ശ്രീരാമരാമ രഘുവംശ വീരാ

ശ്രീരാമരാമ രഘുവംശ വീരാ
സീതാഭിരാമാ ത്രൈലോക്യനാഥാ
പാരിന്നെയൊക്കെയും കാക്കുന്ന നായകാ
നീയെന്നെയിനിയുമേ കാണുന്നതില്ലയോ

ശ്രീരാമരാമാ രഘുരാമരാമ
ലോകാഭിരാമാ കോതണ്ഡരാമാ
ശ്രീരാമരാമ രഘുരാമരാമ
ആനന്ദരാമാ പട്ടാഭിരമാ..

കരളുരുകി നിന്നെയും ധ്യാനിച്ചിരുന്നിട്ടു-
മരുളാത്തതെന്തിനിയും ദർശ്ശനമെനിക്കു നീ
ഇഹലോകദുഃഖത്തിലുഴറുന്ന നേരത്ത്
പിരിയാതെ എന്നുമേ കൃപചൊരിഞ്ഞീടണേ..

ശ്രീരാമരാമാ രഘുരാമരാമ
ലോകാഭിരാമാ കോതണ്ഡരാമാ
ശ്രീരാമരാമ രഘുരാമരാമ
ആനന്ദരാമാ പട്ടാഭിരമാ..

ഭവസാഗരം കടന്നക്കരെ ചെല്ലുവാൻ
പാലം പണിഞ്ഞിടാൻ നീ കരുത്തേകണേ..
പൊയ്മാനിനേപ്പോലെ മോഹം വിളിക്കിലും
ഭക്തിയാൽ നേരിടാൻ നീ ശക്തിനൽകണേ..

ശ്രീരാമരാമാ രഘുരാമരാമ
ലോകാഭിരാമാ കോതണ്ഡരാമാ
ശ്രീരാമരാമ രഘുരാമരാമ
ആനന്ദരാമാ പട്ടാഭിരമാ..

നിൻപാദുകങ്ങളെ പൂജിച്ചിടുച്ചിടുമ്പൊഴെൻ
കർമ്മപാന്ഥാവിൽ നീ വഴികാട്ടിയാവണേ...
ഘോരാന്ധകാരത്തിലുഴറുന്നനേരത്ത്
നേർവഴിയെനിക്കു നീ കാട്ടിടണേ സദാ

ശ്രീരാമരാമാ രഘുരാമരാമ
ലോകാഭിരാമാ കോതണ്ഡരാമാ
ശ്രീരാമരാമ രഘുരാമരാമ
ആനന്ദരാമാ പട്ടാഭിരമാ..

നിൻപദസ്പർശ്ശനം ഏൽക്കുവാനായി ഞാൻ
കല്ലായിയെത്രനാൾ കാത്തിരുന്നീടണം
കാരുണ്യവാരിധേ ഭക്തവത്സലാ
ദർശ്ശനം നൽകണേ മോക്ഷമേകീടണേ...

ശ്രീരാമരാമാ രഘുരാമരാമ........
ശ്രീരാമരാമാ രഘുരാമരാമ........
ശ്രീരാമരാമാ രഘുരാമരാമ........
ശ്രീരാമരാമാ രഘുരാമരാമ........
ശ്രീരാമരാമാ രഘുരാമരാമ........
ശ്രീരാമരാമാ രഘുരാമരാമ........!

Submitted by abhilash on Thu, 05/05/2011 - 23:14