പാലക്കാട് തത്തമംഗലം എസ്.എം.എച്ച്.എസ്, ചിറ്റൂർ ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ തൃശൂരിൽ താമസം.
ഫിലിമോഗ്രഫി
1. "ഇതളുകൾ" - മലയാളം ടീവി സീരിയൽ (സംവിധാനസഹായി)
2. "നങ്ങേമക്കുട്ടി" - മലയാളം ടെലെ-ഫിലിം (സംവിധാനസഹായി)
3. "സ്ത്രീപർവ്വം" - മലയാളം ടെലെ-ഫിലിം (സഹസംവിധായകൻ , നിർമ്മാതാവ് )
4. "കുലം"- മലയാളം ടെലെ-ഫിലിം (സഹസംവിധായകൻ , നിർമ്മാതാവ് )
5. "കാരുണ്യത്തിന്റെ പുണ്യം"- മലയാളം ടീവി പ്രോഗ്രാം ഇന്ത്യാവിഷൻ 2004 (സംവിധായകൻ , നിർമ്മാതാവ് )
6. "പോറാട്ട് പെരുമ " - പാലക്കാട്ടേ പോറാട്ട് കളിയേക്കുറിച്ച് ഒരു ഡോക്യു -ഫിക്ഷൻ ദൂരദർശൻ മലയാളം (സംവിധായകൻ)
7. "പെണ്ണരങ്ങ് "- 2003 ൽ വനിത വാരിക വനിതകൾക്കായി അവതരിപ്പിച്ച പ്രോഗ്രാം (സംവിധായകൻ)
8. "ഉപമന്യു " - 2002 ൽ ചെറുശ്ശേരിയുടെ ഉപമന്യുവിനെ ആധാരമായി ചെയ്ത ടെലെ-ഫിലിം (സംവിധായകൻ)
9. "സന്ധ്യാ സന്ദേശം "- 2001 ൽ ദൂരദർശൻ മലയാളം 90 എപ്പിസോടുകൾ സംപ്രേക്ഷണം ചെയ്തു. സമൂഹത്തിലെ വിശിഷ്ട വ്യക്തികളുടെ സന്ദേശം അവരേക്കൊണ്ടു തന്നെ അവതരിപ്പിക്കുന്ന ഒരു മിനിട്ട് ദൈർഘ്യം മാത്രമുള്ള ഈ പ്രോഗ്രാം മലയാള ടെലിവിഷനു തന്നെ പുതുമയായിരുന്നു (സംവിധായകൻ).
10. "നാം മഹാബലി" - 2001 ൽ കൈതപ്രം ദാമോധരൻ നമ്പൂതിരി സംവിധാനം ചെയ്ത പ്രോഗ്രാം (ക്രിയെറ്റീവ് ഡയറക്ടർ )
11. "സ്വാതന്ത്ര്യത്തിന്റെ ചിറകടിയൊച്ചകൾ" - (സംവിധായകൻ) ദേശഭക്തിയെ ആസ്പദമാക്കി ചെയ്ത ടെലെ-ഫിലിം 1999 ലെ സ്വാതന്ത്ര്യദിനത്തിലും 2000 ലെ റിപ്പബ്ലിക് ദിനത്തിലും സംപ്രേക്ഷണം ചെയ്തു . ആ വർഷത്തെ കേരള ചലത്ചിത്ര അക്കാദമി അവാർഡിനും അർഹനായി.
12. "നാട്ടകപ്പൊലിമ" - 1998 ൽ 2 മണിക്കൂർ ദൈര്ഘ്യമുള്ള പാലക്കാട് ജില്ലാ പഞ്ചായത്തിന്നു വേണ്ടി തയ്യാറാക്കിയ നാടൻ കലകളെക്കുറിച്ചുള്ള മലയാളം ഡോക്യുമെന്ററി (സംവിധായകൻ)
13. "സ്മാരകശിലകൾ "- 1997 ൽ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ സീരിയൽ (സംവിധായകൻ).
14. "തുഞ്ചത്താചാര്യൻ " - (1995 – 1996) മലയാളഭാഷാ പിതാവിനെക്കുറിച്ച് ദൂരദർശൻ മലയാളം സംപ്രേക്ഷണം ചെയ്ത സീരിയൽ (സംവിധായകൻ).
15. "വ്യതിയാനം"- മലയാളം ടെലെ-ഫിലിം (സംവിധായകൻ).
16. "പൂർണവിരാമം" - (1993)"വാലീന്റ് (VALIENT)" എന്ന നാടകത്തെ ആസ്പദമാക്കിയ മലയാളം ടെലെ-ഫിലിം (സംവിധായകൻ).
17. "സ്നേഹദൂത് " - മലയാളം ചലത്ച്ചിത്രം (സഹസംവിധായകൻ).
- 612 views