Director | Year | |
---|---|---|
കഥ പറയുമ്പോൾ | എം മോഹനൻ | 2007 |
മാണിക്യക്കല്ല് | എം മോഹനൻ | 2011 |
916 (നയൻ വൺ സിക്സ്) | എം മോഹനൻ | 2012 |
മൈ ഗോഡ് | എം മോഹനൻ | 2015 |
അരവിന്ദന്റെ അതിഥികൾ | എം മോഹനൻ | 2018 |
എം മോഹനൻ
Director | Year | |
---|---|---|
കഥ പറയുമ്പോൾ | എം മോഹനൻ | 2007 |
മാണിക്യക്കല്ല് | എം മോഹനൻ | 2011 |
916 (നയൻ വൺ സിക്സ്) | എം മോഹനൻ | 2012 |
മൈ ഗോഡ് | എം മോഹനൻ | 2015 |
അരവിന്ദന്റെ അതിഥികൾ | എം മോഹനൻ | 2018 |
എം മോഹനൻ
Director | Year | |
---|---|---|
കഥ പറയുമ്പോൾ | എം മോഹനൻ | 2007 |
മാണിക്യക്കല്ല് | എം മോഹനൻ | 2011 |
916 (നയൻ വൺ സിക്സ്) | എം മോഹനൻ | 2012 |
മൈ ഗോഡ് | എം മോഹനൻ | 2015 |
അരവിന്ദന്റെ അതിഥികൾ | എം മോഹനൻ | 2018 |
എം മോഹനൻ
Director | Year | |
---|---|---|
കഥ പറയുമ്പോൾ | എം മോഹനൻ | 2007 |
മാണിക്യക്കല്ല് | എം മോഹനൻ | 2011 |
916 (നയൻ വൺ സിക്സ്) | എം മോഹനൻ | 2012 |
മൈ ഗോഡ് | എം മോഹനൻ | 2015 |
അരവിന്ദന്റെ അതിഥികൾ | എം മോഹനൻ | 2018 |
എം മോഹനൻ
SSLC പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും തോറ്റ് “സമ്പൂർണ്ണ പരാജയം” സ്ഥിരമായി വർഷാവർഷം നേടുന്ന ചരിത്രമുള്ള വണ്ണാൻമല ഗവ: മോഡൽ ഹൈസ്കൂളിൽ പഠിപ്പിക്കാനായി ഒരു പുതിയ മാഷ് എത്തുന്നു. വിനയചന്ദ്രന്മാഷ്! കുപ്രസിദ്ധിയിൽ നിന്ന് ആ സ്കൂളിനെ രക്ഷിക്കാനുള്ള ദൗത്യവുമായി മുന്നേറുന്ന വിനയചന്ദ്രൻ മാസ്റ്റർ ഒരു നാടിനും നാട്ടാർക്കും വിദ്യാലയത്തിനും അവിടുത്തെ വിദ്യാർത്ഥികളിലും വരുത്തുന്ന മാറ്റങ്ങളുമാണു ‘മാണിക്യക്കല്ല്’ എന്ന ഈ ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.
Attachment | Size |
---|---|
പ്രദീപ് മലയിൽക്കടയുടെ ശേഖരത്തിൽ നിന്നും | 81.44 KB |
SSLC പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും തോറ്റ് “സമ്പൂർണ്ണ പരാജയം” സ്ഥിരമായി വർഷാവർഷം നേടുന്ന ചരിത്രമുള്ള വണ്ണാൻമല ഗവ: മോഡൽ ഹൈസ്കൂളിൽ പഠിപ്പിക്കാനായി ഒരു പുതിയ മാഷ് എത്തുന്നു. വിനയചന്ദ്രന്മാഷ്! കുപ്രസിദ്ധിയിൽ നിന്ന് ആ സ്കൂളിനെ രക്ഷിക്കാനുള്ള ദൗത്യവുമായി മുന്നേറുന്ന വിനയചന്ദ്രൻ മാസ്റ്റർ ഒരു നാടിനും നാട്ടാർക്കും വിദ്യാലയത്തിനും അവിടുത്തെ വിദ്യാർത്ഥികളിലും വരുത്തുന്ന മാറ്റങ്ങളുമാണു ‘മാണിക്യക്കല്ല്’ എന്ന ഈ ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.
മലയോരഗ്രാമമായ വണ്ണാൻമല അറിയപ്പെടുന്നത് SSLC പബ്ലിക്ക് പരീക്ഷക്ക് മുഴുവൻ കുട്ടികളും എട്ടുനിലയിൽ പൊട്ടി ‘സംപൂജ്യരായി‘ വർഷാവർഷം പത്രത്താളുകളിൽ ഇടം നേടുന്ന ഗവ: മോഡൽ ഹൈസ്കൂളിന്റെ പേരിലാണു. അവിടേക്ക് ഒരു ദിനം ഒരു പുതിയ മാഷ് എത്തുന്നു. വിനയചന്ദ്രൻ മാഷ് (പൃഥ്വി രാജ്). മാഷ് സ്കൂളിലെ വിദ്യാർത്ഥികളെയും പ്രധാന അധ്യാപകനടക്കം (നെടുമുടി വേണു) മറ്റു അധ്യാപകരിലും (സംവൃത സുനിൽ, ജഗദീഷ്, അനിൽ മുരളി,കോട്ടയം നസീർ, അനൂപ് ചന്ദ്രൻ) പുതിയ രീതികൾ കടുത്ത എതിർപ്പിനിടയിലും മാഷ് പ്രാവർത്തികമാക്കുന്നു. കുട്ടികളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പരിഹാസത്തിനും കളിയാക്കലിനും പാത്രമാകുന്ന വിനയ ചന്ദ്രൻ മാസ്റ്റർ പിന്നീട് ഇവരുടെയൊക്കെ പ്രിയ മിത്രവും നാടിനു ഒരു മാതൃകാ പുരുഷനും ആയി മാറുന്നു.
