Director | Year | |
---|---|---|
പോക്കിരി രാജ | വൈശാഖ് | 2010 |
സീനിയേഴ്സ് | വൈശാഖ് | 2011 |
മല്ലൂസിംഗ് | വൈശാഖ് | 2012 |
സൗണ്ട് തോമ | വൈശാഖ് | 2013 |
വിശുദ്ധൻ | വൈശാഖ് | 2013 |
കസിൻസ് | വൈശാഖ് | 2014 |
പുലിമുരുകൻ | വൈശാഖ് | 2016 |
മധുരരാജ | വൈശാഖ് | 2019 |
വൈശാഖ്
വർഷങ്ങൾക്ക് മുൻപ് നാടുവിട്ടു പോയ കളിക്കൂട്ടുകാരനും സഹോദരിയുടെ കാമുകനുമായ ഹരിയെ (ഉണ്ണി മുകുന്ദൻ) അന്വേഷിച്ച് പഞ്ചാബിലെ മല്ലുസ്ട്രീറ്റിൽ എത്തുന്ന നാട്ടിൻപുറത്തുകാരനായ അനിയൻ(കുഞ്ചാക്കോ ബോബൻ) ഹരിയെ കണ്ടുപിടിക്കാനും സത്യാവസ്ഥകൾ ബോധ്യപ്പെടൂത്താനും സഹോദരിയെ വിവാഹം കഴിപ്പിക്കാനും മറ്റും നടത്തുന്ന ശ്രമങ്ങളും ഹരി എങ്ങിനെ പഞ്ചാബിലെ ഹരീന്ദ്രൻ സിങ്ങായി എന്നതിന്റെ ചുരുളഴിയുന്നതുമായ സംഭവങ്ങൾ പഞ്ചാബിന്റെ പശ്ചാത്തലത്തിൽ കോമഡി പരിവേഷത്തോടെ അവതരിപ്പിക്കുന്ന കഥ.
വർഷങ്ങൾക്ക് മുൻപ് നാടുവിട്ടു പോയ കളിക്കൂട്ടുകാരനും സഹോദരിയുടെ കാമുകനുമായ ഹരിയെ (ഉണ്ണി മുകുന്ദൻ) അന്വേഷിച്ച് പഞ്ചാബിലെ മല്ലുസ്ട്രീറ്റിൽ എത്തുന്ന നാട്ടിൻപുറത്തുകാരനായ അനിയൻ(കുഞ്ചാക്കോ ബോബൻ) ഹരിയെ കണ്ടുപിടിക്കാനും സത്യാവസ്ഥകൾ ബോധ്യപ്പെടൂത്താനും സഹോദരിയെ വിവാഹം കഴിപ്പിക്കാനും മറ്റും നടത്തുന്ന ശ്രമങ്ങളും ഹരി എങ്ങിനെ പഞ്ചാബിലെ ഹരീന്ദ്രൻ സിങ്ങായി എന്നതിന്റെ ചുരുളഴിയുന്നതുമായ സംഭവങ്ങൾ പഞ്ചാബിന്റെ പശ്ചാത്തലത്തിൽ കോമഡി പരിവേഷത്തോടെ അവതരിപ്പിക്കുന്ന കഥ.
- ഈ സിനിമയുടെ ഭൂരിഭാഗം സീനുകളും പഞ്ചാബിലാണ് ചിത്രീകരിച്ചത്.
- കുഞ്ചാക്കോ ബോബന്റെ അമ്പതാമത്തെ ചിത്രം.
വല്യമ്പാട്ടെ തറവാട്ടിലെ അനിയൻ(കുഞ്ചാക്കോ ബോബൻ) തന്റെ കളിക്കൂട്ടുകാരനും അമ്മാവന്റെ മകനുമായ ഹരി(ഉണ്ണി മുകുന്ദൻ)യെ അന്വേഷിച്ചാണ് പഞ്ചാബിലേക്ക് പോകുന്നത്. അച്ഛനുമമ്മയും ഇല്ലാത്ത ഹരി അമ്മാവൻ രാഘവൻ നായരുടെ(സിദ്ധിക്ക്) സംരക്ഷണയിലായിരുന്നു വളർന്നത്. രാഘവൻ നായരുടെ മകനായ അനിയനും മകൾ അശ്വതി(സംവൃതാ സുനിൽ)യുമായിരുന്നു ഹരിയുടെ കളിക്കുട്ടുകാർ. അശ്വതി എന്ന അച്ചുവിനു ഹരിയോടും ഹരിക്ക് അച്ചുവിനോടും ഇഷ്ടമായിരുന്നു. ഹരിയുടേ ചെറിയച്ഛനായ ഗോവിന്ദൻ മേനോനും (സായ്കുമാർ) മക്കൾക്കും (സുരേഷ് കൃഷ്ണ, ജോജോ മാള, ശ്രീജിത് രവി) ഹരിയുടേ അച്ഛന്റെ പേരിലുള്ള വലിയ സ്വത്തും പാടവും പറമ്പും സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഹരി അമ്മാവന്റെ സംരക്ഷണയിലായിരുന്നതുകൊണ്ട് അവർക്കതു സാധിച്ചില്ല. ഹരിയേയും അമ്മാവനേയും പിണക്കാൻ അവർ ശ്രമിക്കുന്നുവെങ്കിലും അത് സാധിക്കുന്നില്ല. രാഘവൻ നായരേയും ഹരിയേയും വകവരുത്താൻ ഗോവിന്ദൻ മേനോനും മക്കളും പദ്ധതിയിടുന്നു.
