തത്വചിന്ത

ഗുരുകുലമതിലങ്ങേകാന്തത്തില്‍

Title in English
gurukulamathilangekaanthathil

ഗുരുകുലമതിലങ്ങേകാന്തത്തില്‍
ഗുരുകുലമതിലങ്ങേകാന്തത്തില്‍
കുടുങ്ങിയ രാജകുമാരന്നായ്
നമുക്കൊരു പണിചെയ്തീടേണം (2)

മൂത്തുവിളഞ്ഞു പഴുത്തപഴങ്ങള്‍
പാത്തുപറിച്ചീടാം (2)
മുത്തൊടുമുണ്ടില്‍ ചേര്‍ത്തുപൊതിഞ്ഞു
കൊണ്ടതു നല്‍കീടാം(2)
തൊട്ടാല്‍ വാടാ ഭൂപകുമാരന്‍
തൊട്ടാല്‍ വാടാ ഭൂപകുമാരന്‍
കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം
കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം
കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം
കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം

Year
1941
Submitted by Neeli on Wed, 02/19/2014 - 23:07

അഗ്നിപർവതം പുകഞ്ഞൂ

Title in English
Agniparvatham pukanju

അഗ്നിപർവ്വതം പുകഞ്ഞു
ഭൂ ചക്രവാളങ്ങൾ ചുവന്നു
മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു
രക്തപുഷ്പം വിടർന്നു
(അഗ്നിപർവതം..)

കഴുകാ -  കഴുകാ ഹേ കഴുകാ
കറുത്ത ചിറകുമായ്‌ താണു പറന്നീ
കനലിനെ കൂട്ടിൽ നിന്നെടുത്തു കൊള്ളൂ
എടുത്തുകൊള്ളൂ
നാളത്തെ പ്രഭാതത്തിൽ
ഈ കനൽ ഊതി ഊതി
കാലമൊരു കത്തുന്ന പന്തമാക്കും
തീപ്പന്തമാക്കും അഹാഹാ...അഹാഹാ... 
(അഗ്നിപർവതം..)

അകലെ പോലും

Title in English
Akale polum

അകലെപോലും അലകളിളകും ആഴിയല്ലോ ഹൃദയങ്ങൾ...
ഇണകളായ് നാം എന്നും...ഇണകളായ് നാം തിരയുമിവിടെ
പവിഴവും മുത്തും... എന്നെന്നും...

ആകാശമ‍രുണിമമാകും..ശ്രീസന്ധ്യ പീലികൾ വീശും..
എരിയുന്ന പകലുകളെല്ലാം അടിയുമീ തിരകൾക്കുള്ളിൽ...
കതിരവനീ അലകളിലും തഴുകീടുമാ കിരണങ്ങൾ
ഹൃദയങ്ങളന്നു പുളകങ്ങളേകും
ഒരുമാത്രയെങ്കിലൊരുമാത്രയിലൊരു യുഗമുണരും
(അകലെപോലും)

Film/album

അകലങ്ങളിലെ അത്ഭുതമേ

Title in English
Akalangalile Albhuthame

അകലങ്ങളിലെ അത്ഭുതമേ
അറിയുമോ നീ അറിയുമോ
ഇവിടെ വീഴും കണ്ണുനീരിന്‍
കഥകള്‍ നീ അറിയുമോ
(അകലങ്ങളിലെ ...)

ഇവിടെ ഉയരും ഗദ്ഗദം കൊണ്ടു നീ
കവിത രചിക്കാറുണ്ടോ (2)
ഇവിടെ എരിയും ചിതയില്‍ നിന്നു നീ
തിരികള്‍ കൊളുത്താറുണ്ടോ
(അകലങ്ങളിലെ ...)

ഇവിടെ പൊഴിയും രക്തബിന്ദുക്കളാല്‍ (2)
മണിമാല കോര്‍ക്കാറുണ്ടോ
മുറിഞ്ഞു വീഴും ചിറകുകളേറി
പറന്നു പോകാറുണ്ടോ
(അകലങ്ങളിലെ ...)

 

Film/album

അദ്വൈതം ജനിച്ച നാട്ടിൽ

Title in English
Adwaitham janicha naattil

അദ്വൈതം ജനിച്ച നാട്ടിൽ
ആദിശങ്കരൻ ജനിച്ച നാട്ടിൽ 
ആയിരം ജാതികൾ ആയിരം മതങ്ങൾ
ആയിരം ദൈവങ്ങൾ
(അദ്വൈതം..)

മതങ്ങൾ ജനിയ്ക്കും മതങ്ങൾ മരിയ്ക്കും
മനുഷ്യനൊന്നേ വഴിയുള്ളൂ
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി - യുഗങ്ങൾ
രക്തംചിന്തിയ വീഥി
അദ്വൈതം ജനിച്ച നാട്ടിൽ

Film/album

അഗാധനീലിമയിൽ

Title in English
Agadha Neelimayil

അഗാധനീലിമയിൽ അപാര ശൂന്യതയിൽ
കാലം കനകക്കിനാവുകളാലേ
കടലാസുകോട്ടകൾ തീർക്കും - ഓരോ
കടലാസുകോട്ടകൾ തീർക്കും   (അഗാധ..)
 
അറിയാതെ അറിയാതെ അഭിലാഷങ്ങൾ
അതിനുള്ളിൽ മേഞ്ഞു നടക്കും - മോഹം
മലർമഞ്ചലേറി നടക്കും
ഒരു കൊടുങ്കാറ്റത് തല്ലിത്തകർക്കും
വിധിയുടെ മൌനവിനോദം - ഇത്
വിധിയുടെ മൌനവിനോദം (അഗാധ..)
 
ഒരു കോടി ഒരു കോടി നക്ഷത്രപൂക്കൾ
ഒരു രാത്രി കൊണ്ട് വിടർത്തും കാലം
ഒരു രാത്രി കൊണ്ട് വിടർത്തും
ഒരു രാത്രി കൊണ്ടവ തല്ലിക്കൊഴിക്കും
വിധിയുടെ മൌനവിനോദം - ഇത്
വിധിയുടെ മൌനവിനോദം (അഗാധ..)