സുജനിക രാമനുണ്ണി

Name in English
Sujanika Ramanunni
Alias
എസ് വി രാമനുണ്ണി

എസ് വി രാമനുണ്ണി അഥവാ സുജനിക രാമനുണ്ണി

അദ്ധ്യാപകൻ, സീരിയൽ സിനിമ നടൻ, എഴുത്തുകാരൻ, സാമൂഹ്യപ്രവർത്തകൻ, ബ്ലോഗർ എന്നിങ്ങനെ വിവിധമേഖലകളിൽ പ്രശസ്തനായ വ്യക്തിയാണ് എസ്.വി. രാമനുണ്ണി.

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഓങ്ങല്ലൂർ പഞ്ചായത്തിൽ വാടാനാംകുറുശ്ശിയിൽ ശേഖരത്ത്‌‌വാരിയത്ത് 1956 ജൂൺ 7 നു ജനിച്ചു. അഛൻ മഠത്തിൽ വാരിയത്ത് പാഞ്ഞാൾ എരോമ വാരിയർ. അമ്മ ശേഖരത്ത്‌‌വാരിയത്ത് കൊച്ചുവാരസ്യാർ. പൊയിലൂർ എൽ.പി.സ്കൂൾ, വാടാനാകുറുശ്ശി ഗവണ്മെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു തുടർന്ന് പട്ടാമ്പി ശ്രീ നീലകണ്ഠശർമ്മ സംസ്കൃത കോളേജിൽ നിന്ന് പി.ജി യും മലയാളസാഹിത്യം ഒറ്റപ്പാലം എൻ.എസ്.എസ്.ട്രയിനിങ്ങ് കോളേജിൽ നിന്ന് ബി.എഡും എടുത്തു. 1980 മുതൽ മണ്ണാർക്കാട് കെ.ടി.എം.ഹൈസ്കൂളിൽ മലയാളം അദ്ധ്യാപകൻ. 2011ഇൽ ഈ സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി പെന്ഷന്പറ്റി. 2010 ലെ അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ്. ലഭിച്ചു. സാക്ഷരാ പ്രസ്ഥാനം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയവയുടെ പാലക്കാട് ജില്ലാതല നേതൃത്വം വഹിച്ചു. ഇപ്പോൾ എഴുത്ത്, അഭിനയം, കൺസൾട്ടേഷൻ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിൽ സജീവം.

 

അവലംബം: മലയാളം വിക്കിപീഡിയ