വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത്‌

വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത്‌ 
വിരുന്നിനെന്തിനു വന്നു
ദാഹത്തിനിത്തിരി ഇളനീരു ചോദിച്ചു 
വാതിൽക്കലെന്തിനു നിന്നു 

കാണാൻ ഒന്നു കാണാൻ എന്റെ 
നാണക്കുടുക്കയെ തേടി വന്നു 
(വീട്ടിലൊരുത്തരും... )

കരളിലൊളിച്ചു വച്ച കനകക്കിനാവുകൾ 
കവർന്നു കവർന്നെടുക്കാൻ വന്നു - ഞാൻ വന്നു (2) 

വിടുകയില്ലിനിയെന്റെ - ഖൽബിലെ
കള്ളനെ വിലങ്ങു വയ്ക്കും 
വിടുകയില്ലിനിയെന്റെ - ഖൽബിലെ
കള്ളനെ വിലങ്ങു വയ്ക്കും 
ഞാൻ തടവിലാക്കും 
(വീട്ടിലൊരുത്തരും... )

മനസ്സിനകം മുഴുവൻ മധുരം വിളമ്പുവാൻ 
നൊയമ്പും നോറ്റിരിക്കുന്ന ബീവി പൊന്നു ബീവി (2) 
തരിവളക്കൈകളാൽ - മണിയറ 
തുറന്നെന്നെ തടവിലാക്കു (2)

വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത്‌ 
വിരുന്നിനെന്തിനു വന്നു
ദാഹത്തിനിത്തിരി ഇളനീരു ചോദിച്ചു 
വാതിൽക്കലെന്തിനു നിന്നു