വഴിവിട്ട രീതിയിൽ ജീവിതം മുന്നോട്ടുനയിക്കുന്ന വിദ്യാർത്ഥികളെ നേർവഴിക്കു കൊണ്ടുവരാൻ വിനയചന്ദ്രന്മാഷിനു കഴിയുന്നു. പോലീസിനും നാട്ടുകാർക്കും മാഷ് ഒരു സഹായിയാകുന്നു. വിദ്യാർത്ഥികളിൽ ഒളിഞ്ഞുകിടക്കുന്ന ചില കഴിവുകൾ മാഷ് പുറത്തുകൊണ്ടുവരുന്നു. പഠനത്തിൽ തീരെ താല്പര്യം കാണിക്കാത്ത വിദ്യാർത്ഥികളും പഠിപ്പിക്കാൻ തീരെ താല്പര്യം കാണിക്കാത്ത അധ്യാപകരും പിന്നീട് മാഷിന്റെ രീതികളുമായി പൊരുത്തപ്പെട്ടുപോകുമ്പോൾ ആ സ്കൂളിനും നാടിനും പുതിയ ഒരു മുഖം കൈവരുന്നു.
ചിട്ടയായ പാഠ്യക്രമത്തിലൂടെ SSLC പരീക്ഷക്ക് ആ വർഷം എഴുതാൻ പോകുന്ന ആകെയുള്ള 12 കുട്ടികളേയും വിജയിപ്പിക്കാൻ മാഷിനു ആകുമോ? ഇതിന്റെ ഉത്തരമെന്താണു എന്നാണു ക്ലൈമാക്സിൽ പ്രേക്ഷകർ കാണാൻ കൊതിക്കുന്നതും....
ചിത്രത്തിൽ ഒളിഞ്ഞുകിടക്കുന്ന മറ്റൊരു സസ്പൻസ്, എന്തിനാണു എവിടുന്നോ ഒരു മാഷ് ഇതുപോലെ ഒരു കുഗ്രാമത്തിൽ എത്തി അവിടെ നന്നാക്കാൻ ശ്രമിക്കുന്നത് എന്നതാണു. ആരാണു യഥാർത്ഥത്തിൽ ഈ മാഷ്? - എന്നതിന്റെ ഉത്തരവും ഒരു സസ്പൻസായി സംവിധായകൻ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
വണ്ണാൻമല സ്കൂളിൽ ഒരു വർഷം പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും പരാജയപ്പെട്ടപ്പോൾ മനംനൊന്ത് ഹൃദയാഘാതത്തിൽ മരിച്ച അന്നത്തെ ഹെഡ്ഡ്മാസ്റ്റർ രാമചന്ദ്രൻ മാസ്റ്റർ (ദേവൻ) ഈ ചിത്രത്തിൽ ഫ്ലാഷ് ബാക്കിൽ മിന്നിമറിയുന്ന കഥാപാത്രമാണു. രാമചന്ദ്രന്മാസ്റ്റർ തോറ്റെടുത്ത് ജയിക്കാനായി എത്തുന്ന മകനായാണു വിനയചന്ദ്രൻ (പൃഥ്വിരാജ്) എത്തുന്നതു. ആരോടും പഴയ പ്രധാനധ്യാപകന്റെ മകനാണു താൻ എന്ന് വിനയചന്ദ്രൻ പറയുന്നില്ല എങ്കിലും, ഒരു പ്രത്യേകസാഹചര്യത്തിൽ തന്നെ ബാല്യകാലത്തെ കളിക്കൂട്ടുകാരിയായ ചന്തുവിനോട് (ചാന്ദ്നി ടീച്ചർ- സംവൃത) പറയേണ്ടിവരുന്നു. കൈവിട്ടുപോയ ‘നിധി’ തിരികെക്കിട്ടിയ കഥാനായികയുടെ മനസ്സിൽ വരുന്ന മാറ്റങ്ങളും ചിത്രീകരിച്ചിട്ടുണ്ട് ചിത്രത്തിൽ. പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും A+ നേടി “നൂറുമേനി” കൊയ്ത് സമ്പൂർണ്ണ വിജയം നേടിയ കാര്യം സന്തോഷപൂർവ്വം മീഡിയക്ക് മുന്നിൽ പ്രഖ്യാപിക്കുന്ന മിനിസ്റ്റർ താൻ പഠിച്ച സ്കൂളാണു അത് എന്ന അഭിമാനപൂർവ്വം അറിയിക്കുന്നു. വിനയചന്ദ്രന്മാസ്റ്റർക്കും കുട്ടികൾക്കും നാട് ആഘോഷപൂർവ്വം സ്വീകരണം നൽക്കുന്നവേളയിൽ അതിലൊന്നും പങ്കെടുക്കാതെ സ്വന്തം അച്ഛന്റെ കുഴിമാടത്തിനടുത്ത് പോയി പ്രാർത്ഥിക്കുന്ന നായകനെക്കാണാൻ വേദിയിൽ നിന്ന് മന്ത്രിയടക്കം സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും എത്തുന്നു. “എന്നെ അനുമോദിക്കേണ്ടയാള് ഇവിടെയാണു സർ.. ഈ നാടിന്റെ മുഴുവൻ ശാപവും ഏറ്റുവാങ്ങി എന്നെ വിട്ടുപോയ അച്ഛൻ.. ആ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും... എനിക്കത് മതി..” എന്ന് പറയുന്ന കഥാനായകനെയാണ് പ്രേക്ഷകർക്ക് അവസാനഭാഗത്ത് കാണാൻ കഴിയുക.
- 3823 views