അയാൾ

കഥാസന്ദർഭം

ഏതു പെണ്ണിനും ആസക്തി തോന്നുന്ന ഗന്ധർവ്വ വീക്ഷണമുള്ള ഗുരുദാസൻ(ലാൽ) എന്ന പുള്ളുവനു പല സ്ത്രീകളുമായുള്ള സ്നേഹബന്ധങ്ങളും അതിനിടയിൽ തകർന്നു പോകുന്ന തന്റെ സ്വന്തം കുടുംബജീവിതവും അമ്പതുകൾക്ക് ശേഷമുള്ള കുട്ടനാടൻ ഗ്രാമീണജീവിതപശ്ചാത്തലത്തിൽ പ്രതിപാദിക്കുന്നു.

U/A
146mins
റിലീസ് തിയ്യതി
Art Direction
Ayal
2013
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ഏതു പെണ്ണിനും ആസക്തി തോന്നുന്ന ഗന്ധർവ്വ വീക്ഷണമുള്ള ഗുരുദാസൻ(ലാൽ) എന്ന പുള്ളുവനു പല സ്ത്രീകളുമായുള്ള സ്നേഹബന്ധങ്ങളും അതിനിടയിൽ തകർന്നു പോകുന്ന തന്റെ സ്വന്തം കുടുംബജീവിതവും അമ്പതുകൾക്ക് ശേഷമുള്ള കുട്ടനാടൻ ഗ്രാമീണജീവിതപശ്ചാത്തലത്തിൽ പ്രതിപാദിക്കുന്നു.

Art Direction
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത സിനിമ

1950കൾക്ക് ശേഷമുള്ള കുട്ടനാടൻ ഗ്രാമീണ പശ്ചാത്തലം.

പുള്ളുവരുടെ ജീവിതവും പുള്ളുവൻ പാട്ടും ജന്മിത്ത ഭരണവും കമ്മ്യൂണിസ്റ്റ് തൊഴിലാളി സമരവുമൊക്കെ പശ്ചാത്തലമായി വരുന്നു.

പ്രശസ്ത ഗായിക അനുരാധ ശ്രീറാം ഈ ചിത്രത്തിൽ ഒരു ഗാനമാലപിച്ചിരിക്കുന്നു.

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

അമ്പതുകൾക്ക് ശേഷമുള്ള കുട്ടനാടൻ ഗ്രാമത്തിലെ പ്രസിദ്ധ പുള്ളുവനാണ് ഗുരുദാസൻ(ലാൽ) എന്ന ദാസൻ കൊത്താറൻ. ഭാര്യ ജാനകി(ലക്ഷ്മി ശർമ്മ)ക്കൊപ്പം കായലിനരികെയുള്ള കുടിയിലാണ് വാസം. ജാനകിയിൽ ദാസനു കുട്ടികളുണ്ടായില്ല, പിന്നീട് ജാനകിയുടെ അനിയത്തി ചക്കര(ഇനിയ)യും അയാളുടെ ഭാര്യയാകുന്നു. എങ്കിലും ചക്കരയും ജാനകിയും തമ്മിൽ യാതൊരു പിണക്കങ്ങളുമുണ്ടാകുന്നില്ല. ചക്കരയിൽ അയാൾക്കൊരു മകൻ ജനിച്ചു. ദാസനു പേരും പെരുമയും ഉണ്ടെങ്കിലും ഇരു കുടുംബങ്ങളും എന്നും പട്ടിണിയിലായിരുന്നു. അലസനായ മദ്യപാനിയായ നിരവധി സ്ത്രീ ബന്ധങ്ങളുള്ള സ്വഭാവമായിരുന്നു ദാസന്റേത്. ജാനകിയും ചക്കരയുമല്ലാതെ വില്ലുപുരത്തും കരുവാറ്റയിലുമായി വേറെയും പല ബന്ധങ്ങൾ ദാസനുണ്ടെന്ന് നാട്ടിലും കള്ളുഷാപ്പിലും പരക്കെ സംസാ‍രമുണ്ട്.

മണ്ണാറശാല ആയില്യത്തിനു പുള്ളുവൻ പാട്ട് പാടിയശേഷം വീട്ടിലേക്ക് തിരിച്ച ദാസൻ മറ്റൊരിടത്ത് തങ്ങുന്നു. ജാനകി വീട്ടിലേക്കും. രാത്രി ഏറെ വൈകി ദാസൻ കുടിയിലെത്തുന്നു. രാത്രി ഉറങ്ങാൻ കിടന്ന ദാസനരികിലേക്ക് ഏറെ നാളത്തെ വിരഹത്തിനുശേഷമുള്ള കാമനകളോടെ ചക്കര ദാസനരികിലെത്തി കിടക്കുന്നു. ഇത് ജാനകിയെ അല്പം അസ്വസ്ഥയാക്കുന്നുണ്ട്.

പ്രവൃർത്തിയാരുടെ വീട്ടിൽ തമ്പുരാട്ടിക്ക് സന്താന സൌഭാഗ്യത്തിനു പുള്ളുവൻ പാട്ട് പാടാൻ ദാസനേയും ജാനകിയേയും ക്ഷണിക്കുന്നു. ദാസനും ജാനകിയും കോവിലത്ത് പോയി പുള്ളുവൻ പാട്ട് നടത്തുന്നു. തമ്പുരാനും കുടുംബവും അതിൽ സന്തോഷിതരാകുന്നു. പുള്ളുവൻ ദാസന്റെ പാട്ട് കഴിഞ്ഞതും പ്രവൃർത്തിയാരുടെ വീട്ടിൽ പാമ്പിനെ കണ്ടെന്നും ദാസന്റെ പാട്ടിനു പലയിടത്തും അങ്ങിനെ കണ്ടിട്ടുണ്ടെന്നും ദാസൻ അനുഗ്രഹമുള്ളവനാണെന്നും നാട്ടിൽ ജന സംസാരമുണ്ടാകുന്നു.

