Name in English
Madhu Muttom
1951 ആഗസ്റ്റ് 1ന് കായംകുളത്താണ് ജനനം. അമ്മ മീനാക്ഷിയമ്മ, അച്ഛന്‍ കുഞ്ഞുപണിക്കര്‍. ഏവൂര്‍ പ്രൈമറിസ്കൂള്‍, കായംകുളം ഗവ:ഹൈസ്കൂള്‍, നങ്ങ്യാര്‍കുളങ്ങര ടി കെ എം കോളേജ് (ധനതത്ത്വശാസ്ത്ര ബിരുദം) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസകാലഘട്ടം പിന്നിട്ടു. ഇദ്ദേഹം അവിവാഹിതനാണ്. എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, ഭരതന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി കഥയെഴുതിയിട്ടുണ്ടെങ്കിലും, മധു മുട്ടത്തിനെ ശ്രദ്ധേയനാക്കിയത് മണിച്ചിത്രത്താഴ് എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ്. മധു മുട്ടം നേരത്തേയെഴുതി പ്രസിദ്ധീകരിച്ച "വരുവാനില്ലാരുമീ..."എന്ന ഗാനവും മണിച്ചിത്രത്താഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ പ്രലോഭനങ്ങളില്‍ നിന്നും എന്നും തെല്ലകലം സൂക്ഷിക്കാന്‍ ഈ എഴുത്തുകാരന്‍ ശ്രദ്ധിച്ചിരുന്നു. മണിച്ചിത്രത്താഴ് അന്യഭാഷകളില്‍ നിര്‍മ്മിക്കപ്പെട്ടപ്പോള്‍, കഥയുടെ അവകാശത്തിനായി മധു മുട്ടത്തിന് കോടതിയെ സമീപിക്കേണ്ടിവന്നു. എഴുത്തുകാരന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനായിരുനു തന്റെ ശ്രമമെന്ന് അദ്ദേഹം അതിനെപ്പറ്റിപ്പറഞ്ഞിരുന്നു.