഡയറിക്കുറിപ്പുകളുടെ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്.
യൂണിവേഴ്സിറ്റിയിൽ ഭാഷാശാസ്ത്രത്തിലെ ഗവേഷണ വിദ്യാർത്ഥിയാണ് ശ്രീകുമാർ(ജയസൂര്യ) ഇടതുപക്ഷ ആഭിമുഖ്യവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ശ്രീകുമാർ ഒരു മലയോര ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ നിന്നാണ് വരുന്നത്. നിരവധി സാമ്പത്തിക പ്രാരാബ്ദങ്ങളുണ്ടെങ്കിലും അയാൾ തുടർന്നു പഠിക്കുകയാണ്. ആദിവാസികളുടെ ഇടയിൽ നിലനിന്നിരുന്നതും ഇപ്പോൾ അന്യം നിന്നുപോയതുമായ ഭാഷയും പ്രയോഗങ്ങളും, പഴയ ഭാഷാശീലുകളുമൊക്കെയാണ് ശ്രീക്കുമാറിന്റെ പഠന വിഷയം. ക്യാമ്പസ് ചുമതലയുള്ള ഡോ. ജയലക്ഷ്മി(റീന ബഷീർ) യാണ് ശ്രീകുമാറിന്റെ ഗൈഡ്. എന്നാൽ സർക്കാർ ജോലി സാമൂഹ്യപദവിക്കുമാത്രം ഉപയോഗിക്കുന്ന ജോലിയോട് യാതൊരു ആത്മാർത്ഥതയില്ലാത്ത ജയലക്ഷ്മി ശ്രീകുമാറിനോട് ശാരീരിക അടുപ്പം പ്രകടിപ്പിക്കുന്നു. ശ്രീകുമാർ അതിനു വഴങ്ങാത്തതുകൊണ്ട് ജയലക്ഷ്മിക്കു അയാളോട് വിരോധം തോന്നുന്നു.
ശ്രീകുമാർ തന്റെ നാലു വർഷത്തെ പ്രയത്നം പ്രബന്ധമായി അവതരിപ്പിക്കുന്നുവെങ്കിലും ജയലക്ഷ്മിയും അവരെ അനുകൂലിക്കുന്ന ചില വിദ്യാർത്ഥികളും യൂണിവേഴ്സിറ്റി അധികൃതരും ശ്രീകുമാറിനെതിരെ അഭിപ്രായം പറയുന്നു. ശ്രീകുമാറിന്റെ പ്രബന്ധം പൂർണ്ണമല്ലെന്നു വാദിക്കുന്നു. ശ്രീകുമാറിനോടുള്ള യൂണിവേഴ്സിറ്റിയുടെ നടപടികളിൽ പ്രതിക്ഷേധിച്ച് ശ്രീകുമാറിന്റെ സുഹൃത്തുക്കൾ അയാൾക്കുവേണ്ടി സമരം നടത്തുന്നു. സമരത്തിനു മുന്നിൽ യാദൃശ്ചിയാ വന്നെത്തുന്ന ഡോ. ജയലക്ഷ്മിയെ ശ്രീകുമാർ തന്റെ ചെരുപ്പ് കൊണ്ട് എറിയുന്നു. ശ്രീകുമാർ കോളേജിൽ നിന്നു ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെടുന്നു.
ശ്രീകുമാറിന്റെ സുഹൃത്ത് സ്നേഹ (രമ്യാ നമ്പീശൻ) താൻ ജോലി ചെയ്യുന്ന ഗ്രേറ്റ് വേ ഇന്ത്യാ പിഗ് ഫാമിൽ ശ്രീകുമാറിനു ഒരു ജോലി ശരിയാക്കിക്കൊടുക്കുന്നു. സ്നേഹയുടെ അച്ഛൻ(ടി പി മാധവൻ) ആണ് അവിടത്തെ തൊഴിലാളി സംഘടകളുടെ ഇടതുപക്ഷ യൂണിയൻ നേതാവ്. അയാളും ശ്രീകുമാറിനു വേണ്ടി റെക്കമന്റ് ചെയ്യുന്നു. ശ്രീകുമാർ അവിടെ ഓഫീസിൽ ജോലി ചെയ്യാനാരംഭിക്കുന്നു. അപ്പോഴാണ് പിഗ് ഫാമിലെ ഓരോ കാര്യങ്ങളും അഴിമതി നിറഞ്ഞതും ദുരൂഹവുമാണെന്ന് അയാൾ മനസ്സിലാക്കുന്നത്. കമ്പനി ജനറൽ മാനേജൻ വീരസ്വാമി(ബാബുരാജ്)യും മെഡിക്കൽ ഇൻ ചാർജ് ഡാനിയലും(സുരാജ് വെഞ്ഞാറമൂട്) ഫാമിനെ തങ്ങളുടെ സാമ്പത്തിക നേട്ടത്തിനു വേണ്ടി ഉപയോഗികുകയാണെന്ന് കമ്പനിയിലെ പന്നികളെ സംരക്ഷിക്കുന്ന തൊഴിലാളി തിമ്മയ്യ(ഹരിശ്രീ അശോകൻ) കമ്പനി യൂണിയൽ ലീഡർ ദേവസി(ജാഫർ ഇടുക്കി)യിൽ നിന്നുമൊക്കെ മനസ്സിലാക്കുന്നു.
ഇതിനിടയിൽ ശ്രീകുമാറിന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും മറ്റു പ്രാരാബ്ദങ്ങളും വർദ്ധിക്കുന്നു. ചേച്ചി(ഉഷ)യുടെ ഭരത്താവിനെ ഗൾഫിൽ വെച്ച് കാണാതായിട്ട് വർഷങ്ങളായതും സൊസൈറ്റിയിൽ ലോണേടുത്തതിന്റെ കടബാദ്ധ്യത വർദ്ധിച്ച് ജപ്തി നടപടി വരെ ആയി എന്നതും ശ്രീകുമാറിന്റെ അച്ഛനു (ഗോപകുമാർ) തന്റെ ഏക വരുമാനമായ പ്രസ്സ് വിൽക്കാൻ നിർബന്ധിതനാക്കുന്നു. വീട്ടിലെ സാഹചര്യം കൊണ്ട് ശ്രീകുമാർ പിഗ് ഫാമിലെ ജോലിയിൽ തുടരാൻ നിർബന്ധിതനായി. എന്നാൽ കമ്പനിയിലെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ സാമൂഹ്യപ്രതിബദ്ധതയും പ്രതികരണശേഷിയുമുള്ള ശ്രീകുമാർ എതിർക്കാൻ തുടങ്ങുന്നു. ഇത് മാനേജ്മെന്റിന്റെ കണ്ണിൽ ശ്രീകുമാർ കരടാകുന്നു. തൊഴിലാളി സംഘടനയേയും കൂട്ടുപിടിച്ച് അവർ ശ്രീകുമാറിനെ ഒറ്റപ്പെടുത്താനും തൊഴിലാളികളറിയാതെ കമ്പനി മറ്റൊരു കുത്തകകൾക്ക് വിൽക്കുവാനും തയ്യാറാകുന്നു.
- 774 views