ഹരിയുടേയും അശ്വതിയുടേയും ബന്ധമറിഞ്ഞ രാഘവൻ നായർ പൊട്ടിത്തെറിക്കുന്നു. ഒരു ജോലിയും വരുമാനവും ഇല്ലാത്ത ഹരിക്ക് തന്റെ മകളെ വിവാഹം ചെയ്തു തരില്ലെന്നും എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചു കാണിക്കാനും പറയുന്നു. അഭിമാനത്തിനു ക്ഷതമേറ്റ ഹരി അന്നുതന്നെ നാടുവിടാൻ തയ്യാറാകുന്നു. അനിയും അശ്വതിയും തടയുന്നുവെങ്കിലും വാശിക്കാരനായ ഹരി ബാഗുമെടുത്ത് എവിടേക്കെന്നില്ലാതെ പുറപ്പെടുന്നു. വർഷങ്ങളായിട്ടും ഹരി തിരിച്ചു വന്നില്ല. ഹരിക്കു വേണ്ടി അശ്വതി കാത്തിരിക്കുന്നു.
രാഘവൻ നായർ മരണപ്പെട്ടതും ഹരി അപ്രത്യക്ഷനായതും കാരണം അവരുടെ ഭൂമി സ്വന്തമാക്കാൻ ഗോവിന്ദൻ മേനോന്റെ മക്കൾ ശ്രമിക്കുന്നു. ഭൂവുടമ ഹരി മിസ്സിങ്ങ് ആയതുകാരണം മൂന്നു മാസം കൂടി കാത്തിരിക്കാനും അതിനകത്ത് ഹരി വന്നില്ലെങ്കിൽ ഭൂമി ഗോവിന്ദൻ മേനോന്റെ അവകാശികൾക്ക് കിട്ടുമെന്നും കോടതി ഉത്തരവിടുന്നു.
ഹരി പഞ്ചാബിലുണ്ടെന്ന് മനസ്സിലാക്കിയ അനിയൻ പഞ്ചാബിൽ മലയാളം സംസാരിക്കുന്ന പഞ്ചാബികളുടെ സമൂഹത്തിലേക്ക് ചെല്ലുന്നു. മലയാളികളായ പപ്പൻ (മനോജ് കെ ജയൻ) കാർത്തി (ബിജു മേനോൻ) എന്നിവരുടേ സഹായത്തോടെ അനിയൻ ഹരിയെ കണ്ടെങ്കിലും അത് ഹരിയാണെന്ന് തീർച്ചപ്പെടുത്താൻ പറ്റിയില്ല. കാരണം അനിയൻ കണ്ട ഹരി അവിടെ ഹരീന്ദർ സിങ്ങായിരുന്നു. നാലു സഹോദരിമാരും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഒരേയൊരു മകനായ ഹരീന്ദർ സിങ്ങിനെ പക്ഷെ അനിയൻ തന്റെ കളിക്കുട്ടുകാരൻ ഹരി തന്നെയാണെന്ന് തീർച്ചപ്പെടുത്തുന്നു. കർക്കശക്കാരനും തന്റേടിയുമായ ഹരീന്ദർ സിങ്ങിനെ സ്ട്രീറ്റിൽ എല്ലാവർക്കും ഭയമാണ്. തന്റെ സഹോദരിമാരെ ആരെങ്കിലും നോക്കുകയോ കമന്റു ചെയ്യുകയോ ചെയ്താൽ ശക്തമായി പ്രതികരിക്കുന്ന ഹരീന്ദർ സിങ്ങ് എല്ലാവർക്കും പേടി സ്വപ്നമാണ്.
അനിയനിൽ നിന്നും ഹരിയുടെ കഥ കേട്ട കാർത്തിയും സുശീലനും (സുരാജ് വെഞ്ഞാറമൂട്) കാർത്തിയും കൂടി അനിയനെ എങ്ങിനെയെങ്കിലും ഹരീന്ദർ സിങ്ങിന്റെ വീട്ടിൽ കയറ്റാൻ ശ്രമിക്കുന്നു. അതിന്റെ ഫലമായി അനിയൻ ഹരീന്ദർ സിങ്ങിന്റെ വീട്ടിലെ ജോലിക്കാരനായി കടന്നു ചെല്ലുന്നു.
തുടർന്ന് രസകരമായ സംഭവങ്ങൾ അരങ്ങേറുന്നു.
- 1808 views