ഇതിനിടയിൽ നാട്ടിൽ തൊഴിലാളികൾ പാർട്ടിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ചന്ദ്രൻ എന്ന സഖാവാണ് തൊഴിലാളികളെ സംഘടിപ്പിക്കുന്നത്.

കൊട്ടാരത്തിൽ പ്രവൃർത്തിയാർ വാസു ജോത്സ്യനെക്കൊണ്ട് പ്രശ്നം വെച്ചു നോക്കുന്നു. തമ്പുരാനു കുട്ടികളുണ്ടാകാത്തത് നാഗ ദൈവങ്ങളുടെ ദോഷം കൊണ്ടാണെന്നും സ്ഥിരം നടക്കുന്ന  നാഗ വഴിപാടുകൾ നടക്കട്ടെയെന്നും മണ്ണാറശാലയിൽ പോലി അറിഞ്ഞു പ്രാർത്ഥിക്കാനും ജോത്സ്യൻ പറയുന്നു. അതനുസരിച്ച് തമ്പുരാൻ മണ്ണാറശാലയിൽ തൊഴാൻ പോകുന്നു. ആ നേരം നോക്കി ഗുരുദാസൻ ഒരു സന്ധ്യക്ക് തമ്പുരാട്ടിയെ കാണാൻ വരുന്നു. തമ്പുരാട്ടിയുടെ വശ്യ സൌന്ദര്യം ദാസനെ ആകർഷിക്കുന്നു. തമ്പുരാട്ടിയുടെ സൌന്ദര്യത്തെ ദാസൻ പുകഴ്സ്ത്തുന്നത് തമ്പുരാട്ടിക്ക് വളരെ ഇഷ്ടപ്പെടുന്നു. ഗന്ധർവ്വാകർഷണമുള്ള ദാസനോട് തമ്പുരാട്ടിക്ക് ഉള്ളിൽ ഒരു ഇഷ്ടം തോന്നുന്നു.

ഇതിനിടയിൽ തൊഴിലിടങ്ങളിൽ പല പ്രശ്നങ്ങൾ ഉണ്ടാകുന്നു. കൃഷിക്കാർ തൊഴിലാളികളെ മർദ്ദിക്കുകയും ജന്മിമാർ ചില തൊഴിലാളികളെ കൊലപ്പെടുത്തിയതായും ഗ്രാമത്തിൽ ചെറുകിട കച്ചവടം നടത്തുന്ന വൃദ്ധ (കെ പി എ സി ലളിത) മറ്റു ചില തൊഴിലാളികളുമായി വിവരം പങ്കു വെയ്ക്കുന്നു.തൊഴിലാളി സമരം ശക്തിപ്രാപിക്കുന്നു. പോലീസ് കർശന നടപടികൾ പ്രഖ്യാപിക്കുന്നു. പ്രവൃർത്തിയാരുടെ വീട്ടിൽ വെച്ച് തമ്പുരാനും പോലീസ് അധികാരിയും ചന്ദ്രൻ സഖാവും തമ്മിൽ ചർച്ച നടക്കുന്നു. തന്റെ പാടത്ത് തൊഴിലാളികൾക്ക് സ്വാതന്ത്ര്യം ഉണ്ടാകുമെന്നും നാട്ടിൽ പ്രശ്നങ്ങളില്ലാതെ നോക്കേണ്ടത് പോലീസാണെന്നും പ്രവൃർത്തിയാർ പറയുന്നു. എന്നാൽ അന്ന് രാത്രി ഗ്രാമത്തിൽ പ്രശ്നങ്ങളുണ്ടാകുന്നു. ജന്മിമാരുടെ ആളുകൾ തൊഴിലാളികളുടെ കുടിലുകൾക്ക് തീ വെയ്ക്കുകയും തൊഴിലാളികളെ വീട്ടിൽ കയറി മർദ്ദിക്കുകയും ചെയ്യുന്നു. പുള്ളുവ കുടി ആയതുകൊണ്ടു മാത്രം ചക്കരയുടെ കുടുംബത്തെ നശിപ്പിക്കാതെ അക്രമകാരികൾ പോകുന്നു. ചുറ്റും അക്രമവും ബഹളവും തീവെപ്പും കാരണം ചക്കരയും മകനും ഭയചകിതരാകുന്നു. ദാസന്റെ അസാന്നിദ്ധ്യം ചക്കരയെ ഭയപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു.

എന്നാൽ അതേ സമയം ദാസൻ തമ്പുരാട്ടിയുടെ അടുത്തായിരുന്നു. ഇഷ്ടത്തിലായ ദാസനും തമ്പുരാട്ടിയും കോവിലകത്തു വെച്ച് രഹസ്യ സമാഗമത്തിൽ ഏർപ്പെടുന്നു. ആ സമയത്ത് അക്രമകാരികൾ തീപന്തങ്ങളുമായി കോവിലകപരിസരത്തേയ്ക്കെത്തുന്നു. അക്രമകാരികളെ കാണാതെ തമ്പുരാട്ടിയും ദാസനും മറഞ്ഞു നിൽക്കുന്നു.

തമ്പുരാട്ടിയുമായുള്ള ദാസന്റെ പുതിയ ബന്ധം കോവിലകത്തേയും ദാസന്റെ കുടുംബത്തേയും പ്രതികൂലമായി ബാധിക്കുന്നു.

Runtime
146mins
റിലീസ് തിയ്യതി